പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ്.ഇക്കാര്യത്തിൽ ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കും.

മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലം തുടങ്ങിയ ശേഷം ശബരിമലയിൽ ഇന്ന് ആദ്യമായി രണ്ടായിരം പേർക്ക് പ്രവേശനം. തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച മുൻ ദിവസങ്ങിൽ നിന്ന് പ്രകടമായ വ്യത്യാസങ്ങൾ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കുടുതലായും എത്തുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്.

ആദ്യ ദിവസത്തെ നടവരവ് പത്ത് ലക്ഷത്തിൽ താഴെയാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ സർക്കാർ സഹായം തേടിയിരിക്കുകയാണ് ദേവസ്വംബോർഡ്. തീർത്ഥാടനകാലത്ത് ഒരു ദിവസത്തെ ചെലവിന് തന്നെ 38 ലക്ഷം രൂപ വേണം.