- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി മെന്റർ കൂൾ; ഉപദേഷ്ടാവായി ധോണി ലോകകപ്പ് ടീമിനോപ്പം ചേർന്നു
ദുബായി: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനോപ്പം ചേർന്ന് മുൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി. യുഎഇയിൽ ഇന്ത്യൻ ടീമിന്റെ ക്യാന്പിനോപ്പമാണ് ധോണി ചേർന്നിരിക്കുന്നത്.ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു.
ട്വന്റി20 ലോകകപ്പിൽ ധോനി മെന്ററായി വരുന്നതിൽ സന്തോഷമെന്നായിരുന്നു വിരാട് കോഹ് ലിയുടെ പ്രതികരണം. ടീമിന്റെ ആത്മവീര്യം ഉയർത്താൻ ധോനി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോനിയുടെ പ്രായോഗിക നിർദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും കോഹ് ലി പറഞ്ഞു.
ക്യാപ്റ്റനായിരുന്ന സമയത്തും ധോനി ഞങ്ങളുടെ മെന്ററായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരുടെ കരിയറിന്റെ തുടക്കമായിരുന്നു അത്. ഇപ്പോൾ അതേ റോളിലേക്ക് ധോനി തിരികെ വരുന്നു. ധോനിയുടെ സാന്നിധ്യം യുവ താരങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ടീമിലേക്ക് തിരിച്ചെത്തുന്നതിൽ ധോനിയും ആവേശത്തിലാണെന്ന് കോഹ് ലി പറഞ്ഞു.
സ്പോർട്സ് ഡെസ്ക്