കോട്ടയം: കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നിരവധി വചന പ്രഘോഷണങ്ങളും ധ്യാനവും നടത്തി പ്രശസ്തി നേടിയ ആളാണ് ദേവസ്യ മുല്ലക്കര.

സോറിയാസിസ് രോഗം പോലും പ്രാർത്ഥനയിലുടെ മാറ്റുന്ന വ്യക്തിയാണ് വിശ്വാസികൾ മുല്ലക്കര ദേവസ്യ എന്ന വിളിക്കുന്ന പെന്തക്കോസ്ത് പ്രവാചകൻ. 'കത്തോലിക്കാ വിശ്വാസത്തിൽ നിന്നും പെന്തോകൊസ്തു വിഭാഗത്തിൽ എത്തിച്ചേർന്നു ഇപ്പോൾ 'ആത്മാഭിഷേകം'എന്ന പേരിൽ സ്വന്തം പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ദേവസ്യ മുല്ലക്കര. രോഗശാന്തി 'ശുശ്രൂഷയിലും' , ഭൂത പ്രേത പിശാചുകളെ 'ഒഴിപ്പിക്കുന്നതിലും ' പ്രഗൽഭനാണ് മുല്ലക്കര ദേവസ്യ എന്ന പെന്തക്കോസ്ത് പ്രവാചകൻ എന്നാണ് വിശ്വാസികളുടെ വിശ്വാസം. ഇതിന് അടിവരയിടുന്നതിനാണ് ഈ വിഡിയോയിലുടെ വിശ്വാസികളുടെ ശ്രമം.

മുല്ലസ്യ ദേവസ്യ സാറിന്റെ പ്രാർത്ഥനാ വേദിയിൽ ഇരിക്കുന്ന സ്ത്രീ. പ്രാർത്ഥന തുടങ്ങുമ്പോൽ കസേരയിൽ നിന്ന് എഴുന്നേൽക്കുന്നു. നാക്കുതള്ളി കൈകൾ പിന്നോട്ട് ആച്ച് വിചിത്ര ശബ്ദങ്ങളും വിചിത്ര ചേഷ്ടകളുമുണ്ടാക്കുന്നു. പക്ഷേ പ്രാർത്ഥന തുടരുകയാണ് ദേവസ്യ സാർ. യേശുവിന്റെ നാമത്തിൽ സാത്താൻ ഇപ്പോൾ വിട്ടു പോകും.... യേശുവിന്റെ നാമത്തിൽ സകല സാത്താന്റെ ബന്ധനങ്ങളും വിട്ടുമാറിക്കൊള്ളും. സോത്രം... പിശാച് ഇപ്പോൾ തന്നെ വിട്ടു പോകും... ഹല്ലേലൂയ...യേശുവിന് നന്ദി...കർത്താവേ നന്ദി... എല്ലാവരും പ്രാർത്ഥിക്കുക.... യേശുവിന്റെ നാമത്തിൽ അൽഭുതം.... യേശവ സകല പൈശൈചിക തട്ടിപ്പുകളും വർദ്ധിക്കുന്നു... സാത്താനെ പിശാചെ വിട്ടുപോകു...... യേശു നാമത്തിൽ ഹല്ലേലൂയ.... ഇങ്ങനെ പ്രാർത്ഥന തുടരുമ്പോഴും സ്ത്രീ പരാക്രമങ്ങൾ തുടരുന്നു.

പ്രാർത്ഥനയുടെ ഒരു ഘട്ടത്തിൽ ദേവസ്യ സാർ എഴുന്നേൽക്കുന്നു. ഇതോടെ പ്രാർത്ഥന കടുക്കുകയാണ്. സ്ത്രീയുടെ തലയിൽ കൈവച്ച് തട്ടുന്നു. ഇതോടെ സ്തീ നിലത്ത് വീഴുന്നു. പിന്നെ ഉരുളുകയാണ്. കൈകൾ ഉയർത്തി വെപ്രാളം. എല്ലാവരോടും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നു. യേശുവന്റെ നാമം അത്ര വലിയ നാമം...യേശു... ക്രൂശിൽ മരിച്ച വലിയവന്റെ നാമത്തിൽ ഹല്ലേലൂയ... സകല ദുഷ്ട പിശാചുവിട്ടു പോകട്ടെ.. ഹലേലൂയ..... കർത്താവേ നന്ദി...ദൈവമേ സ്‌തോത്രം.... ഇതിനിടെയിൽ സ്ത്രീയുടെ ബഹളം കുറയുന്നു. പിന്നെ ദേവസ്യ സാറിന്റെ വെളിപ്പെടുത്തൽ. 1400 പിശാചുകൾ ഈ സ്ത്രീയെ ഭരിച്ചിരുന്നു.. യേശു വെളിപ്പെടുത്തിയതാണ്....അവരെല്ലാം ഇറങ്ങി പോയി...യേശു വിജയിച്ചിരിക്കുന്നു. വിശ്വാസികളെ ദേവസ്യ സാർ ഇതറിയിക്കുമ്പോൾ എല്ലാവരും പ്രാർത്ഥന തുടരുന്നു.

അതിന് ശേഷം സ്ത്രീയുടെ വിശദീകരണം. മൂന്ന് ദിവസം പ്രാർത്ഥന കൊണ്ട് തന്റെ ദേഹത്തെ സാത്താന്മാരെല്ലാം പോയി. മുല്ലക്കര സാർ പ്രാർത്ഥിച്ചു. ഇതിന് ദൈവത്തിനും മുല്ലക്കര സാറിനും ആ സ്ത്രീ നന്ദി പറയുന്നു. ഭർത്താവിനൊപ്പമാണ് ഈ വിശദീകരണത്തിൽ സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ പിശാചിനെ ഒഴിപ്പിക്കലിൽ ദേവസ്യ മുല്ലക്കര സാർ വീണ്ടും താരമാവുകയാണ്. എവിടെയാണ് ഈ ശുശ്രൂഷ നടന്നതെന്ന് വിഡിയോയിൽ വ്യക്തമല്ല. ഇതിന് സമാനമായ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവിടെ 1400 സത്താന്മാരെ ഒന്നിച്ചൊഴിപ്പിച്ചെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമാകുന്നത്.