- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും പ്രവർത്തനശൈലിയും ഏത് പ്രസിസന്ധിയെയും അതിജീവിക്കുന്നത്; തെരഞ്ഞെടുപ്പ് വിജയത്തിൽ സിപിഎമ്മിന് അഭിന്ദനവുമായി ദേവൻ; പാർട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കണം;കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും താരം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽഡിഎഫിനുള്ള അഭിന്ദനങ്ങൾ തുടരുന്നു. ചലച്ചിത്ര ലോകത്ത് നിന്നുൾപ്പടെ നിരവധിപേരാണ് പാർട്ടിക്കും സർക്കാരിനും അഭിനന്ദനവുമായി എത്തുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് വരെ പാർട്ടിയെ നിശിതമായി വിമർശിച്ച നടൻ ദേവനാണ് ഏറ്റവും ഒടുവിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. പൊളിക്കാൻ കഴിയാത്ത അടിത്തറയും അഴിക്കാൻ കഴിയാത്ത കെട്ടുറപ്പുമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയരഹസ്യമെന്നും മറ്റു പാർട്ടികൾ ഈ രീതി പഠനവിഷയമാക്കണമെന്നും ദേവൻ അഭിപ്രായപ്പെടുന്നു.
ദേവന്റെ വാക്കുകൾ..
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ...ആദ്യം തന്നെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്... കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്...
പൊളിക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയരഹസ്യം... ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്...
അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല... ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാൻ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും... സ്നേഹാദരങ്ങളോടെ ദേവൻ ശ്രീനിവാസൻ