ചെന്നൈ: വിക്രമിന്റെ മകൻ ധ്രുവും സിനിമയിലേക്ക്. മകന്റെ സിനിമ അരങ്ങേറ്റം വിക്രം തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

മകനെ സിനിമയിലെത്തിക്കുന്ന സംവിധായകന്റെ പേര് അഞ്ച് പോസ്റ്റുകളിലൂടെയാണ് വിക്രം വെളിപ്പെടുത്തിയത്. പിതാമകൻ എന്ന ചിത്രത്തിലൂടെ വിക്രമിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ബാലയാണ് ധ്രുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.

സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിത്രം. ബ്ലാക്ക് കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. നായകവേഷത്തിലെത്തിയ വിജയ് ദേവർകൊണ്ടയുടെ പ്രകടനം ഏറെ ശ്രദ്ധനേടി.