കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി ആരോപണം. കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പൊലീസിനും ജില്ലാ കളക്ടർക്കും ബന്ധുക്കൾ പരാതി നൽകി. ഇതിന് പിന്നാലെ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. പൊലീസ് അന്വേഷണത്തിൽ വേണ്ടത്ര കരുതൽ എടുക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

കോഴിക്കോട് വട്ടോളി സ്വദേശിയായ ദിബിഷയെ കഴിഞ്ഞ മാസം 28നാണ് പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. പിറ്റേ ദിവസം രാവിലെ ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട ദിബിഷ ഉച്ചയോടെ പെൺകുഞ്ഞിന് ജന്മം നൽകി. രാത്രിയോടെ ദിബിഷ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയച്ചതായി ബന്ധുക്കൾ പറയുന്നു. ദിബിഷ മരിച്ചതിന് ശേഷമാണ് ഗർഭപാത്രം നീക്കം ചെയ്തതടക്കമുള്ള കാര്യങ്ങൾ അറിഞ്ഞതെന്നും ആരോപണമുണ്ട്. ശ്വാസ തടസ്സവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ദിബിഷയുടെ നില വഷളാക്കിയതെന്നും ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോഴാണ് ഗർഭപാത്രം നീക്കേണ്ടി വന്നതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

അമ്മക്കും കുഞ്ഞിനും ഒരു കുഴപ്പവുമില്ലായിരുന്നു എന്നും വൈകീട്ട് 4 മണിക്കുള്ളിൽ 2 പ്രാവിശ്യം കുഞ്ഞിന് പാല് കൊടുത്തതായും ബന്ധുക്കൾ പറയുന്നു. വൈകീട്ട് 5 മണിക്ക് വീണ്ടും പാലു കൊടുക്കാൻ സമയമായപ്പോൾ ദിബിഷയുടെ അമ്മയോട് ഇപ്പോൾ പാല് കൊടുക്കേണ്ട എന്നും അവിടെയുള്ള നഴ്‌സ്മാരും ഡോക്ടർമാരും പറഞ്ഞതായും ഇതിനിടയിൽ വെപ്രാളപ്പെട്ട് ഇവർ പരക്കം പായുന്നത് കാണാൻ ഇടയായതായും ഇവർ പറയുന്നു. പുറത്ത് കാത്തിരിക്കുന്ന രക്ഷിതാക്കാളോട് ഒന്നും പറഞ്ഞിരുന്നില്ല. രാത്രി 9 മണിക്ക് ദിബിഷ മരിച്ച വിവരമാണ് പിന്നിട് ആശുപത്രി അധികൃതർ പറഞ്ഞത്.

പ്രസവത്തിന് മുമ്പും ശേഷവും 4 മണിക്കൂറോളം ഒരു കുഴപ്പവുമില്ലാത്ത ദിബിഷ മരണപ്പെട്ടതിൽ ആശുപതിയുടെ ഭാഗത്ത് ഉണ്ടായ അനാസ്ഥയാണനെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടു പോയപ്പോഴാണ് ദിബിഷ യുടെ ഗർഭപാത്രം നീക്കം ചെയ്ത വിവരം അറിഞ്ഞു എന്ന് ബന്ധുക്കൾ പറയുന്നത്. ഗർഭപാത്രം നീക്കം ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സമ്മതം പോലും വാങ്ങിയിരുന്നില്ലന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ദിബിഷയുടെ മരണത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി മുഴവൻ വസ്തുതകളും പുറത്തുകൊണ്ട് വരണമെന്നാണ് കർമ്മസമിതിയുടെ ആവശ്യം. മരണപ്പെട്ട ഗർഭിണിയായിരുന്ന ദിബിഷയുടെ മരണത്തിൽ അന്ന് ബന്ധുക്കൾക്കും , നാട്ടുക്കാർക്കും ഉണ്ടായ സംശയത്തിനെ തുടർന്ന് അവിടെ നിന്ന് പോസ്റ്റ് മോർട്ടം നടത്താൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയാണുണ്ടായത് . അതുകൊണ്ട് മാത്രമാണ് സത്യം പുറത്തറിഞ്ഞത്.

സിസേറിയന് ശേഷം യാതൊരുവിധ അസുഖവും ഇല്ല അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിയിച്ച ഡോക്ടർ ഈ വിധത്തിൽ സ്വയം ഒരു നീച പ്രവൃത്തി ചെയ്യുമ്പോൾ ഒന്ന് ദിബിഷയുടെ ഉറ്റവരെ ആരെയും അറിയിക്കുകയോ, സമ്മതം വാങ്ങിക്കുകയോ, എന്തിന് ഒരു സൂചന പോലും ബന്ധുക്കൾക്ക് നൽകിയിരുന്നില്ലന്ന് കളക്ടർ നൽകിയ പരാതിയിൽ പറയുന്നു.