- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കി; ആയുധധാരിയായ അക്രമിയെ കീഴടക്കിയ എസ് ഐയ്ക്ക് ഡിജിപിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്‌ഐ വി.ആർ.അരുൺ കുമാറിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കേരളാ പൊലീസിന്റെ വക ട്രോഫിയും അരുൺ കുമാറിന് സമ്മാനിച്ചു.
പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 2007 ൽ സിവിൽ പൊലീസ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അരുൺ കുമാർ 12 വർഷത്തെ സേവനത്തിന് ശേഷം 2019 ൽ എസ്‌ഐ പരീക്ഷയിൽ വിജയിയായി. അഗളി, ചെങ്ങന്നൂർ, പുതുക്കാട് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ചാർജ്ജെടുത്തത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അരുൺ കുമാർ.
Next Story