- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവയാനിക്ക് നമ്മൾ ഇതുവരെ ജയ് വിളിച്ചതു വെറുതെയോ? വിവാദ ഐഎഫ്എസ് ഉദ്യോഗസ്ഥ മക്കൾക്ക് അമേരിക്കൻ പാസ്‌പോർട്ട് എടുത്തിരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ
വീട്ടുവേലക്കാരിയെ പീഡിപ്പിച്ചു എന്ന കേസ്സിൽ അമേരിക്കൻ പൊലീസ് വഴിയിൽതടഞ്ഞ് അറസ്റ്റ് ചെയ്ത ദേവയാനി ഖോബ്രഗഡെ എന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ യഥാർഥത്തിൽ ഇന്ത്യക്കാരെ മുഴുവൻ വഞ്ചിക്കുകയായിരുന്നോ? തന്റെ മക്കൾക്ക് അമേരിക്കൻ പാസ്‌പോർട്ട് എടുത്തിരുന്ന ദേവയാനി, മക്കൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഡൽഹി ഹൈക്
വീട്ടുവേലക്കാരിയെ പീഡിപ്പിച്ചു എന്ന കേസ്സിൽ അമേരിക്കൻ പൊലീസ് വഴിയിൽതടഞ്ഞ് അറസ്റ്റ് ചെയ്ത ദേവയാനി ഖോബ്രഗഡെ എന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ യഥാർഥത്തിൽ ഇന്ത്യക്കാരെ മുഴുവൻ വഞ്ചിക്കുകയായിരുന്നോ? തന്റെ മക്കൾക്ക് അമേരിക്കൻ പാസ്‌പോർട്ട് എടുത്തിരുന്ന ദേവയാനി, മക്കൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഡൽഹി ഹൈക്കോടതിയിൽ എത്തിയതോടെയാണ് വഞ്ചന പുറംലോകമറിയുന്നത്.
ദേവയാനിയുടെ രണ്ട് പെൺമക്കളും ഇന്ത്യൻ പൗരന്മാരല്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇരുവർക്കും അമേരിക്കൻ പാസ്‌പോർട്ടുണ്ട്. ആ നിലയ്ക്ക് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതിനുവേണ്ടി ശ്രമിച്ചതുതന്നെ നിയമലംഘനമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തന്റെ മക്കളുടെ ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കിയതിനെതിരെ ദേവയാനിയാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ അറിവോ നിയമപ്രകാരമുള്ള നോട്ടീസുകളോ നൽകാതെയാണ് പാസ്‌പോർട്ട് റദ്ദാക്കിയതെന്നും ഇവർ കോടതിയിൽ വാദിച്ചു. കേന്ദ്രസർക്കാരിന്റെ വിശദീകരണം കേട്ട കോടതി അന്തിമ വാദത്തിനായി മാർച്ച് 30-ലേക്ക് മാറ്റി.
2014 ഡിസംബർ 30-നാണ് ദേവയാനിയുടെ മക്കളുടെ പാസ്‌പോർട്ട് സർക്കാർ റദ്ദാക്കിയത്. എന്നാൽ, കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഈ നടപടിയെ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അമേരിക്കൻ പാസ്‌പോർട്ട് നേടിയതും അതിനുശേഷവും ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ചതും നിയമലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിന്റെ ലംഘനമാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, നിയമലംഘം നടത്തിയെന്ന സർക്കാരിന്റെ വാദം ശരിയല്ലെന്ന് ദേവയാനി വ്യക്തമാക്കി. തന്റെ മക്കൾക്ക് ഡിപ്ലോമാറ്റിക് ഇന്ത്യൻ പാസ്‌പോർട്ടിന് അവകാശമുണ്ടെന്നും അവർ വാദിച്ചു. അമേരിക്കൻ പാസ്‌പോർട്ട് ലഭിക്കുന്നതിനായി ഇന്ത്യൻ വിസാ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും അവർ വാദിച്ചു.
വീ്ട്ടുജോലിക്കാരിക്ക് മതിയായ വേതനം നൽകിയില്ലെന്നും വിസ അപേക്ഷയിൽ കൃത്രിമം കാണിച്ചുവെന്നുമുള്ള പരാതിയെത്തുടർന്ന് അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്ത നയതന്ത്ര ഉദ്യോഗസ്ഥയാണ് ദേവയാനി. 2013 ഡിസംബർ 12-നാണ് ഇവരെ വഴിയിൽത്തടഞ്ഞ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. രണ്ടരലക്ഷം ഡോളറിന്റെ ബോണ്ട് ഹാജരാക്കിയതോടെയാണ് ദേവയാനിയെ പൊലീസ് മോചിപ്പിച്ചത്.
അമേരിക്കൻ പൊലീസിന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തു. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ വെട്ടിക്കുറക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങി. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം തന്നെ ഉലയുന്ന സാഹചര്യം വരികയും ചെയ്തതോടെയാണ് ദേവയാനിക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറായത്.