തൊടുപുഴ: ഫെയ്‌സ് ബുക്കിലെ കമന്റിന് ഇത്ര കരുത്തോ? ഈ ചോദ്യം തൊടുപുഴ സ്വദേശിനിയായ ധന്യ സോജനോട് ചോദിച്ചാൽ അതെ എന്നാകും ഉത്തരം. സോജന്റെ ജീവിതം മാറ്റിമറിച്ചത് ഒരു കമന്റാണ്. ഈ ഇരുപതുകാരിയെ മലബാർ ഗോൾഡ് ജൂവലറിയുടെ പരസ്യചിത്രത്തിൽ എത്തിച്ചത് ഒരു കമന്റാണ്.

ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയാണ് ധന്യ കമന്റ് ചെയ്തത്.'' ഇതുപോലെ ആഭരണങ്ങൾ അണിയാനും കുറെ ചിത്രങ്ങൾ എടുക്കാനും കൊതിയാകുന്നു'' എന്നായിരുന്നു ധന്യയുടെ കമന്റ്. കമന്റ് ശ്രദ്ധയിൽ പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കോളാൻ ആവശ്യപ്പെട്ടു.

വെള്ള ഗൗൺ അണിഞ്ഞ് അതിനെക്കാൾ മനോഹരമായ പുഞ്ചിരിയോടെ പ്രൊഫഷണലുകളായ മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു. ഒരു തുടക്കക്കാരിയുടെ അങ്കലാപ്പുകളൊന്നുമില്ലാതെയാണ് ധന്യ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു. അങ്ങനെ ധന്യയുടെ സ്വപ്‌നം പൂത്തുലഞ്ഞു. ആ ആഭരണങ്ങൾ മോഡലായി അവളും അണിഞ്ഞു.

നടി കരീന കപൂർ ഈ വീഡിയോ ഷെയർ ചെയ്തതോടെ ധന്യ വൈറലായി. ഇതോടെ മലബാർ ഗോഡൾഡിന്റെ പി ആർ തന്ത്രവും വ്യക്തമായി. ഏതായാലും അത് ധന്യയെന്ന മോഡലിനെ മലയാളിക്ക് നൽകുകയാണ്. മലബാർ ഗോൾഡിൽ നിന്നും ധന്യയെ വിളിക്കുന്നതും ധന്യ ഫോട്ടോഷൂട്ടിന് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.

''സത്യം പറഞ്ഞാൽ എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം ഇങ്ങനെ തുളുമ്പി നിൽക്കുകയാണ്. അതെങ്ങെനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല'' ധന്യ വീഡിയോയിൽ പറയുന്നു. ഇനിയും കുറെ ആഗ്രഹങ്ങളുണ്ടെന്നും അതിലൊരു ആഗ്രഹമാണ് സഫലീകരിച്ചതെന്നും ധന്യ പറയുന്നു.

പാണ്ടിയാന്മാക്കൽ സോജൻ ജോസഫിന്റെ മകളാണ് ധന്യ. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർട്ടർ എന്ന അസുഖബാധിത. അതുകൊണ്ട് തന്നെ ധന്യയുടെ ജീവിതം തളർന്നുപോകുന്നവർക്ക് ഒരു പ്രചോദനമാണ്.

പ്ലസ് ടുവിന് ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയാണ് ധന്യ രോഗബാധിതയാകുന്നത്. അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ചാണ് പൂർത്തിയാക്കിയത്. ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നുണ്ട്.

 
 
 
View this post on Instagram

A post shared by Kareena Kapoor Khan (@kareenakapoorkhan)