ഡിട്രോയിറ്റ്: ഡിട്രോയിറ്റ്  മലയാളി അസോസിയേഷന്റെ  2015 ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞടുത്തു. റോജൻ തോമസ് (പ്രസിഡന്റ്), ശ്രീകുമാർ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം (ജനറൽ സെക്രട്ടറി), സഞ്ജു കോയിത്തറ (ജോയിന്റ് സെക്രട്ടറി), ഷാജി തോമസ് (ട്രഷറർ), ബൈജി ജോസഫ് (ജോയിന്റ് ട്രഷറർ)  എന്നിവരാണ് ഈ വർഷം ഡി.എം.എയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.  കൂടാതെ മിനി സൈജൻ (വിമൻസ് ഫോറം പ്രസിഡന്റ്), സലീന നോബിൾ (വിമൻസ് ഫോറം സെക്രട്ടറി), ശബരി സുരേന്ദ്രൻ (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരും തിരഞ്ഞെടുക്കപെട്ടു.  ബി.ഒ.ടി  ചെയർമാൻ ജോർജ് വൻനിലം  ഇലക്ഷൻ  ഓഫീസർ ആയിരുന്നു.

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കുളത്തുവയൽ  സ്വദേശിയായ റോജൻ തോമസ് , മിഷിഗണിലെ വിക്‌സത്തിൽ താമസിക്കന്നു. 2003  മുതൽ ഡി.എം.എയിൽ സജീവസാന്നിധ്യമായ  ഇദ്ദേഹം മുൻവർഷങ്ങളിൽ ജോയിന്റ്  സെക്രട്ടറി,  ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എറണാകുളം  ജില്ലയിലെ കൂത്താട്ടുകുളം  സ്വദേശിയായ ആകാശ് മിഷിഗണിൽ നോർത്ത് വില്ലിൽ  താമസിക്കന്നു. ഡി.എം.എയുടെ ബി ഒ ടി സെക്രട്ടറിയായും, ജനറൽ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചുണ്ട്. മിഷിഗണിലെ നൊവിയിൽ താമസിക്കുന്ന ഷാജി തോമസ് കേരളത്തിൽ ഇടുക്കി സ്വദേശിയാണ്.

ഡിട്രോയിറ്റ്   മലയാളി അസോസിയേഷന്റെ 'ക്രിസ്തുമസ് സ്‌പെക്റ്റാക്കുലറി'ന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ ബി.ഒ.ടി ചെയർമാൻ  ജോർജ് വൻനിലം പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. നിലവിലുള്ള പ്രസിഡന്റ്  സുനിൽ പൈങ്ങോൾ, സെക്രട്ടറി   രാജേഷ് കുട്ടി  എന്നിവർ പുതിയ നേതൃനിരക്ക് ആശംസകൾ നേർന്നു.

ഡിട്രോയിറ്റിലെ മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞു ഏവർക്കും പ്രയോജനപ്രദമായ പല പുതിയ കാര്യങ്ങളും വിഭാവനം ചെയുമെന്നും,മലയാളി സമൂഹത്തിന്റെ ഉന്നമനമാണ് ഡി.എം.എയുടെ ആത്യന്തിക  ലക്ഷ്യമെന്നും അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രെമിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.  സൈജൻ കണിയോടിക്കൽ അറിയിച്ചു.