- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൺ, ടു, ത്രീ മണിയാശാന്റെ വഴിയേ സംഘി നേതാവ്; ആർഎസ്എസ് ശാഖയ്ക്ക് അലോസരം സൃഷ്ടിച്ച കരോളുകാരെ കൈകാര്യം ചെയ്തെന്ന് എഫ്ബി പോസ്റ്റിട്ടു; അടി കൊണ്ട യുവാവ് മാസങ്ങൾക്ക് ശേഷം മരിച്ചത് അന്വേഷിക്കണമെന്ന് സഹോദരൻ രംഗത്ത്; പോസ്റ്റും പിൻവലിച്ച് ഡിവൈഎഫ്ഐക്കാരോട് മാപ്പിരന്ന് നേതാവ്
പത്തനംതിട്ട: വൺ, ടൂ, ത്രീ പ്രസംഗത്തിലൂടെ പുലിവാല് പിടിച്ച് , കൊലപാതക കേസിൽ അകത്തു പോകേണ്ടി വന്ന മണിയാശാന്റെ വഴിയേ ഇതാ ഒരു ആർഎസ്എസ് പ്രവർത്തകൻ. അടുത്തിടെ കുമ്പനാട്ട് ചർച്ച് ഓഫ് ഗോഡിന്റെ കൈയേറ്റ ഭൂമിയിൽ കൊടിനാട്ടിയതും ചെറുകോൽപ്പുഴയിൽ ഡിവൈഎഫ്ഐക്കാർക്ക് അടികിട്ടിയതും പ്രചോദനമാക്കി എഫ്ബിയിൽ പോസ്റ്റിട്ട സംഘി നേതാവ് ഇപ്പോൾ കൊലക്കേസിൽ പ്രതിയാകുന്ന അവസ്ഥയിലാണ്. ആർഎസ്എസ് പ്രവർത്തകനും വള്ളംകുളം സ്വദേശിയുമായ ശിവകുമാർ അമൃതകലയാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. ഒരു കലാപകഥ എന്ന പേരിൽ ശിവകുമാർ എഫ്ബിയിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത്. പോസ്റ്റ് ഇങ്ങനെ: കുറേ വർഷം മുൻപ്, എന്നു പറഞ്ഞാൽ 2010. നന്നൂർ നാഷണലിൽ ആർഎസ്എസ് ശിബിരം നടക്കുന്നു. ഡിസംബർ ക്രിസ്മസ് അവധിക്കാണ് ശിബിരം. പതിവുപോലെ നാട്ടിൽ കരോൾ സംഘങ്ങൾ ക്രിസ്തുജയന്തി അറിയിപ്പുമായി പാട്ടുപാടി സന്തോഷിച്ച് മതവ്യത്യാസമില്ലാതെ ഭവനങ്ങൾ കയറുന്നു. ഈ അവസരം ആർഎസ്എസ് ക്യാമ്പിന് മുന്നിലും ഒരു കരോൾ സംഘം എത്തി. സ്ഥലത്തെ മികച്ച ആധ്യാത്മിക സംഘടനയായ ഡിവൈഎഫ്ഐക്കാരായിരു
പത്തനംതിട്ട: വൺ, ടൂ, ത്രീ പ്രസംഗത്തിലൂടെ പുലിവാല് പിടിച്ച് , കൊലപാതക കേസിൽ അകത്തു പോകേണ്ടി വന്ന മണിയാശാന്റെ വഴിയേ ഇതാ ഒരു ആർഎസ്എസ് പ്രവർത്തകൻ. അടുത്തിടെ കുമ്പനാട്ട് ചർച്ച് ഓഫ് ഗോഡിന്റെ കൈയേറ്റ ഭൂമിയിൽ കൊടിനാട്ടിയതും ചെറുകോൽപ്പുഴയിൽ ഡിവൈഎഫ്ഐക്കാർക്ക് അടികിട്ടിയതും പ്രചോദനമാക്കി എഫ്ബിയിൽ പോസ്റ്റിട്ട സംഘി നേതാവ് ഇപ്പോൾ കൊലക്കേസിൽ പ്രതിയാകുന്ന അവസ്ഥയിലാണ്. ആർഎസ്എസ് പ്രവർത്തകനും വള്ളംകുളം സ്വദേശിയുമായ ശിവകുമാർ അമൃതകലയാണ് പുലിവാൽ പിടിച്ചിരിക്കുന്നത്.
ഒരു കലാപകഥ എന്ന പേരിൽ ശിവകുമാർ എഫ്ബിയിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത്. പോസ്റ്റ് ഇങ്ങനെ: കുറേ വർഷം മുൻപ്, എന്നു പറഞ്ഞാൽ 2010. നന്നൂർ നാഷണലിൽ ആർഎസ്എസ് ശിബിരം നടക്കുന്നു. ഡിസംബർ ക്രിസ്മസ് അവധിക്കാണ് ശിബിരം. പതിവുപോലെ നാട്ടിൽ കരോൾ സംഘങ്ങൾ ക്രിസ്തുജയന്തി അറിയിപ്പുമായി പാട്ടുപാടി സന്തോഷിച്ച് മതവ്യത്യാസമില്ലാതെ ഭവനങ്ങൾ കയറുന്നു. ഈ അവസരം ആർഎസ്എസ് ക്യാമ്പിന് മുന്നിലും ഒരു കരോൾ സംഘം എത്തി. സ്ഥലത്തെ മികച്ച ആധ്യാത്മിക സംഘടനയായ ഡിവൈഎഫ്ഐക്കാരായിരുന്നു അത്. ഒരു പാട് തമ്പേറ് ഉപയോഗിച്ചപ്പോൾ ക്യാമ്പിനകത്ത് നടന്ന പ്രഭാഷണത്തിന് തടസമായി. പറഞ്ഞു നോക്കി-രക്ഷക് ചുമതലയുള്ളവർ. ആര് കേൾക്കാൻ? ഒടുവിൽ ക്യാമ്പിനുള്ളിൽ കേറി ഞങ്ങൾ തമ്പേറ് അടിക്കുമെന്ന് ആക്രോശവും. ഒടുവിൽ സമാധാനത്തിന്റെ ആദ്യക്ഷരങ്ങൾ പഠിപ്പിച്ച ക്രിസ്തുവിനോട് ക്ഷമിക്കേണമേ എന്ന് പറഞ്ഞ് ശിരോമാർ രാഗത്തിൽ ഒരു കീച്ച് അങ്ങ് കീച്ചി...
ഇങ്ങനെയാണ് എഫ്ബി പോസ്റ്റ് തുടരുന്നത്.
പക്ഷേ, പോസ്റ്റ് പുലിവാലായത് പിന്നീടാണ്. അന്ന് ആർഎസ്എസുകാരുടെ അടിയേറ്റ ഒരു യുവാവ് മാസങ്ങൾക്ക് ശേഷം മരണപ്പെട്ടിരുന്നു. ഒരു കുഴപ്പവുമില്ലാതെ നടന്ന ധനരാജ് എന്ന യുവാവാണ് പെട്ടെന്ന് ഒരു ദിവസം മരിച്ചത്.
ശിവകുമാറിന്റെ പോസ്റ്റ് വന്നതോടെ ധനരാജിനെ കൊന്നത് ആർഎസ്എസുകാരാണെന്ന് പറഞ്ഞ് സഹോദരൻ സജീവ് ഫേസ്‌ബുക്ക് പോസ്റ്റിട്ടു. സൈബർ സഖാക്കൾ ഏറ്റുപിടിച്ചതോടെ കളം മാറി. ആ പോസ്റ്റ് ഇങ്ങനെ:
എന്റെ കുഞ്ഞനുജനെ തല്ലിക്കൊന്നിട്ട്, ആ കഥ പോസ്റ്റ്ചെയ്ത് ആഘോഷിക്കുന്ന സംഘികൾക്ക് വേണ്ടിയാണ് ഇതിടുന്നത്. സത്യം അറിയട്ടെ എല്ലാരും മുഴുവനും വായിക്കുക ...
അന്ന് ആ ക്രിസ്തുമസ്സ് കരോൾ സംഘം ഈ പോസ്റ്റിൽ പറഞ്ഞത് പോലെ അത് ഒരു രാഷ്ട്രീയ സംഘടനക്കാരുമല്ല, കഴിഞ്ഞ 30 വർഷമായി നന്നൂർ പ്രദേശത്ത് പ്രവൃത്തിക്കുന്ന ദി പീപ്പിൾസ് ആക്ഷൻ കലാവേദി എന്ന ക്ലബിന്റെ ആയിരുന്നു . അന്നതിന്റെ പ്രസിഡന്റായിരുന്നു നിങ്ങൾ അന്ന് തല്ലിച്ചതച്ച ധനരാജ്, ഒരു പ്രകോപനവുമില്ലാതെ തെറ്റിദ്ധാരണയോടെ ആക്രമിക്കുകയായിരുന്നു. വലിച്ചെടുത്തോണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് മുളവടിക്ക് കുത്തുകയുമായിരുന്നുവെന്നാണ് അതിനെക്കുറിച്ചവൻ പറഞ്ഞത്. അതിന് ശേഷം അവന് വലിയ ശാരീരിക പ്രശ്നങ്ങുണ്ടായി...
പിന്നെ ഒരു രാത്രി ഉറങ്ങാൻ കിടന്ന ഞങ്ങടെ ധരൻ ഉണർന്നില്ല, 25 വയസിൽ അവൻ പോയി. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതെ എങ്ങനിത് സംഭവിച്ചു എന്ന് ഡോക്ടർമാരും സംശയിച്ചപ്പോൾ ഞങ്ങൾ ഈ മർദ്ദനംകിട്ടിയത് അവരോട് പറഞ്ഞു. ആ ഡോക്ടർ പറഞ്ഞത് അന്നേറ്റ ക്രൂരമർദ്ദനത്തിന്റെ അനന്തര ഫലമാണ് എന്നാണ്.... ഇന്നിപ്പോൾ നിങ്ങൾ അത് ആഘോഷിക്കുമ്പോൾ ആർഎസ്എസുകാരാ നീയൊക്കെ വരണം അവന്റെ വീട്ടിൽ തീരെ അവശതയിൽ നടക്കാൻ പോലുമാകാതെ രണ്ട് പേരെ കാണാം മകൻ മരിച്ച ദുഃഖത്തിൽ തളർന്നു പോയ ഒരച്ചനും അമ്മയും സഹോദരൻ നഷ്മായ അവന്റനുജനും.എന്തോക്കെ കള്ളത്തരം പറഞ്ഞാലും, കാലം മാപ്പ് തരില്ല നിനക്കൊക്കെ....
സജീവിന്റെ പോസ്റ്റ് സൈബർ സഖാക്കൾ ഏറ്റെടുത്തു. സംഘി നേതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ധനരാജിന്റെ ബന്ധുക്കൾ. സംഗതി വഷളായെന്ന് കണ്ട് ശിവകുമാർ പോസ്റ്റ് പിൻവലിച്ചു. നന്നൂർ ഭാഗത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ കാലുപിടിച്ച് കേസിൽ നിന്ന് ഊരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ശിവകുമാർ എന്നും പറയുന്നു.