ന്യുയോർക്ക്: പ്രമൂഖ സംഗീത സംവിധായകനും ബോളിവുഡ് ഗായകനുമായിരുന്ന വിജയ് ബെനഡിക്റ്റ് നയിക്കുന്ന സംഗീതനിശ 22ന് ന്യുയോർക്ക് ന്യൂഹൈഡ് പാർക്കിലുള്ള്ള ന്യൂഹോപ്പ് കമ്മ്യുണിറ്റി ചർച്ചിൽ (2 Herkomer St, New Hyde Park, NY 11040) നടത്തപ്പെടും. ക്രൈസ്തവ ഗാനങ്ങൾ വിവിധ ഭാഷകളിൽ ശ്രുതിമധുരമായി ആലപിക്കപ്പെടുന്ന സംഗീത പരിപാടി വൈകിട്ട് 6 മണിക്ക് ആർംഭിക്കും.

യൂണിടെക്ക് ടെലിവിഷൻ നെറ്റ്‌വർക്കാണ് പരിപാടിയുടെ സംഘാടകർ. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികളായ ബെൻലി മാത്യൂ, സ്റ്റാൻലി ജോഷ്വ എന്നിവർ അറിയിച്ചു.