- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ഷഫീഖ് അമരാവതി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്; വിട പറഞ്ഞത് സംഗീത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ്
കൊച്ചി: ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഗായകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഷഫീഖ് അമരാവതി. എം കെ അർജുനൻ മാസ്റ്ററുടെ ജീവിത മുഹൂർത്തങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തി 'കസ്തൂരി മണക്കുന്നല്ലോ' , 'മെഹബൂബ് മുതൽ മേദിനിവരെ' തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. സദ്വാർത്ത, മാദ്ധ്യമം, സിറ്റി കേബിൾ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചാണ് ഷഫീഖ് അമരാവതി പത്രപ്രവർത്തനം ആരംഭിച്ചത്. ഫോർട്ട് കൊച്ചി കൽവത്തി എട്ടാംനമ്പർ ലൈനിൽ കെ എം ബദറുദ്ധീന്റെയും കെ ഐ ബീവിയുടെയും രണ്ടാമത്തെ മകനാണ്. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദർ ഹാഷ്മി, സൈഗാൾ എന്നിവർ മക്കൾ.
കൊച്ചി: ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് വൈകിട്ട് 7.30ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഗീത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഗായകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഷഫീഖ് അമരാവതി. എം കെ അർജുനൻ മാസ്റ്ററുടെ ജീവിത മുഹൂർത്തങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തി 'കസ്തൂരി മണക്കുന്നല്ലോ' , 'മെഹബൂബ് മുതൽ മേദിനിവരെ' തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.
സദ്വാർത്ത, മാദ്ധ്യമം, സിറ്റി കേബിൾ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചാണ് ഷഫീഖ് അമരാവതി പത്രപ്രവർത്തനം ആരംഭിച്ചത്. ഫോർട്ട് കൊച്ചി കൽവത്തി എട്ടാംനമ്പർ ലൈനിൽ കെ എം ബദറുദ്ധീന്റെയും കെ ഐ ബീവിയുടെയും രണ്ടാമത്തെ മകനാണ്. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദർ ഹാഷ്മി, സൈഗാൾ എന്നിവർ മക്കൾ.