- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് ലൈംഗിക ശേഷിയില്ല; സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല; ബലാൽസംഗക്കേസിൽ കുറ്റാരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഗുർമീത് റാം റഹീം സിങ് ഹൈക്കോടതിയിൽ അപ്പീൽ നൽകി
ചണ്ഡീഗഡ്: ബലാൽസംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാസൗദ തലവൻ ഗുർമീത് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഗുർമീത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നത്.തനിക്ക് ലൈംഗികശേഷിയില്ലെന്ന വാദവും ഗുർമീത് അപ്പീലിൽ ഉയർത്തുന്നുണ്ട്. 2002 ലാണ് റാം റഹീം സിങ്ങിനെതിരെ കേസെടുക്കാൻ പഞ്ചാബ്, ഹരിയാനാ ഹൈക്കോടതികൾ സി ബി ഐയോട് ആവശ്യപ്പെട്ടത്. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്‌തെന്നാണ് റാം റഹീം സിങ്ങിനെതിരെയുള്ള പരാതി.മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. 15 വർഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുർമീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ. കോടതി കണ്ടെത്തിയത്. 2002 ൽ സിർസയിലെ ദേരാ ആശ്രമത്തിൽവെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുർമീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതൽ ഗുർമീതിനെതിരായ കോടതി നടപടികൾ തുടരുകയാണ്.എ.ബി. വാജ്‌പേയി പ്രധാനമന്
ചണ്ഡീഗഡ്: ബലാൽസംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാസൗദ തലവൻ ഗുർമീത് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഗുർമീത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നത്.തനിക്ക് ലൈംഗികശേഷിയില്ലെന്ന വാദവും ഗുർമീത് അപ്പീലിൽ ഉയർത്തുന്നുണ്ട്.
2002 ലാണ് റാം റഹീം സിങ്ങിനെതിരെ കേസെടുക്കാൻ പഞ്ചാബ്, ഹരിയാനാ ഹൈക്കോടതികൾ സി ബി ഐയോട് ആവശ്യപ്പെട്ടത്. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്‌തെന്നാണ് റാം റഹീം സിങ്ങിനെതിരെയുള്ള പരാതി.മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. 15 വർഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുർമീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ. കോടതി കണ്ടെത്തിയത്.
2002 ൽ സിർസയിലെ ദേരാ ആശ്രമത്തിൽവെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുർമീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതൽ ഗുർമീതിനെതിരായ കോടതി നടപടികൾ തുടരുകയാണ്.എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തിൽ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നൽകുകയായിരുന്നു. പല വനിതാ അന്തേവാസികളെയും ഗുർമീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. ഇതിൽ രണ്ടുപേർ ബലാത്സംഗ ആരോപണം ആവർത്തിച്ചു.
ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുർമീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളിൽ ഒരാൾ മൊഴി നൽകിയിരുന്നു. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നിലും വനിതാ അനുയായികൾ ആരോപണം ആവർത്തിച്ചിരുന്നു. ഒരു ദിവസം ദേരാ തലവന്റെ മുറിയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം വലിയ സ്‌ക്രീനിൽ അശ്ലീല സിനിമ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വനിതാ അനുയായി അന്വേഷണ ഏജൻസിക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി വളരെ കുറച്ചുപേർക്ക് മാത്രമെ ഗുർമീതിന്റെ മുറിയിൽ പ്രവേശനമുള്ളൂവെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു.
2008 ൽ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുർമീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുർമീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവർത്തകനായ റാം ചന്ദർ ഛത്രപധി എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഗുർമീത് വിചാരണ നേരിടുന്നത്. വ്യാജ കത്തുകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകനെ വധിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസിൽ ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.