ഡിട്രോയിറ്റ്: മിഷിഗൺ സംസ്ഥാനത്തിലെ ഏറ്റവും കൂടുതൽ ജനപ്രാതിനിധ്യം ഉള്ള മലയാളി സാംസ്‌കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ക്രിസ്മസ് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

12-നു (ശനിയാഴ്ച) 'ഡിഎംഎ എക്‌സ്മസ് സ്പാർക്കിൾസ് 2015' എന്നു പേരിട്ടിരിക്കുന്ന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് നോബിൾ തോമസാണ്. അദ്ദേഹത്തിന്റെ കീഴിൽ ശക്തമായ ഒരു കമ്മിറ്റി പരിപാടികളുടെ നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിച്ചു വരുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് ലോകമലയാളി.കോം സ്‌പോൺസർ ചെയ്യുന്ന റ്റാബ്ലെറ്റുകൾ നൽകും. ഡിഎംഎ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആർക്കും സൗജന്യമായി ഈ നറുക്കെടുപ്പിൽ പങ്കെടുക്കാവുന്നതാണെന്നു സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ ക്രിസ്മസ് ഡിഎംഎയോടൊപ്പം ആഘോഷിക്കാൻ മിഷിഗണിലുള്ള എല്ലാ മലയാളികളെയും പ്രസിഡന്റ് റോജൻ തോമസും, സെക്രട്ടറി ആകാശ് എബ്രഹാമും, ട്രഷറാർ ഷാജി തോമസും അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: നോബിൾ തോമസ് 586 770 8959 FREE.