- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തല ഡിജിപി ആക്കിയ നാല് ഇഷ്ടക്കാർ ഇനി ഡിപിയാകും; അധിക തസ്തിക എജി നരസിച്ചതോടെ എഡിജിപിക്കും ഡിജിപിക്കും ഇടയിൽ പോസ്റ്റുണ്ടാക്കി പ്രശ്ന പരിഹാരം; പണി കിട്ടുന്നത് ഹേമചന്ദ്രനും ശങ്കർറെഡ്ഡിക്കും മുഹമ്മദ് യാസിനും രാജേഷ് ദിവാനും
തിരുവനന്തപുരം: ജേക്കബ് തോമസിനെ പോലുള്ള ഡിജിപിക്കാരെ മാറ്റി നിർത്തി എഡിജിപിയായിരന്ന ശങ്കർ റെഡ്ഡിയെ വിജിലൻസിന്റെ തലവനാക്കിയത് യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നടപടിയായിരുന്നു. ഇതിനെ മറികടക്കാൻ ശങ്കർ റെഡ്ഡി അടക്കം ചിലരെ ഡിജിപിമാരായി പ്രമോ്ട്ട് ചെയ്താണ് ഉമ്മൻ ചാണ്ടി സർക്കാർ തടിയൂരിയത്. ഇത് നിയമപ്രശ്‌നമാകുമെന്ന് ഉറപ്പായിരുന്നു. അക്കൗണ്ട് ജനറലിന്റെ നിലപാട് കടുത്തതോടെ തലയൂരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻസർക്കാർ ചട്ടങ്ങൾ ലംഘിച്ച് ഡി.ജി.പിമാരാക്കിയ നാല് ഐ.പി.എസ്. ഉന്നതരുടെ പദവി സംബന്ധിച്ച വിവാദം അവസാനിപ്പിക്കാൻ തന്ത്രപരമായ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എ.ഡി.ജി.പിമാരായിരുന്ന എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), എ. ഹേമചന്ദ്രൻ (മുൻ ഇന്റലിജൻസ് മേധാവി), മുഹമ്മദ് യാസിൻ (തീരസുരക്ഷാ പൊലീസ് മേധാവി), രാജേഷ് ദിവാൻ (പരിശീലനവിഭാഗം മേധാവി) എന്നിവരെയാണു വിവാദതീരുമാനത്തിലൂടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഡി.ജി.പിമാരാക്കിയത്. എന്നാൽ, പിണറായി സർക്കാർ സ്ഥാനമേറ്റതോടെ പൊലീസ് തലപ്പത്ത്
തിരുവനന്തപുരം: ജേക്കബ് തോമസിനെ പോലുള്ള ഡിജിപിക്കാരെ മാറ്റി നിർത്തി എഡിജിപിയായിരന്ന ശങ്കർ റെഡ്ഡിയെ വിജിലൻസിന്റെ തലവനാക്കിയത് യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നടപടിയായിരുന്നു. ഇതിനെ മറികടക്കാൻ ശങ്കർ റെഡ്ഡി അടക്കം ചിലരെ ഡിജിപിമാരായി പ്രമോ്ട്ട് ചെയ്താണ് ഉമ്മൻ ചാണ്ടി സർക്കാർ തടിയൂരിയത്. ഇത് നിയമപ്രശ്‌നമാകുമെന്ന് ഉറപ്പായിരുന്നു. അക്കൗണ്ട് ജനറലിന്റെ നിലപാട് കടുത്തതോടെ തലയൂരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻസർക്കാർ ചട്ടങ്ങൾ ലംഘിച്ച് ഡി.ജി.പിമാരാക്കിയ നാല് ഐ.പി.എസ്. ഉന്നതരുടെ പദവി സംബന്ധിച്ച വിവാദം അവസാനിപ്പിക്കാൻ തന്ത്രപരമായ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്
എ.ഡി.ജി.പിമാരായിരുന്ന എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), എ. ഹേമചന്ദ്രൻ (മുൻ ഇന്റലിജൻസ് മേധാവി), മുഹമ്മദ് യാസിൻ (തീരസുരക്ഷാ പൊലീസ് മേധാവി), രാജേഷ് ദിവാൻ (പരിശീലനവിഭാഗം മേധാവി) എന്നിവരെയാണു വിവാദതീരുമാനത്തിലൂടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഡി.ജി.പിമാരാക്കിയത്. എന്നാൽ, പിണറായി സർക്കാർ സ്ഥാനമേറ്റതോടെ പൊലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണി നടത്തിയതിന്റെ ഭാഗമായി ഇവരിൽ മൂന്നുപേർക്കു സ്ഥാനചലനം ഉണ്ടായി. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്‌സിലും ഹേമചന്ദ്രനെ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മാറ്റിനിയമിക്കാൻ തീരുമാനിച്ചു. എന്നാൽ നാലും പേരും എതിർപ്പുമായെത്തി.
എ.ഡി.ജി.പി. റാങ്കുള്ള പദവികൾ സ്വീകരിക്കാൻ ഇവർ വിസമ്മതിച്ചു. അല്ലാത്തപക്ഷം, ഈ പദവികൾ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്തണമെന്ന നിബന്ധന സർക്കാരിനു മുന്നിൽവച്ചു. ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എ.ഡി.ജി.പി. തസ്തികയിലുള്ള ശമ്പളമേ നൽകാൻ പറ്റൂവെന്ന് അക്കൗണ്ടന്റ് ജനറൽ നിലപാടെടുത്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും എ.ജി. അറിയിച്ചു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ അനധികൃത പ്രമോഷന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതു പ്രകാരം കേന്ദ്രനിയമം മറികടക്കാൻ എ.ഡി.ജി.പിക്കും ഡി.ജി.പിക്കും മധ്യേ പുതിയൊരു തസ്തികതന്നെ സർക്കാർ സൃഷ്ടിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിന് താഴെ ഡയറക്ടർ ഓഫ് പൊലീസ് എന്ന തസ്തിക സൃഷ്ടിച്ചു.
ഇതിലൂടെ ഡിജിപിക്കാരായവർക്ക് എഡിജിപി പദവിയിൽ മടങ്ങേണ്ടി വരില്ല. നാലു പേർക്കും ഡറക്ടർ ഓഫ് പൊലീസ് എന്ന തസ്തികയിൽ ഇനി ചുമതല ഏറ്റെടുക്കാം. ഇക്കാര്യത്തിൽ അനുകൂലമായ നിയമോപദേശവും സർക്കാരിനു ലഭിച്ചു. കേന്ദ്രനിയമപ്രകാരം രണ്ടു കേഡർ ഡി.ജി.പിമാരുടെയും രണ്ട് എക്‌സ് കേഡർ ഡി.ജി.പിമാരുടെയും തസ്തികകൾ മാത്രമാണു കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് തീരുമാനം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാലുപേർക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ജേക്കബ് തോമസിനെ ഡി.ജി.പിയായി ഉയർത്തിയതിനൊപ്പം പാറ്റൂർ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിൽനിന്നു മാറ്റി പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ നിയമിച്ച് ഒതുക്കുകയും ചെയ്തു. ഋഷിരാജിനും ബെഹ്‌റയ്ക്കും അർഹമായ ശമ്പളംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി.
ഭരണത്തുടർച്ചയുണ്ടായാൽ ടി.പി. സെൻകുമാറിന്റെ പിൻഗാമിയായി ഹേമചന്ദ്രനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുമായിരുന്നു നീക്കം. എന്നാൽ, എൽ.ഡി.എഫ്. അധികാരത്തിലെത്തിയതോടെ ഇതെല്ലാം പാളുകയായിരുന്നു.