- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഞ്ഞുകാലം തീരുമ്പോൾ ഇന്ധന വില കുറയും; വിലവർധനവിന് പെട്രോളിയം മന്ത്രിയുടെ വിചിത്ര ന്യായീകരണം ഇങ്ങനെ
വാരാണസി: മഞ്ഞുകാലം തീരുമ്പോൾ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. മഞ്ഞുകാലത്ത് വില കൂടുന്നത് പതിവെന്നും പ്രധാൻ പറഞ്ഞു. ഇന്ധനവില നൂറ് പിന്നിട്ട് കുതിക്കുമ്പോഴാണ് മന്ത്രി അതിന് കാരണം കണ്ടെത്തിയത്.
''രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചത് നമ്മുടെ ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതോടെ വില കുറയും. ആവശ്യം കൂടുന്നതുകൊണ്ടാണ് വില കൂടുന്നത്. മഞ്ഞുകാലത്ത് ഇതു പതിവാണ്. ഈ സീസൺ കഴിയുന്നതോടെ വില കുറയും'' - ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഇന്ധന വില രാജ്യത്ത് റെക്കോഡ് പിന്നിട്ടു കുതിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പെട്രോൾ വില നൂറു രൂപയ്ക്കു മുകളിലാണ്. ഡീസൽ 90 രൂപയിലേകക് അടുക്കുന്നു. വില വർധനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികൾ നടത്തി.
പെട്രോളിനും ഡീസലിനും പിന്നാലെ കഴിഞ്ഞ ദിവസം പാചക വാതക വിലയും വർധിപ്പിച്ചിരുന്നു.