- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെയും പറഞ്ഞ് മയക്കാൻ മിടുക്കി; ആയുർവേദ മസാജിങ്ങാണ് ജോലിയെന്ന് നാട്ടുകാർ ചോദിച്ചാൽ മറുപടി; റിസോർട്ടിൽ പോകുമ്പോൾ സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടും; പൊലീസ് ഉന്നതരുമായി ബന്ധം സ്ഥാപിച്ചതോടെ നാട്ടുകാരോടും പുച്ഛം; ആലപ്പുഴയിൽ നടന്ന സൂര്യനെല്ലി മോഡൽ പെൺവാണിഭത്തിലെ ഇടനിലക്കാരിയായ ആതിരയുടെ കൗശലങ്ങൾ ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന സൂര്യനെല്ലി മോഡൽ പെൺവാണിഭത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ, ആയുർവേദ മസാജിങ്ങിന്റെ മറവിലായിരുന്നു ചൂഷണമെന്ന് തെളിയുന്നു. റിസോർട്ടുകളിൽ പൊലീസുകാരടക്കമുള്ള ഉന്നതർക്ക് മസാജിങ് സേവനമെന്ന പേരിൽ നടന്നിരുന്നത് വാണിഭമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് വാണിഭത്തിന് ഒത്താശ ചെയത് പുന്നപ്ര സ്വദേശിയായ 24 കാരി ആതിര പിടിയിലായതോടെയാണ്. സൂര്യനെല്ലി സംഭവത്തിലെ പോലെ തന്നെ വീട്ടിലെ ദരിദ്രസാഹചര്യങ്ങൾ ചൂഷണം ചെയ്താണ് ആതിര തന്റെ ബന്ധുവായ പെൺകുട്ടിയെ വലയിലാക്കിയത്.ഭിന്നശഷിയുള്ള അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാനുള്ള രക്ഷകയെന്ന് മട്ടിലാണ് ആതിര കാര്യങ്ങൾ അവതരിപ്പിച്ചത്. ആയുർവേദ മസാജിങ് നല്ല വരുമാനം കിട്ടുന്ന ജോലിയാണെന്നും, തികച്ചും സുരക്ഷിതമായ ജോലി സാഹചര്യങ്ങളാണെന്നും ആതിര പെൺകുട്ടിയെയും അവളുടെ മാതാപിതാക്കളെയും ധരിപ്പിച്ചു. റിസോർട്ടുകളിൽ പോകുമ്പോൾ സ്വന്തം കുട്ടിയെ കൂടി കൂടെ കൂട്ടാൻ ആതിര മറന്നില്ല.നാട്ടുകാർക്കും മററുള്ളവർക്കും സംശയം തോന്നാതിരിക്കാനുള്ള എളുപ്പവഴി.ആതിരയുടെ സുഹൃത്
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന സൂര്യനെല്ലി മോഡൽ പെൺവാണിഭത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ, ആയുർവേദ മസാജിങ്ങിന്റെ മറവിലായിരുന്നു ചൂഷണമെന്ന് തെളിയുന്നു. റിസോർട്ടുകളിൽ പൊലീസുകാരടക്കമുള്ള ഉന്നതർക്ക് മസാജിങ് സേവനമെന്ന പേരിൽ നടന്നിരുന്നത് വാണിഭമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് വാണിഭത്തിന് ഒത്താശ ചെയത് പുന്നപ്ര സ്വദേശിയായ 24 കാരി ആതിര പിടിയിലായതോടെയാണ്.
സൂര്യനെല്ലി സംഭവത്തിലെ പോലെ തന്നെ വീട്ടിലെ ദരിദ്രസാഹചര്യങ്ങൾ ചൂഷണം ചെയ്താണ് ആതിര തന്റെ ബന്ധുവായ പെൺകുട്ടിയെ വലയിലാക്കിയത്.ഭിന്നശഷിയുള്ള അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാനുള്ള രക്ഷകയെന്ന് മട്ടിലാണ് ആതിര കാര്യങ്ങൾ അവതരിപ്പിച്ചത്. ആയുർവേദ മസാജിങ് നല്ല വരുമാനം കിട്ടുന്ന ജോലിയാണെന്നും, തികച്ചും സുരക്ഷിതമായ ജോലി സാഹചര്യങ്ങളാണെന്നും ആതിര പെൺകുട്ടിയെയും അവളുടെ മാതാപിതാക്കളെയും ധരിപ്പിച്ചു.
റിസോർട്ടുകളിൽ പോകുമ്പോൾ സ്വന്തം കുട്ടിയെ കൂടി കൂടെ കൂട്ടാൻ ആതിര മറന്നില്ല.നാട്ടുകാർക്കും മററുള്ളവർക്കും സംശയം തോന്നാതിരിക്കാനുള്ള എളുപ്പവഴി.ആതിരയുടെ സുഹൃത്തുക്കളാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീടാണ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ നെൽസൺ ചിത്രത്തിലെത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ നെൽസണ് പെൺകുട്ടിയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. നഗര കേന്ദ്രത്തിലെ തന്നെ ഒരു റിസോർട്ടിൽ ആതിര എത്തിച്ച പെൺകുട്ടിയെ ഇയാൾ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി പെൺകുട്ടിയെ രാത്രികാലങ്ങളിൽ ആതിര കൂട്ടിക്കൊണ്ടുപോകുകയും പുലർച്ചെ വീട്ടിൽ തിരികെയെത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ തടഞ്ഞുവച്ചതോടെയാണ് നാടിനെ ഞെട്ടിച്ച പീഡനകഥ പുറത്തായത്.
തടഞ്ഞുവച്ച നാട്ടുകാരോട് തനിക്ക് വിവിധ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേരുകളും ഫോൺ നമ്പരുകളും ആതിര പറഞ്ഞിരുന്നു. നിലവിൽ കേസിൽ അറസ്റ്റിലായ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ലൈജുവിനെ ഫോണിൽ നാട്ടുകാർ തടഞ്ഞ സമയം ആതിര വിളിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
ആതിരയ്ക്ക് പൊലീസുകാരുമായി നല്ല ബന്ധമുള്ളതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ് നാട്ടുകാരുടെ സംശയം. ഒരു ഡിവൈഎസ്‌പി അടക്കം സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപക ആരോപണമുയർന്നതിനാൽ ഡിവൈഎസ്‌പി പിവി ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആതിരയുടെയും പെൺകുട്ടിയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിച്ചതിനു ശേഷമാണ് മാരാരിക്കുളത്തെ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ എറണാകുളം ഉദയംപേരൂർ സ്വദേശി കെ.ജി. ലൈജു ആതിരയുടെ സുഹൃത്തുക്കളായ മണ്ണഞ്ചേരി സ്വദേശി ജിനുമോൻ, പൊള്ളേത്തൈ സ്വദേശി പ്രിൻസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ആതിരയേയും നെൽസനേയും കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ വാട്ട്‌സാപ്പ് മെസേജുകൾ എന്നിവ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയെ രാത്രികാലങ്ങളിൽ കൂട്ടികൊണ്ടു പോകുന്നതു തടഞ്ഞതു നാട്ടുകാരും നഗരസഭ കൗൺസിലർ ജോസ് ചെല്ലപ്പനും ചേർന്നായിരുന്നു. പെൺകുട്ടി കൗൺസിലറോടും അയൽവാസിളോടും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും കേസിൽ ഉള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കിരുന്നതായി പറയുന്നു. ജില്ലയിലെ തന്നെ പ്രമുഖരായ പൊലീസ് ഉദ്യേഗസ്ഥരുടെ പേരുകൾ വ്യക്തമാക്കിരുന്നു.
ഇതിന്റെ ഓഡിയോ വീഡിയോ രേഖകൾ നാട്ടുകാർ മൊബൈലിൽ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നു. പെൺകുട്ടിയെ കൊണ്ടു പോകാൻ എത്തിയ ആതിരയെ ബലപ്രയോഗത്തിലൂടെയാണു നാട്ടുകാരും നഗരസഭ കൗൺസിലറും ചേർന്നു തടഞ്ഞത്. ബലപ്രയോഗത്തിനിടയിൽ കൗൺസിലറെ ആതിര കടിച്ചു മുറിവേൽപ്പിച്ചിരുന്നു. ആരുവന്നാലും തനിക്കു ഭയം ഇല്ലെന്നും പൊലീസ് വരട്ടെ എന്നും പൊലീസിൽ തനിക്കുള്ള ബന്ധത്തെ പറ്റി നിങ്ങൾക്ക് എന്തറിയാം എന്നും ആതിര ആക്രോശിച്ചിരുന്നു എന്നും പറയുന്നു.
ഇപ്പോൾ കേസിൽ പ്രതികളായവരെ കൂടാതെ വേറെ ചിലരുടെ പേരും പെൺകുട്ടി നാട്ടുകാരോടു പറഞ്ഞിരുന്നതായി പറയുന്നു. ആതിരയുടെ കൂടെ ചെല്ലാൻ മടി കാണിച്ച പെൺകുട്ടിയെ പിതാവ് നിർബന്ധപൂർവ്വം പറഞ്ഞു വിടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനു രണ്ടാം പ്രതി നെൽസൺ പലതവണ സാമ്പത്തിക സഹായം നൽകിയതായും തെളിവുകൾ ഉണ്ട്. പെൺകുട്ടിയുടെ പിതാവിനു നാലു വിലുള്ള തട്ടുകട വാങ്ങാൻ പണം നൽകിയിരുന്നു. പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയിൽ പെൺകുട്ടി ശാരീരികമായി പീഡപ്പിക്കപ്പട്ടതായി തെളിഞ്ഞിരുന്നു.