ലണ്ടൻ: തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി, ഏതൊരു സമ്മർദ്ദത്തിലും ശാന്തത കൈവിടാതെ നിൽക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ കഴിവ് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ, 1990 കളിൽ പുറത്ത് അറിയുന്നതിനേക്കാൾ വലിയ രീതിയിൽ തന്നെ സമ്മർദ്ദങ്ങളിൽ രാജ്ഞി പ്രതികരിച്ചതായി പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. മക്കളായ ചാൾസിന്റെയും ആൻഡ്രുവിന്റെയും ദാമ്പത്യബന്ധങ്ങൾ തകർന്നപ്പോൾ രാജ്ഞി ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തി എന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് ഡയാന രാജകുമാരിയുടെ ജീവിത ചരിത്രമെഴുതി ശ്രദ്ധേയനായ ആൻഡ്രൂ മോർട്ടൺ.

തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി, ഏതൊരു സമ്മർദ്ദത്തിലും ശാന്തത കൈവിടാതെ നിൽക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ കഴിവ് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ, 1990 കളിൽ പുറത്ത് അറിയുന്നതിനേക്കാൾ വലിയ രീതിയിൽ തന്നെ സമ്മർദ്ദങ്ങളിൽ രാജ്ഞി പ്രതികരിച്ചതായി പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. മക്കളായ ചാൾസിന്റെയും ആൻഡ്രുവിന്റെയും ദാമ്പത്യബന്ധങ്ങൾ തകർന്നപ്പോൾ രാജ്ഞി ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തി എന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് ഡയാന രാജകുമാരിയുടെ ജീവിത ചരിത്രമെഴുതി ശ്രദ്ധേയനായ ആൻഡ്രൂ മോർട്ടൺ.

പ്രത്യേകുച്ചും, ചാൾസും ഡയാനയും വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതായിരുന്നു രാജ്ഞിയെ ഏറെ പ്രകൊപിപ്പിച്ചത്. തന്റെ ജീവിതത്തിൽ അന്നുവരെ കാത്തു സൂക്ഷിച്ച ശാന്തത രാജ്ഞിക്ക് നഷ്ടപ്പെട്ട നാളുകളായിരുന്നു എന്ന് മോർട്ടൺ പറയുന്നു. പതിവായി കഴിച്ചിരുന്ന പരിമിതമായ അളവ് മദ്യത്തിന്റെ അളവ് പോലും വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എന്നും മിതമായ പെരുമാറ്റത്തിനും സ്വന്തം വികാരങ്ങളെ കടിഞ്ഞാണിടുന്നതിനുള്ള സാമൃത്ഥ്യത്തിനും അറിയപ്പെട്ടിരുന്ന രാജ്ഞിക്ക് എല്ലാം കൈവിട്ടു പോവുകയായിരുന്നു.

1992-ൽ ഡയാനയുടേ ജീവചരിത്രം രചിച്ച ആൻഡ്രൂ മോർട്ടൺ ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രം തയ്യാറാക്കുകയാണ്. ഏകദേശം 40 വർഷക്കാലത്തോളം കൊട്ടാരം വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യുകയും പല കൊട്ടാരം ജീവനക്കാരോടും രാജകുടുംബാംഗങ്ങളോടും പല അവസരങ്ങളിലായി അനൗപചാരിക അഭിമുഖങ്ങൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മോർട്ടന്റെ പുതിയ ഗ്രന്ഥം രചിക്കപ്പെടുന്നത്. 1990-കളിൽ ശരിക്കും ഒരു വൈകാരിക വിസ്ഫോടനത്തിനു തന്നെ രാജ്ഞി വിധേയയായിരുന്നു എന്നാണ് മോർട്ടൺ പറയുന്നത്.

മരുമക്കൾ രണ്ടുപേരും ആദ്യ കാഴ്‌ച്ചയിൽ തന്നെ രാജ്ഞിക്ക് പ്രിയങ്കരികളായി മാറിയിരുന്നു എന്ന് മോർട്ടൻ പറയുന്നു. ആൻഡ്രൂ രാജകുമാരനുമായി ഡേറ്റിംഗിൽ ആയിരുന്ന അവസരത്തിലായിരുന്നു സാറാ ഫെർഗുസനെ രാജ്ഞി കാണുന്നത്. ഒരു യഥാർത്ഥ ഇംഗ്ലീഷുകാരി എന്നായിരുന്നുവത്രെ രാജ്ഞി അന്നു പറഞ്ഞത്. അതുപോലെ 1980-ൽ ചാൾസ് രാജകുമാരന്റെ അതിഥിയായി എത്തിയ ഡയാന സ്പെൻസറെയും രാജ്ഞിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഞങ്ങളിൽ ഒരാളായി തോന്നുന്നു എന്നായിരുന്നു അന്ന് രാജ്ഞി, ഡയാനയെ കുറിച്ച് പറഞ്ഞത്.

ഡയാനയുടെ സ്വന്തം മുത്തശ്ശിമാത്രമായിരുന്നത്രെ അന്ന് ഡയാനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. അവരുടെ ജീവിത ശൈലിയും പെരുമാറ്റവും എല്ലാം തികച്ചും വ്യത്യസ്തമാണ് നിനക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല എന്നായിരുന്നു അന്ന് അവർ ഡയാനയോട് പറഞ്ഞതെന്ന് മോർട്ടൺ പറയുന്നു. ചാൾസുമായുള്ള ബന്ധം വിവാഹത്തിൽ എത്തുന്നതിനു മുൻപ് തന്നെ മുൻ കാമുകി കാമില പാർക്കർ ബോവെൽസിന്റെ സാന്നിദ്ധ്യം ഡയാന മനസ്സിലാക്കിയിരുന്നത്രെ! എന്നിട്ടും 1981-ൽ ചാൾസ് വിവാഹക്കാര്യം മുൻപോട്ട് വെച്ചപ്പോൾ ഡയാന അതിനു സമ്മതിക്കുകയായിരുന്നു.

രാജ്ഞിയും ഈ ബന്ധത്തിൽ ഏറെ സന്തുഷ്ടയായിരുന്നു. എന്നും എപ്പഴും വിഷാദഭാവവും പേറി, തീർത്തും ഉല്ലാസരഹിതനായി നടക്കുന്ന തന്റെ മകനെ , ഡയാനയുടെ ഉല്ലാസഭരിതവും ചടുലവുമായ പെരുമാറ്റം മാറ്റിമറിക്കുമെന്ന് ആ അമ്മ പ്രതീക്ഷിച്ചു. തന്റെ ഏറെ അടുത്തവരോടേല്ലാം അക്കാലത്ത് രാജ്ഞി ഡയാനയെ കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നത്രേ

എന്നാൽ, മധുവിധു കാലത്ത് തന്നെ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങി എന്ന് മോർട്ടൺ പറയുന്നു. ചാൾസിന്റെ മുൻ കാമുകിയെ കുറിച്ചുള്ള ചിന്തകൾ ഡയാനയെ അലട്ടാൻ തുടങ്ങി. ഇതോടെ അവർ തീർത്തും ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്ക് കടന്നു. ഇത് രാജ്ഞിയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നിട്ടും, പുതിയ സാഹചര്യവുമായി ഒത്തിണങ്ങി പോകാൻ മരുമകൾക്ക് സാവകാശം നൽകുകയായിരുന്നു രാജ്ഞി.

പിന്നീട് ഗർഭിണിയായിരിക്കുന്ന സമയത്ത് ഡയാനയും ചാൾസും തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടാകുമായിരുന്നു. ഒരിക്കൽ കൈയാങ്കളിയിൽ വരെ എത്തിയ വഴക്ക് അവസാനം രാജ്ഞി ഇടപെട്ടായിരുന്നു തീർത്തത്.19886 ആയപ്പോഴേക്കും ഇരുവരും തമ്മിൽ തീർത്തും അകന്നിരുന്നു. കുടുംബത്തിലെ അസ്വസ്ഥതകളിൽ നിന്നും രക്ഷനേടാൻ ഡയാന കൂട്ടുകാരുമൊത്ത് നഗരവീഥി കറങ്ങി നിശാക്ലബ്ബുകളിലും മറ്റുമായി ജീവിതം ആസ്വദിക്കാൻ തുടങ്ങി. ഇതറിഞ്ഞ രാജ്ഞി അങ്ങേയറ്റം പ്രകോപിതയായി. ഡയാനയോട് ഇക്കാര്യം ചോദിച്ചപ്പോൾ തീർത്തും നിഷേധാത്മകമായ മറുപടിയായിരുന്നു അവർ നൽകിയതെന്നും മോർട്ടൺ പറയുന്നു.

ഇതിനിടയിൽ സാറയുടെയും ആൻഡ്രുവിന്റെയും ബന്ധവും തകർച്ചയുടെ വക്കിലായിരുന്നു. മരുമക്കൾ രണ്ടു പേരും അവരവരുടെ വഴിക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ രാജ്ഞി ചോദ്യം ചെയ്തെങ്കിലും അത് അവർ ചെവികൊണ്ടില്ല. കൊട്ടാരത്തിനകത്ത് ആദ്യമായി തന്റെ വാക്കുകൾക്ക് വിലയില്ലാതാകുന്നത് അന്നാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മോർട്ടൺ എഴുതുന്നു. വേർപിരിയാൻ ഒരുങ്ങിയ ആൻഡ്രുവിനോടും സാറയോടും എല്ലാം മറന്ന് ജീവിക്കാൻ രാജ്ഞി ആവശ്യപ്പെട്ടു. എന്നാൽ അത് ഏറെനാൾ നീണ്ടു നിന്നില്ല. രാജകുടുംബത്തിലെ കാര്യങ്ങൾ വിവാഹമോചന കോടതിയിലേക്ക് വലിച്ചിഴക്കരുത് എന്നതായിരുന്നു രാജ്ഞിയുടെ ആഗ്രഹം.

സമാനമായ രീതിയിൽ തന്നെയാണ് വിവാഹമോചിതരാകുവാനുള്ള തീരുമാനമെടുത്ത് ചാൾസും ഡയാനയും എത്തിയപ്പോൾ രാജ്ഞി പ്രതികരിച്ചത്. എന്നാൽ, ബ്രിട്ടീഷ് സിംഹാസനത്തിന്റെ അധികാരത്തിന് സ്വന്തം മക്കളെ നിലയ്ക്ക് നിർത്തുവാനുള്ള ശക്തിയില്ലെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. ഈ നിസ്സഹായതയായിരുന്നു ഏത് സമ്മർദ്ദത്തിലും മനസ്സ് തളരാതെ പിടിച്ചു നിന്ന രാജ്ഞിയുടേ നിയന്ത്രണങ്ങൾ എല്ലാതെയാക്കിയതെന്നും മോർട്ടൺ എഴുതുന്നു. പ്ലാറ്റിനം ജൂബിൽ ആഘോഷിക്കുന്ന വേളയിൽ, രാജ്ഞിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളുമായാണ് ഈ പുസ്തകം എത്തുക.