- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താജ് വിവാന്റയിൽ ഇന്നലെ അർപ്പിതാ സെബാസ്റ്റ്യൻ ധ്യാൻ ശ്രീനിവാസനോട് യെസ് പറഞ്ഞപ്പോൾ സഫലമായത് പത്ത് വർഷം നീണ്ട പ്രണയം; താരങ്ങളെ അകറ്റി നിർത്തിയ ചടങ്ങിൽ താരമായത് ശ്രീനിവാസനും വിനീത് ശ്രീനിവാസനും
തിരുവനന്തപുരം: നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അർപ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹനിശ്ചയം. താജ് വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാക്കാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഏപ്രിൽ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസിൽ വച്ചാണ് വിവാഹം. തുടർന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ധ്യാനും അർപ്പിതയും നേരത്തെ സുഹൃത്തുക്കളാണ്. പത്തുവർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ചെന്നൈയിൽ പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദം പ്രണയമായി വളർന്നു. ധ്യാനിന്റെ വീട്ടുകാർക്ക് അർപ്പിതയെ അറിയാമായിരുന്നതിനാൽ വിവാഹത്തിന് തടസങ്ങളൊന്നുമുണ്ടായില്ല. വിവാഹശേഷം കൊച്ചിയിൽ താമസിക്കാനാണ് ധ്യാനിന്റെ തീരുമാനം. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടയാണ് ധ്യാൻ അ
തിരുവനന്തപുരം: നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അർപ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹനിശ്ചയം. താജ് വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാക്കാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.
ഏപ്രിൽ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസിൽ വച്ചാണ് വിവാഹം. തുടർന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ധ്യാനും അർപ്പിതയും നേരത്തെ സുഹൃത്തുക്കളാണ്. പത്തുവർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
ചെന്നൈയിൽ പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദം പ്രണയമായി വളർന്നു. ധ്യാനിന്റെ വീട്ടുകാർക്ക് അർപ്പിതയെ അറിയാമായിരുന്നതിനാൽ വിവാഹത്തിന് തടസങ്ങളൊന്നുമുണ്ടായില്ല. വിവാഹശേഷം കൊച്ചിയിൽ താമസിക്കാനാണ് ധ്യാനിന്റെ തീരുമാനം. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടയാണ് ധ്യാൻ അഭിനയരംഗത്ത് എത്തിയത്.
പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഒരേ മുഖം എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. നിവിൻ പോളിയും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.