കോട്ടയം: പണയം വച്ച ഡയമണ്ട് നെക്ളേസ് ബ്ളേഡ് ധനകാര്യസ്ഥാപനം തട്ടിയെടുത്തതായി പരാതി. യുവബിസിനസുകാരനായ സോണി സെബാസ്റ്റ്യനാണ് ബ്ളേഡിന്റെ ചതിക്കുഴിയിലായത്്. രണ്ടരലക്ഷം രൂപ വിലവരുന്ന നെക്ളേസ്് വെറും 30000 രൂപയ്ക്കാണ് പണയം വച്ചത്്. പണയമെടുക്കാൻ ചെന്നപ്പോഴാണ് നെക്ളേസ് ലേലം ചെയ്ത കാര്യം കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള സ്ഥാപനം അറിയിച്ചത്.

ഇതോടെ സോണി പൊലീസിൽ പരാതി നൽകി. തന്റെ നെക്ളേസ് വീട്ടുകിട്ടണമെന്ന ആവശ്യവുമായി തൃശൂർ വലപ്പാട് ആസ്ഥാനമായുള്ള മാബെൻ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് സോണി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്്. എന്നാൽ പൊലീസ് വിളിച്ചിട്ടും വഴങ്ങാത്ത ധനകാര്യ സ്ഥാപനം ഭീഷണി മുഴക്കുകയാണെന്ന് അതിരമ്പുഴ കുടിലിൽ വീട്ടിൽ സെബാസ്റ്റ്യൻ പറയുന്നു.

2016 നവംബർ ഒന്നിനാണ് രണ്ടരലക്ഷം രൂപ വിലയുള്ള ഡയമണ്ട്് നെക്ളേസ് 30000 രൂപയ്ക്ക് പണയം വച്ചത്്. 2017 മാർച്ചിൽ പലിശയായി 3205 രൂപ അടച്ചു. പണയവസ്തു തിരികെ എടുക്കണമെന്നാവശ്യപ്പെട്ട്് ഏപ്രിലിൽ നോട്ടീസ് അയച്ചു. മെയ്് ആദ്യവാരം വാങ്ങിക്കൊള്ളാമെന്ന് ബേക്കർ ജംഗ്ഷനിലുള്ള ഓഫീസിലെത്തി അറിയിച്ചു. ഇതേതുടർന്ന് മെയ് രണ്ടാം വാരം ഓഫീസിൽ ചെന്നപ്പോൾ ലേലം ചെയ്തുവെന്നായിരുന്നു മറുപടി.

ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും നിയമനടപടി സ്വീകരിക്കുമെന്നു പറയുകയും ചെയ്‌തെങ്കിലും ധിക്കാരപരമായിരുന്നു പ്രതികരണം. തുടർന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി ഡിവൈ എസ് പിക്ക് കൈമാറി. പൊലീസ്് ധനകാര്യ സ്ഥാപന അധികൃതരെ വിളിച്ചിട്ടും അവർ ഹാജരായില്ലത്രേ. തിരിച്ചു വാങ്ങാമെങ്കിൽ വാങ്ങാനായിരുന്നു വെല്ലുവിളി. തുടർന്ന് ക്വട്ടേഷൻ സംഘവും വിളിച്ചു ഭീഷണി മുഴക്കി. കുടുതൽ കളിച്ചാൽ ശരിയാക്കുമെന്നായിരുന്നു ഭീഷണി.

പൊലീസിന് നൽകിയ പരാതിയിൽ നടപടിയില്ല. കോടതിയിൽ പോയാൽ തട്ടിക്കളയുമെന്ന് ഗുണ്ടാ ഭീഷണി. നിസഹായതയുടെ തുരുത്തിലാണ് ഈ യുവാവ്. ബ്ളേഡ് ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യുമെന്ന് ആവർത്തിക്കുന്ന പൊലീസും ഭരണകൂടവും. എന്നാൽ യഥാർഥ്യത്തിലേക്ക് എത്തുമ്പോൾ നിറം മാറുന്നു. പൊലീസ് കാഴ്‌ച്ചക്കാരാകുന്നു. പ്രസ്തുത സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് സോണിയുടെ ആവശ്യം.