കൊച്ചി: ലോകപ്രമേഹദിനാചരണത്തോടനുബന്ധിച്ച് അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എൻഡോക്രൈനോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്‌ച്ച നീണ്ടു നിൽക്കുന്ന സൗജന്യ പ്രമേഹ തൈറോയിഡ് പരിശോധനകൾ നടത്തുന്നു.

നവംബർ 9 മുതൽ 26 വരെ നടത്തുന്ന പ്രമേഹ തൈറോയിഡ് പരിശോധനയിൽരക്തപരിശോധന കൂടാതെല്പതൈറോയിഡ് മുഴയുള്ളവർക്ക് സൗജന്യ അൾട്രാസൗണ്ട് സ്‌കാനും ഡോക്ടറുടെ കൺസൾട്ടേഷനും ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നവംബർ 3, 4, 5, 6 തീയതികളിൽ രാവിലെ 9.00 മണി മുതൽ 5.00 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് ബന്ധപ്പെടേണ്ട നമ്പർ-0484-4007396