- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് യുവ നേതൃത്വം
ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗൺ സംസ്ഥാനത്തിൽ ഏകദേശം 35 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നതും, അംഗസംഖ്യകൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2016 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2015 ഡിസംബർ പന്ത്രണ്ടാം തീയതി നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചു ഐക്യ കണ്ീമായാണ് പുതിയ ഭാരവാഹികള
ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗൺ സംസ്ഥാനത്തിൽ ഏകദേശം 35 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നതും, അംഗസംഖ്യകൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2016 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2015 ഡിസംബർ പന്ത്രണ്ടാം തീയതി നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചു ഐക്യ കണ്ീമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചീഫ് ഇലക്ഷൻ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചത് ബിഒടി ചെയർമാൻ ജോർജ് വണ്ണിലമായിരുന്നു.
കഴിഞ്ഞ വർഷത്തെ പിആർഒയും, സംഘടനാ പ്രവർത്തനങ്ങളിൽ മുൻപരിചയവും കൈ മുതലായുള്ള സൈജൻ കണിയേടിക്കലിനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഡിട്രോയിറ്റിൽ വച്ചു നടന്ന പല നാടകങ്ങളുടെയും സ്‌റ്റേജ് ഷോകളുടെയും സംവിധാനവും സൈജൻ ചെയ്തിട്ടുണ്ട്. നോബിൾ തോമസാണ് സെക്രട്ടറി പദം അലങ്കരിക്കുന്നത്. ട്രഷററായി പ്രിൻസ് എബ്രഹാമിനെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി ജിജി പോളിനെയും, ജോയിന്റ് സെക്രട്ടറിയായി ശാലിനി ജയപ്രകാശിനേയും, ജോയിന്റ ട്രഷററായി സൂര്യ ഗിരീഷ് എന്നിവരെയുമാണ് പൊതുയോഗത്തിൽ വച്ചു തിരഞ്ഞെടുത്തത്. വിമൻസ് ഫോറം പ്രസിഡൻഡായി ഷാലു ഡേവിഡിനേയും സെക്രട്ടറിയായി ബോണി കോയിത്തയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യൂത്ത് ഫോറം പ്രസിഡന്റായി വർക്കി പെരിയപുറത്തിനേയാണ് തിരഞ്ഞെടുത്തത്.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി മാത്യൂസ് ചെരുവിലിനേയും, വൈസ് ചെയർമാനായി പോൾ കുര്യാക്കോസിനേയും, സെക്രട്ടറിയായി മോഹൻ പനങ്കാവിലിനേയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക്, മുൻ ഭാരവാഹികളായ പ്രസിഡന്റ് റോജൻ തോമസ്, സെക്രട്ടറി ആകാശ് എബ്രഹാം, ട്രഷറാർ ഷാജി തോമസും കൂട്ടരും എല്ലാ വിധ ആശംസകളും നേർന്നു. പുതിതായി തിരഞ്ഞെടുക്കപ്പെട്ടവർ നേതൃത്വ പാടവമുള്ളവരും, കലാ സാംസ്‌കാരിക രംഗത്ത് അനുഭവസമ്പത്ത് ഉള്ളവരും, അതേ പോലെ നല്ല സംഘാടകരുമാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷ്ണർ ജോർജ് വണ്ണിലം പറഞ്ഞു. ഈ 2016 വർഷം ഡിഎംഎ എന്ന സംഘടന ഒറ്റ കെട്ടായി നിന്നു പ്രവർത്തിച്ചു, മിഷിഗണിലെ പ്രത്യേകിച്ചു മലയാളി സമൂഹത്തിനായി സേവനം ചെയ്യുവാൻ ഉത്സുകരായി നീങ്ങാം എന്ന് തന്റെ മറുപടി പ്രസംഗത്തിൽ സായിജാൻ ആഹ്വാനം ചെയ്തു.
റിപ്പോർട്ട്: വിനോദ് കൊണ്ടുർ ഡേവിഡ്



