ഡിട്രോയിറ്റ്∙ മിച്ചിഗണിലെ പ്രമുഖ മലയാളി സംഘടനയായ കേരള ക്ലബ്ബിന്റെ ഓണാഘോഷവും 40-ാം വാർഷികവും ഓഗസ്റ്റ് 29 ശനിയാഴ്ച 4 മണി മുതൽ രാത്രി 10 മണി വരെ മാഡിസൺ ഹൈറ്റ്‌സിൽ ഉള്ള ലാമ്പിയർ ഹൈസ്‌കൂൾ ഓഡിറ്റോറിത്തിൽ നടക്കും. (610 w, 13 mile Rd, Madison Heights, 48071) ആദ്യം ഓണസദ്യയും പിന്നീട് തിരുവാതിരകളി, ചെണ്ടമേളം, ശൃംഗാരി കുറിയാക്കോസിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ നിന്നുള്ള 40 ഡാൻസുകാർ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ 'യാത്ര' എന്ന മനോഹരമായ ഡാൻസ് പ്രോഗ്രാം, കേരളത്തിലേക്കുള്ള 'നൃത്തയാത്ര' ഇവ ഈ ഓണത്തിന് മാറ്റു കൂട്ടുന്നു. ഫൊക്കാനാ പ്രസിഡന്റും ഫോമ പ്രസിഡന്റും ഈ ഓണാഘോഷത്തിൽ സംസാരിക്കുന്നു.

1975-ൽ ചുരുക്കം ചില ആൾക്കാർ കൂടി ഓണവും ക്രിസ്മസും ആഘോഷിക്കാൻ തുടങ്ങിയ ഡിട്രോയിറ്റിലെ ഈ ആദ്യത്തെ മലയാളി സംഘടന ഇന്ന് മിച്ചിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായി വളർന്നതിന്റെ പിന്നിൽ വളരെ അധികം പേരുടെ കഠിനാദ്ധ്വാനം ഉണ്ട്. ഡിട്രോയിറ്റിൽ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഒസിടി ക്യാംപുകൾ നടത്തിയും കേരളത്തിൽ കണ്ണൂരും, തൊടുപുഴയും കാൻസർ ബോധവൽക്കരണ ക്യാംപുകൾ നടത്തി വളരെ അധികം രോഗികൾക്ക് ക്യാൻസർ ചികിത്സയും ക്യാൻസർ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനുള്ള മാർഗ്ഗങ്ങളും കേരളത്തിലെ ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കുവാൻ ഡിട്രോയിറ്റ് കേരള ക്യൂവിന് കഴിഞ്ഞിട്ടുണ്ട്.

ഈ വർഷത്തെ ഓണാഘോഷം കൂടുതൽ വിജയപ്രദമാകുവാൻ, ഡിട്രോയിറ്റ് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി കേരള ക്ലബ്ബ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതിൽ, വൈസ് പ്രസിഡന്റ് അരുൺ എല്ലുവില്ല, സെക്രട്ടറി ജെയ്‌സൺ തുരുത്തേൽ, ജോയിന്റ് സെക്രട്ടറി, സ്വപ്ന ഗോപാലകൃഷ്ണൻ, ട്രഷറർ ആഷ മനോഹർ, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ മുരളി നായർ എന്നിവർ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോൺസർ റീമിക്‌സ്് റിയാലിറ്റിയിലെ കോശി ജോർജ് ആണ്. 

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതിൽ - 313-510-2901

വാർത്ത∙രാജൻ, ഡിട്രോയിറ്റ്

 

    സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ