- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ വനം വകുപ്പിനോട് 100 ഏക്കർ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ്; സ്ത്രീകൾക്ക് മാത്രമായുള്ള ക്യുവെന്നതും പരിഗണനയിൽ; പതിനെട്ടാം പടി കടത്തി വിടാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും നീക്കം; മണ്ഡലകാലം ആരംഭിക്കാൻ വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കേ സർക്കാരുമായി കൂടിയാലോചിച്ചുള്ള 'സ്ത്രീ സൗഹൃദ' പദ്ധതികൾക്കൊരുങ്ങി ദേവസ്വം ബോർഡ്
തിരുവനന്തപുരം: സന്ദർശകരുടെ കാര്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ പ്രായഭേദമന്യേ ഏത് സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ത്രീ സൗഹൃദ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി 100 ഏക്കർ സ്ഥലം വിട്ടു നൽകണമെന്ന് വനം വകുപ്പിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെടുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവിടെ സ്ത്രീകൾക്ക് മാത്രമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. അടുത്ത ബുധനാഴ്‌ച്ച ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സന്നിധാനത്തേക്കെത്തുന്ന സ്ത്രീകൾക്ക് മാത്രമായി ക്യു അനുവദിക്കുന്ന കാര്യവും ബോർഡ് പരിഗണണിക്കുന്നുണ്ട്. സർക്കാർ വഴി വനം വകുപ്പിനോട് ഭൂമി വിട്ടു നൽകണമെന്ന അപേക്ഷയാണ് ദേവസ്വം ബോർഡ് മുന്നോട്ട് വയ്ക്കുന്നത്. വെറും രണ്ട് മാസം മാത്രമാണ് ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ബാക്കിയുള്ളത്. അത്രയും സമയത്തിനുള്ളിൽ സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ദേവസ്വം ബോർഡിനുണ്ട്. മുന്നൊരുക്കങ
തിരുവനന്തപുരം: സന്ദർശകരുടെ കാര്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ പ്രായഭേദമന്യേ ഏത് സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ത്രീ സൗഹൃദ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി 100 ഏക്കർ സ്ഥലം വിട്ടു നൽകണമെന്ന് വനം വകുപ്പിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെടുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇവിടെ സ്ത്രീകൾക്ക് മാത്രമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. അടുത്ത ബുധനാഴ്‌ച്ച ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സന്നിധാനത്തേക്കെത്തുന്ന സ്ത്രീകൾക്ക് മാത്രമായി ക്യു അനുവദിക്കുന്ന കാര്യവും ബോർഡ് പരിഗണണിക്കുന്നുണ്ട്. സർക്കാർ വഴി വനം വകുപ്പിനോട് ഭൂമി വിട്ടു നൽകണമെന്ന അപേക്ഷയാണ് ദേവസ്വം ബോർഡ് മുന്നോട്ട് വയ്ക്കുന്നത്.
വെറും രണ്ട് മാസം മാത്രമാണ് ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ബാക്കിയുള്ളത്. അത്രയും സമയത്തിനുള്ളിൽ സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ദേവസ്വം ബോർഡിനുണ്ട്. മുന്നൊരുക്കങ്ങൾക്കായി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകമാർ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പമ്പയുടെ ഭാഗത്തും സന്നിധാനത്തും സ്ത്രീകൾക്കായി പ്രത്യേക സജ്ജീകരണങ്ങളൊരുക്കും.
സന്നിധാനത്തെ മുഖ്യ സ്ഥലമായ പതിനെട്ടാം പടിയിൽ സ്ത്രീകളെ കടത്തി വിടുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനമെടുക്കും. അതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ശബരിമലയിൽ കിഫ്ബി സഹായത്താടെ നടത്തിവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ബുധനാഴ്ചത്തെ യോഗത്തിനു ശേഷമേ അന്തിമ തീരുമാനമാവൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കോടതിയുടെ വാക്കുകളിൽ നിറഞ്ഞത് സ്ത്രീ പുരുഷ സമത്വം
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വഴിയൊരുങ്ങുമ്പോൾ ഏവരും വീണ്ടും പരിശോധിക്കുന്നതും കോടതി പറഞ്ഞ വാക്കുകളാണ്. എതിരഭിപ്രായവും അനുകല അഭിപ്രായവും ഉയരുന്നുണ്ടെങ്കിൽ പോലും കുറിക്കു കൊള്ളും വിധം കോടതി ചൂണ്ടിക്കാണിച്ച വാക്കുകളാണ് ഏവരും പക്ഷപാതം കൂടാതെ നിശ്ശബ്ദമായി കേട്ടത്.സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്‌ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല.
ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസിൽ പറയുന്നു. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ആർത്തവകാലത്തെ ക്ഷേത്ര ദർശനവും കോടതി സ്ത്രീകൾക്ക് അനുവദിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ പ്രസക്തി ഉയരുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. ആർത്തവകാലത്തെ ക്ഷേത്ര പ്രവേശനമാണ് ഇതിലൂടെ ചർച്ചയാക്കിയത്. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതോടൊപ്പം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ് ആർത്തവവുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ അഞ്ചംഗ ബെഞ്ചിൽ നാലു പേർക്കും ഒരേ അഭിപ്രായമായിരുന്നു. ഇന്ദു മൽഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങൾ മതത്തിനും തന്ത്രികൾക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.പ്രത്യേക സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി.
ഇതോടെ ആർത്തവ കാലത്തെ ക്ഷേത്രപ്രവേശനം സാധ്യമാക്കുകയായിരുന്നു കോടതി. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്. ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ പ്രത്യേക ഗണമായി കാണാനാവില്ലെന്നും വിശദീകരിച്ചു. ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.
സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു.
നേതാക്കളും മറന്നില്ല വിധിയെ സ്വാഗതം ചെയ്യാൻ
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സിപിഎം നേതാക്കളും പ്രതികരണം അറിയിച്ചിരുന്നു. രാഷ്ട്രീയ മേഖലയിലുള്ള അധികം ആളുകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്ത്രീവിവേചനം എല്ലാ മേഖലയിൽ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീം കോടതി പ്രഖ്യാപിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. സ്ത്രികളെ വിവേചനത്തോടെ കാണുന്നതും, വിവിധ മേഖലകളിൽ നിന്ന് മാറ്റിനിർത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീം കോടതിയുടേതെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ എൽഎഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതാണ്. ഇതിൽ എൽഎഡിഎഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായിട്ടുള്ള ഒരു വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വിധിനടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികൾ ദേവസ്വം ബോർഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ടെന്നും കോടിയേരി മാധ്യമപ്രവർത്തകരോടു പറഞ്ഞു.ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭക്തിയെ സ്ത്രീ - പുരുഷ വ്യത്യാസത്തിൽ ഒരിക്കലും വേർതിരിക്കാൻ കഴിയില്ല. ആരാധനാലയങ്ങളിൽ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം.എന്നാൽ ആരാധനാലയങ്ങളിൽ പോകാനുള്ള സ്വാതന്ത്രമാണ് അവർക്ക് ആവശ്യം, അതിനുള്ള നിർണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്; ബൃന്ദ പറഞ്ഞു. പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിർക്കുന്നവർക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്ന് ബൃന്ദ പറഞ്ഞു.