- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി ഗതാഗതക്കുരുക്ക് വില്ലനായി ; ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചത് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ; സുന്ദരത്തെ കൊണ്ടുപോയ ജീപ്പ് 100 മീറ്റർ കടക്കാനെടുത്തത് അര മണിക്കൂർ; ഗതാഗതക്കുരുക്ക് വിട്ടൊഴിയാതെ മൂന്നാർ-മറയൂർ റോഡ്
മൂന്നാർ : ഗതാഗതക്കുരുക്കിൽപെട്ടതിനാൽ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കോവിൽകടവ് കയ്യാലക്കുടി എ.സുന്ദര(60)മാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗതാഗതക്കുരുക്ക് വില്ലനായത്. മൂന്നാർ -മറയൂർ റോഡിൽ ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാംമൈലിലാണ് ജീപ്പ് അര മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കിടന്നത്. സുന്ദരത്തിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. കാന്തല്ലൂർ കോവിൽകടവിലാണു ആദിവാസി മേഖലയിൽ നിന്നുള്ള സുന്ദരത്തിന്റെ വീട്. മറയൂരിൽ സ്വകാര്യആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ നയമക്കാട് എത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടു. മൂന്നാറിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ വേഗം പോകുന്നതിനിടെയാണു അഞ്ചാംമൈലിൽ ഗതാഗതക്കുരുക്കിൽപ്പെട്ടത്
മൂന്നാർ : ഗതാഗതക്കുരുക്കിൽപെട്ടതിനാൽ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കോവിൽകടവ് കയ്യാലക്കുടി എ.സുന്ദര(60)മാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗതാഗതക്കുരുക്ക് വില്ലനായത്.
മൂന്നാർ -മറയൂർ റോഡിൽ ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാംമൈലിലാണ് ജീപ്പ് അര മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കിടന്നത്. സുന്ദരത്തിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. കാന്തല്ലൂർ കോവിൽകടവിലാണു ആദിവാസി മേഖലയിൽ നിന്നുള്ള സുന്ദരത്തിന്റെ വീട്. മറയൂരിൽ സ്വകാര്യആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ നയമക്കാട് എത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടു. മൂന്നാറിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ വേഗം പോകുന്നതിനിടെയാണു അഞ്ചാംമൈലിൽ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ജീപ്പ് 100 മീറ്റർ കടക്കാൻ അര മണിക്കൂറെടുത്തു. സംസ്‌കാരം ഇന്ന് 11 ന് കോവിൽകടവിൽ. ഭാര്യ ഉഷ. മക്കൾ: ശിവപ്രസാദ്, അരുൺ പ്രസാദ്. രാജമലയുടെ പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നത് മൂന്നാർ മറയൂർ റൂട്ടിലെ അഞ്ചാം മൈലിലാണ്. സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വനം വകുപ്പ് ഇവിടെ സ്ഥലം ഒരുക്കിയിട്ടുണ്ടെങ്കിലും എത്തുന്നതിൽ പകുതി വാഹനങ്ങൾക്കു പോലും ഈ സ്ഥലം മതിയാവില്ല.
കാറുകളും വലിയ ബസുകളും റോഡിന് ഇരുവശവും നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും കച്ചവടക്കാരുടെ ഷെഡുകളുമുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ വിദഗ്ധ ചികിത്സ ലഭ്യമാകണമെങ്കിൽ 90 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ തേനിയിലോ 105 കിലോമീറ്റർ അകലെ ആലുവയിലോ 170 കിലോമീറ്റർ അകലെ കോട്ടയത്തോ എത്തിക്കണം. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്താൻ 30 കിലോമീറ്റർ സഞ്ചരിക്കണം. ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇതുതന്നെയാണു സ്ഥിതി.