- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിലേക്ക് ചുവപ്പുകാർഡുമായി ജേക്കബ് തോമസ് പോകേണ്ടി വരും: പോഷകാഹാരത്തിന് ഗർഭിണികൾക്ക് നൽകേണ്ട തുക വീട്ടിൽ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊറുതി മുട്ടി ആദിവാസികൾ; അമ്പത് ലക്ഷത്തിൽ മുപ്പതും അടിച്ചെടുത്ത തട്ടിപ്പിന്റെ കഥ
തിരുവനന്തപുരം: ട്രൈബൽ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന ജനനി ജന്മരക്ഷ പദ്ധതിയിൽ നിന്നും 30 ലക്ഷം തട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ സർക്കാർ. എല്ലാം ശരിയാകുമെന്നു വിശ്വവസിക്കുന്നവരുടെ കൂട്ടത്തിൽ പ്രധാനികളാണ് ആദിവാസി സമൂഹം. അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങൾ വർധിച്ചതിനെ തുടർന്നാണ് ട്രൈബൽ വകുപ്പ് ഡയറക്ടറേറ്റ ജനനി ജന്മരക്ഷ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഏകദേശം ആറരക്കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. ആദിവാസി സ്ത്രീ ഗർഭിണിയായി മൂന്നു മാസം പിന്നിടുന്നത് മുതൽ പ്രസവം കഴിഞ്ഞ് കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്നത്വരെ പ്രതിമാസം ആയിരം രൂപ എന്ന കണക്കിൽ പോസ്റ്റ് ഓഫീസ് മുഖേന തുക അയച്ചു കൊടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇത് കൃത്യമായി വിതരണം നടത്താതെ സ്വയം അടിച്ചുമാറ്റിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇടത് അനുകൂല സംഘടനയിലെ അംഗമായതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കേണ്ടവർ ഒന്നും അറിയാത്ത മട്ടാണ്. അട്ടപ്പാടിയിൽ ഇതിനകം നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കാൻ പ്രത്യേക ഓഡിറ്റ് നടത്താൻ
തിരുവനന്തപുരം: ട്രൈബൽ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന ജനനി ജന്മരക്ഷ പദ്ധതിയിൽ നിന്നും 30 ലക്ഷം തട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ സർക്കാർ. എല്ലാം ശരിയാകുമെന്നു വിശ്വവസിക്കുന്നവരുടെ കൂട്ടത്തിൽ പ്രധാനികളാണ് ആദിവാസി സമൂഹം. അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങൾ വർധിച്ചതിനെ തുടർന്നാണ് ട്രൈബൽ വകുപ്പ് ഡയറക്ടറേറ്റ ജനനി ജന്മരക്ഷ എന്ന പദ്ധതി ആവിഷ്‌കരിച്ചത്.
ഏകദേശം ആറരക്കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. ആദിവാസി സ്ത്രീ ഗർഭിണിയായി മൂന്നു മാസം പിന്നിടുന്നത് മുതൽ പ്രസവം കഴിഞ്ഞ് കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്നത്വരെ പ്രതിമാസം ആയിരം രൂപ എന്ന കണക്കിൽ പോസ്റ്റ് ഓഫീസ് മുഖേന തുക അയച്ചു കൊടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇത് കൃത്യമായി വിതരണം നടത്താതെ സ്വയം അടിച്ചുമാറ്റിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇടത് അനുകൂല സംഘടനയിലെ അംഗമായതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കേണ്ടവർ ഒന്നും അറിയാത്ത മട്ടാണ്.
അട്ടപ്പാടിയിൽ ഇതിനകം നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കാൻ പ്രത്യേക ഓഡിറ്റ് നടത്താൻ സംസ്ഥാന വിജിലൻസ് പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവയച്ചു. മധ്യമേഖലാ എസ്‌പിയുടെ നേതൃത്വത്തിലാകും ബെനഫിറ്റ് ട്രാക്കിങ് ഓഡിറ്റ് എന്ന പേരിൽ പരിശോധന നടക്കുക. ഇത്തരം സംവിധാനങ്ങളുള്ളപ്പോഴാണ് നഗ്നമായ തട്ടിപ്പുകൾ ഇപ്പോും നടക്കുന്നത്. നവജാത ശിശുക്കൾ കൂട്ടത്തോടെ മരിച്ച 2014ൽ കേന്ദ്രമന്ത്രി ജയറാം രമേശും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നടത്തിയ സന്ദർശനത്തിനൊടുവിൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പ്രകാരമുള്ള പ്രവൃത്തികളിൽ പലതും ഇപ്പോഴും ബാക്കിയാണെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. ഇത്തരം പ്രഖ്യാപനങ്ങൾക്കിടയിലും ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള കള്ളകളികൾ സജീവമാണ്. അട്ടപ്പാടിയിൽ താമസിച്ചാണ് ഈ വിഷയത്തെ കുറിച്ച് ജേക്കബ് തോമസ് മനസ്സിലാക്കിയത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും തട്ടിപ്പുകൾ സജീവമാണെന്നാണ് പുതിയ ആരോപണം തെളിയിക്കുന്നത്.
സംഭവത്തെ കുറിച്ച് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തക ധന്യാ രാമൻ പറയുന്നത് ഇങ്ങനെ-പദ്ധതിക്ക് അർഹരായവരുടെ പട്ടികയും മറ്റും തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരമാണ്. 2015 മാർച്ച് 5ന് ചാർജെടുത്ത രാമചന്ദ്രൻ ഐഎഎസ് അന്നത്തെ അസിസ്റ്റന്റ് ഡയറക്ടർ പ്രേമാനന്ദന്റെ കയ്യിൽ 50 ലക്ഷം രൂപ നൽകി. തുക നൽകിയതിന് തെളിവുണ്ടെങ്കിലും പക്ഷേ ഈ തുക ചെലവാക്കിയതിന് യാതൊരു തെളിവോ രേഖകളോ ഇല്ല. പല തവണയായി ഇതിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. പിന്നീട് ഇതേ ആവശ്യമുന്നയിച്ച് ഡയറക്ടർ പുകഴേന്തി ഐഎഫ്എസിനെയും സമീപിച്ചു. തുടർന്ന് ഫിനാൻസ് വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. ഫിനാൻസിന്റെ രണ്ട് സംഘം ഇവിടെ റെയ്ഡ് നടത്തുകയും പ്രേമാനന്ദ് എന്ന ഉദ്യോഗസ്ഥൻ 30 ലക്ഷം രൂപ കൈക്കലാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇയാൾ 30 ലക്ഷം രൂപ കൈക്കലാക്കിയിട്ടും ഒരു നടപടിയും ഇയാൾക്കെതിരെ സ്വീകരിക്കാത്തതിനാൽ ഫിനാൻസ് സെക്രട്ടറിയെ നേരിട്ട് കണ്ട് ഫയൽ എടുപ്പിക്കുകയായിരുന്നു. തുടർന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് പരാതി നൽകുകയും ചെയ്തു. സഭയിൽ ഇക്കാര്യം അവതരിപ്പിക്കാമെന്നും ഇക്കാര്യം തന്നെ ഒന്നുകൂടെ ഓർമിപ്പിക്കണമെന്നും മന്ത്രി പറയുകയും ചെയ്തുവെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. മന്ത്രിക്ക് പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇനി പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ധന്യാ രാമൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രേമാനന്ദൻ ഇടത് അനുകൂല സംഘടനയുടെ പ്രവർത്തകനായതിനാലാണ് ഇയാൾക്കെതിരെ നടപടി എടുക്കാത്തതെന്നും അവർ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ വെട്ടിപ്പ് നടത്തിയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാത്തത് തീർത്തും നിരാശാജനകമാണെന്നും അവർ പറയുന്നു. ഇത്തരത്തിൽ അഴിമതി നടത്തുന്നവർ ആരായാലും സർവ്വീസിൽ നിന്നും പുറത്താക്കണമെന്നിരിക്കെയാണ് ഇയാൾ ഇപ്പോഴും സർവ്വീസിൽ തുടരുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ആദിവാസി സമൂഹത്തിനെതിരെയുള്ള ചൂഷമം പല രീതിയിലാണ് തുടരുന്നത്. ഇവർക്കുള്ള ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നതും പരസ്യമായ ഒരു രഹസ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാതെ പതിനയിരകണക്കിന് ആദിവാസികൾ സംസ്ഥാനത്ത് ജീവിക്കുന്നു. ഇവർക്കുള്ള ഫണ്ടുകൾ കൃത്യമയി ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങൾ മാത്രമേ ആദിവാസി സമൂഹത്തിനുള്ളു. അത് കൃത്യമായി ചെയ്യേണ്ട ഉദ്യോഗസ്ഥർ വേലി തന്നെ വിളവ് തിന്നുന്ന രീതി ഉപേക്ഷിച്ചാൽ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ. അട്ടപ്പാടിയിൽ 120 ശിശു മരണത്തെ തുടർന്നു ട്രൈബൽ വകുപ്പ് നേരിട്ടു നടപ്പിലാക്കുന്ന പദ്ധതിയാണ് ജനനി ജന്മരക്ഷ .ആറര കോടി രൂപ നേരിട്ടു പോസ്‌റ് ഓഫീസ് വഴി ഉപഭോക്താ ക്കൾക്കു അയച്ചു നൽകും. പ്രതിമാസം 1000 രൂപയാണ് നൽകുന്നത്.
കേന്ദ്രസർക്കാറിന്റെ 500 കോടി രൂപയുടെ പാക്കേജുൾപ്പെടെ അട്ടപ്പാടിയിൽ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് അടുത്തിടെ അട്ടപ്പാടിയിലത്തെിയ വിജിലൻസ് ഡയറക്ടർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. നടക്കാനിരിക്കുന്ന ഓരോ പ്രവൃത്തിയും നിരീക്ഷിക്കാൻ തീരുമാനിച്ച വിജിലൻസ് പത്ത് വർഷത്തിനകം പ്രധാന പ്രവൃത്തികൾക്ക് ചെലവഴിച്ച തുകയും അവയുണ്ടാക്കിയ പ്രയോജനവും താരതമ്യപ്പെടുത്തിയുള്ള ഓഡിറ്റ് നടത്താനാണ് തീരുമാനിച്ചിട്ടുണ്ട്. ആദിവാസിക്ഷേമ പ്രവർത്തനങ്ങളുടെ പ്രത്യേക ചുമതലയുള്ള അഡീഷനൽ ഡി.ജി.പിക്കും എസ്‌പിമാർക്കും ഡിവൈ.എസ്‌പിമാർക്കും ജൂൺ 25 ന് അയച്ച ഉത്തരവിൽ ഓഡിറ്റ് നടത്തേണ്ട രീതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളടങ്ങിയ 192 ഊരുകളുള്ള മേഖലയിൽ 28 വ്യത്യസ്ത വകുപ്പുകൾ മുഖേന നടത്തിയ ക്ഷേമപദ്ധതികൾ ആസ്പദമാക്കിയാകും ഓഡിറ്റ് നടക്കുക.
കഴിഞ്ഞ 18 വർഷത്തിനിടെ അട്ടപ്പാടിയിലെ വിവിധ പദ്ധതികളെപ്പറ്റി ലഭിച്ച പരാതികളിൽ അന്വേഷണങ്ങളും പരിശോധനകളുമായി 36 കേസുകളുണ്ടായിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. നടപ്പാക്കുന്ന പദ്ധതികൾക്ക് ചെലവഴിക്കുന്ന തുകയും പദ്ധതികൾ മൂലം ആദിവാസി ഊരുകൾക്കുണ്ടാകുന്ന ഗുണവും പ്രത്യേകം പരിശോധിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർ നൽകുന്ന നിർദ്ദേശം.