- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെണ്ടറുകൾ തോന്നിയതു പോലെ; ഫണ്ട് വഴിവിട്ടും വകമാറ്റിയും ചെലവഴിച്ചത് വഴിയും ബോർഡിനുണ്ടായത് കോടികളും നഷ്ടം; വ്യാജരേഖ ചമച്ചും യാത്രാപ്പടിയായി തട്ടിയെടുത്തത് ലക്ഷങ്ങൾ; മരാമത്ത് വിഭാഗത്തിലെ ക്രമക്കേടുകളും വ്യാപകം; പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കട്ടുമുടിച്ചെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: അമ്പലം വിഴുങ്ങികൾ എന്നൊരു നാടൻ പ്രയോഗം മലയാളത്തിലുണ്ട്. ഈ വാക്കുകൾ ശരിവെക്കുന്ന വിധത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കാര്യങ്ങലുടെ പോക്ക്. മുൻ ഭരണ സമിതി ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം വരുത്തിവെച്ചുവെന്ന് വ്യക്തമാക്കുന്നതാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കെ നടപ്പാക്കിയ പല നടപടികളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായാണ് വിജിലൻസിന്റെ റിപ്പോർട്ട്. യാത്രപ്പടിയിലെ അഴിമതി മുതൽ അടിമുടി ക്രമക്കേടാണ് ദേവസ്വം ബോർഡിലുള്ളതെന്നാണ് വ്യക്തമാകുന്ന കാര്യം. ടെൻഡറുകളിലെ അപാകത, ഫണ്ട് വഴിവിട്ടും വക മാറ്റിയും ചെലവഴിക്കുക തുടങ്ങിയവയിൽ ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കാര്യം. രണ്ടു വർഷത്തിനിടെ അരങ്ങേറിയ സാമ്പത്തിക ക്രമക്കേടുകൾ അടക്കമുള്ള അഴിമതി അക്കമിട്ട് പറയുന്നതാണ് എട്ടുപേജുള്ള റിപ്പോർട്ട്. പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ, മുൻ സെക്രട്ടറി വി എസ് ജയകുമാർ എന്നിവർക്കെതിരെ വിശ
തിരുവനന്തപുരം: അമ്പലം വിഴുങ്ങികൾ എന്നൊരു നാടൻ പ്രയോഗം മലയാളത്തിലുണ്ട്. ഈ വാക്കുകൾ ശരിവെക്കുന്ന വിധത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കാര്യങ്ങലുടെ പോക്ക്. മുൻ ഭരണ സമിതി ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം വരുത്തിവെച്ചുവെന്ന് വ്യക്തമാക്കുന്നതാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കെ നടപ്പാക്കിയ പല നടപടികളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായാണ് വിജിലൻസിന്റെ റിപ്പോർട്ട്.
യാത്രപ്പടിയിലെ അഴിമതി മുതൽ അടിമുടി ക്രമക്കേടാണ് ദേവസ്വം ബോർഡിലുള്ളതെന്നാണ് വ്യക്തമാകുന്ന കാര്യം. ടെൻഡറുകളിലെ അപാകത, ഫണ്ട് വഴിവിട്ടും വക മാറ്റിയും ചെലവഴിക്കുക തുടങ്ങിയവയിൽ ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കാര്യം. രണ്ടു വർഷത്തിനിടെ അരങ്ങേറിയ സാമ്പത്തിക ക്രമക്കേടുകൾ അടക്കമുള്ള അഴിമതി അക്കമിട്ട് പറയുന്നതാണ് എട്ടുപേജുള്ള റിപ്പോർട്ട്. പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ, മുൻ സെക്രട്ടറി വി എസ് ജയകുമാർ എന്നിവർക്കെതിരെ വിശദവും സമഗ്രവുമായ പരിശോധന ആവശ്യമാണെന്നാണ് റിപ്പോർട്ട്. സമഗ്രാന്വേഷണം അനിവാര്യമായ സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിന് കൈമാറണമെന്നും ശുപാർശ ചെയ്യുന്നു.
മരാമത്ത് വിഭാഗത്തിലെ ക്രമക്കേട് വ്യക്തമായി ബോധ്യപ്പെടുന്നതാണ്. ബജറ്റിനു പുറമേ, 2016-2018 കാലയളവിൽ 59 കോടി രൂപ അനുവദിച്ചു. ഇതിനൊപ്പം കരാറുകാരുടെ നിവേദനം കണക്കിലെടുത്ത് 30 കോടിയും അനുവദിച്ചു. ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി വകയിരുത്തേണ്ട 17 കോടി രൂപ വകമാറ്റി കരാറുകാർക്ക് അനുവദിച്ചു. ദേവസ്വം ബോർഡിന്റെ ചട്ടവും മരാമത്ത് പ്രവൃത്തികളുടെ നിയമവും ലംഘിച്ചാണിത്. പ്രവൃത്തികളുടെ ഗുണനിലവാരം സംബന്ധിച്ചും പരിശോധന വേണം.
യാത്രാപ്പടിയായി ഇരുവരും ലക്ഷങ്ങൾ തട്ടിയെടുത്തതും ഗുരുതര ക്രമക്കേടാണ്. വ്യാജരേഖ ചമച്ചതിനും പൊതുവരുമാനം തട്ടിയെടുത്തതിനും തുടർ നിയമനടപടി വേണം. ബോർഡ് യോഗത്തിന്റെ പേരിലും സാമ്പത്തിക ക്രമക്കേട് നടന്നു. ടൂർ ജേണൽ പരിശോധിച്ചാൽ വെട്ടിപ്പ് പ്രഥമദൃഷ്ട്യാ വ്യക്തമാകും. ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഔദ്യോഗിക വാഹനമിരിക്കെ യാത്രാപ്പടി വാങ്ങിയതും ഗൗരവമാണ്.
ജയകുമാറിനെതിരെ കോടികളുടെ അഴിമതിയാരോപണത്തെപ്പറ്റി അന്വേഷിക്കാൻ തയ്യാറായില്ല. ഇയാൾക്കെതിരെയുള്ള ആരോപണം സംബന്ധിച്ച ഫയലുകൾ അപ്രത്യക്ഷമായതും അന്വേഷിക്കണം. ചട്ടം ലംഘിച്ച് നൂറിലേറെപേരെ താൽക്കാലികക്കാരായി നിയമിച്ചത്, അന്നദാനഫണ്ട് വകമാറ്റി ചെലവഴിച്ചത്, കോളേജ് അദ്ധ്യാപക നിയമനം, സമ്പൂർണ കംപ്യൂട്ടർവൽക്കരണം എന്നിവയെപ്പറ്റിയും അന്വേഷിക്കണം. മണ്ഡല-മകരവിളക്ക് സീസണിൽ അന്നദാനത്തിന് ടൺകണക്കിന് അരിയും പച്ചക്കറിയും സംഭാവന ലഭിച്ചെങ്കിലും ഇതൊന്നും രേഖയിലില്ല. ശബരിമലയിലെ പാത്രം അഴിമതിയെപ്പറ്റി സമഗ്രാന്വേഷണം അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.