- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.പി.നഡ്ഡയുടെ മോഹങ്ങൾ പൊലിഞ്ഞു; അപ്രതീക്ഷിതം ഈ തീരുമാനം; പ്രേം കുമാർ ധുമൽ ഹിമാചലിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി; ധുമലിന് അനുകൂലമായത് പാർട്ടിയിലെ ജനകീയതയും സ്വീകാര്യതയും
ഷിംല: ഹിമാചൽ പ്രദേശിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി സ്‌കോർ ചെയ്തു. പ്രേം കുമാർ ധുമലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി.രാജ്ഗഡിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരമം നയിക്കുക 73 കാരനായ ധുമലായിരിക്കും.ഡിസംബർ 18 ന് വോട്ടെണ്ണി കഴിയുമ്പോൾ, ധുമലായിരിക്കും മുഖ്യമന്ത്രി എന്നാണ് അമിത് ഷാ പറഞ്ഞത്.ഇതോടെ സംസ്ഥാന മുഖ്യമന്ത്രിയാകാമെന്ന കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയുടെ പ്രതീക്ഷകൾ്ക്ക് മങ്ങലേറ്റു. പാർട്ടിയിലെ ജനകീയതയും, സ്വീകാര്യതയുമാണ് ധുമലിന് അനുകൂലമായി വന്നത്.ഒരുവിഭാഗം നേതാക്കൾ നഡ്ഡയ്ക്ക് വേണ്ടി വാദിച്ചെങ്കിലും, ജനകീയതയാണ് ധുമലിന് അനുകൂലമായത്. ധുമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് വൈകിയാൽ, അത് സംസ്ഥാനത്തെ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും കേന്ദ്ര നേതൃത്വം ഭയന്നു. ഷിംലയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി .യോഗത്തിലും ധുമലിനായിരുന്നു പിന്തുണ.അടുത്തിടെ നടന്ന സർവേകളും അദ്ദേഹത്തിന് അനുകൂലമായി.
ഷിംല: ഹിമാചൽ പ്രദേശിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി സ്‌കോർ ചെയ്തു. പ്രേം കുമാർ ധുമലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി.രാജ്ഗഡിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരമം നയിക്കുക 73 കാരനായ ധുമലായിരിക്കും.ഡിസംബർ 18 ന് വോട്ടെണ്ണി കഴിയുമ്പോൾ, ധുമലായിരിക്കും മുഖ്യമന്ത്രി എന്നാണ് അമിത് ഷാ പറഞ്ഞത്.ഇതോടെ സംസ്ഥാന മുഖ്യമന്ത്രിയാകാമെന്ന കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയുടെ പ്രതീക്ഷകൾ്ക്ക് മങ്ങലേറ്റു.
പാർട്ടിയിലെ ജനകീയതയും, സ്വീകാര്യതയുമാണ് ധുമലിന് അനുകൂലമായി വന്നത്.ഒരുവിഭാഗം നേതാക്കൾ നഡ്ഡയ്ക്ക് വേണ്ടി വാദിച്ചെങ്കിലും, ജനകീയതയാണ് ധുമലിന് അനുകൂലമായത്. ധുമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് വൈകിയാൽ, അത് സംസ്ഥാനത്തെ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും കേന്ദ്ര നേതൃത്വം ഭയന്നു. ഷിംലയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി .യോഗത്തിലും ധുമലിനായിരുന്നു പിന്തുണ.അടുത്തിടെ നടന്ന സർവേകളും അദ്ദേഹത്തിന് അനുകൂലമായി.