- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണലിന് ധർമ്മജനില്ല; നേപ്പാളിൽ കുടുങ്ങി ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി; വിജയപ്രതീക്ഷയിൽ തന്നെയെന്ന് സ്ഥാനാർത്ഥി നേപ്പാളിൽ നിന്ന്
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ മണ്ഡലത്തിൽ എത്തില്ലെന്ന് വ്യക്തമാക്കി ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ധർമ്മജൻ. ഇപ്പോൾ നേപ്പാളിൽ തന്നെയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ നിന്ന് യാത്രസൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് എത്താൻ സാധിക്കാത്തതെന്ന് ധർമ്മജൻ വ്യക്തമാക്കി. വിജയപ്രതീക്ഷയിൽ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളിൽ തിരികെ എത്തുമെന്നും ധർമ്മജൻ പറഞ്ഞു.
രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിൻ ജോർജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ധർമ്മജൻ നേപ്പാളിലെത്തിയത്. എയ്ഞ്ചൽ മരിയ ക്രിയേഷൻസിന്റെ ബാനറിൽ ലോറൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ നേപ്പാളാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധർമ്മജൻ നേപ്പാളിലേക്ക് പോയത്. ആദ്യം മുതൽ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധർമ്മജൻ. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാൽ ബാലുശ്ശേരി യുഡിഎഫിന് നേടാൻ സാധിക്കുമെന്നായിരുന്നു ധർമ്മജന്റെ പക്ഷം.
എന്നാൽ ഇടത് സ്ഥാനാർത്ഥിയായ സച്ചിൻ ദേവിന് മുൻതൂക്കം നൽകുന്നതാണ് സർവ്വേകൾ. ധർമ്മജന്റെ അപ്രതീക്ഷിത വരവോടെ ശ്രദ്ധ നേടിയ മണ്ഡലത്തിൽ വലിയ ഓളം സൃഷ്ടിക്കാനായില്ലെന്ന് ഏഷ്യാനെറ്റ് സി ഫോർ സർവ്വേ പറയുന്നു.
മറുനാടന് ഡെസ്ക്