- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ മക്കൾക്ക് ദുബായിൽ നിശാക്ലബ് നടത്തിപ്പാണ് പണിയെന്ന ഉണ്ണിത്താന്റെ ആരോപണം ശരിവെച്ചു കൊണ്ടുള്ള കോടതി രേഖ പുറത്ത്; വിജയൻ പിള്ള എംഎൽഎയുടെ മകൻ ശ്രീജിത്ത് നടത്തുന്ന നിശാക്ലബ്ബിന് വേണ്ടിയാണ് പത്തു കോടി കടം നൽകിയതെന്ന് രാഹുൽ കൃഷ്ണൻ കോടതിയിൽ; ബിനോയി കോടിയേരി വിവാദം തുടരുന്നു
ചെങ്ങന്നൂർ: 13 കോടി രൂപ കടമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയി കോടിയേരി നടത്തുന്ന ബിസിനസ് എന്താണ്? ബിനോയിയുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നപ്പോൾ മലയാളികൾ ഭൂരിപക്ഷവും ഈചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ എന്താണ് ജോലിയെന്ന കാര്യം ഇതുവരെ ബിനോയി വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവ് കോടിയേരിയും മകന്റെ ബിസിനസ് എന്താണെന്ന് പറയാൻ തയ്യാറായിട്ടില്ല. എന്നാൽ ലോൺ എടുത്തത് നേപ്പാൾ അടക്കം വിവിധ രാജ്യങ്ങളിൽ ബിസിനസ് നടത്താനാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നതും. ഇതിനിടെയാണ് ബിനോയിക്ക് പണി നിശാക്ലബ്ബ് നടത്തലാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. സിപിഎം നേതാക്കളുടെ മക്കൾ നിശാക്ലബ് നടത്തുകയാണെന്ന ആരോപണത്തെ ശരിവെച്ചു കൊണ്ടാണ് ജാസ് ടൂറിസവുമായി ബന്ധപ്പെട്ട വ്യക്തി രാകുൽ കൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്. ചവറ എംഎൽഎ. എൻ. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് ദുബായിൽ നിശാക്ലബ്ബ് നടത്തുകയായിരുന്നെന്ന് രാകുൽ കൃഷ്ണൻ. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർ
ചെങ്ങന്നൂർ: 13 കോടി രൂപ കടമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയി കോടിയേരി നടത്തുന്ന ബിസിനസ് എന്താണ്? ബിനോയിയുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നപ്പോൾ മലയാളികൾ ഭൂരിപക്ഷവും ഈചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ എന്താണ് ജോലിയെന്ന കാര്യം ഇതുവരെ ബിനോയി വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവ് കോടിയേരിയും മകന്റെ ബിസിനസ് എന്താണെന്ന് പറയാൻ തയ്യാറായിട്ടില്ല. എന്നാൽ ലോൺ എടുത്തത് നേപ്പാൾ അടക്കം വിവിധ രാജ്യങ്ങളിൽ ബിസിനസ് നടത്താനാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നതും. ഇതിനിടെയാണ് ബിനോയിക്ക് പണി നിശാക്ലബ്ബ് നടത്തലാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. സിപിഎം നേതാക്കളുടെ മക്കൾ നിശാക്ലബ് നടത്തുകയാണെന്ന ആരോപണത്തെ ശരിവെച്ചു കൊണ്ടാണ് ജാസ് ടൂറിസവുമായി ബന്ധപ്പെട്ട വ്യക്തി രാകുൽ കൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
ചവറ എംഎൽഎ. എൻ. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് ദുബായിൽ നിശാക്ലബ്ബ് നടത്തുകയായിരുന്നെന്ന് രാകുൽ കൃഷ്ണൻ. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ആരോപണം. 'ബീറ്റ്സ്' എന്ന ക്ലബ്ബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനായി ശ്രീജിത്ത് തന്റെ കൈയിൽനിന്ന് പത്തുകോടി രൂപ വാങ്ങി. ഇത്തരത്തിൽ വിദേശത്തുള്ള പല ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും ശ്രീജിത്ത് കടം വാങ്ങിയിട്ടുണ്ട്. ഇത് തിരികെ കൊടുക്കാതിരിക്കാനാണ് പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്നും ഹർജിയിൽ പറയുന്നു. ശ്രീജിത്തുമായി ചേർന്നാണ് ബിനോയി ബിസിനസ് നടത്തുന്നതെന്ന ആരോപണമുണ്ട്. അതുകൊണ്ടു തന്നെ ബിനോയിയുടെ കച്ചവടവും നൈറ്റ് ക്ലബ്ബ് നടത്തിപ്പ് തന്നെയാണെന്ന ആരോപണത്തിന് ഇത് ശക്തിപകരുന്നു.
നേരത്തെ മാതൃഭൂമി ന്യൂസ് ചാനലിൽ നടന്ന ചർച്ചയിലാണ് ബിനോയിക്ക് നൈറ്റ്ക്ലബ്ബ് നടത്തിപ്പാണെന്ന് ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചത്. അന്ന് ഉണ്ണിത്താൻ പറഞ്ഞത് ഇങ്ങനെ: കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം തുറന്ന പുസ്തകമാണ്. കോടിയേരിയുടെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയാം... ഞാൻ തലശ്ശേരിയിൽ കോടിയേരിക്കെതിരെ മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാം അറിയാം... എന്ന് പറഞ്ഞു കൊണ്ടാണ് ആരോപണത്തിലേക്ക് രാജ്‌മോഹൻ കടന്നത്. കോടിയേരിയുടെ ഭാര്യ വിനോദനിയുടെ പഴയ ജോലി ഉൾപ്പെടെ രാജ്‌മോഹൻ ഉണ്ണിത്താൻ ചർച്ചയിൽ പറഞ്ഞു. വളപ്പട്ടണത്തെ ഖാദർ കുട്ടി സാഹിബിന്റെ ടിമ്പർ ഡിപ്പോയിലെ സെയിൽസ് വിഭാഗത്തിലായിരുന്നു വിനോദനിയുടെ ജോലി. പിന്നീട് റിപ്പ്രോഗ്രാഫിക് സെന്ററിൽ. ഈ കാലത്തെ സാമ്പത്തികവും തനിക്ക് അറിയാം. അതുകൊണ്ട് തന്നെ മക്കളുടെ ബിസിനസ്സിനെ കുറിച്ച് വിശദീകരിക്കണമെന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞു തുടങ്ങിയത്. പിന്നീട് നേപ്പാളുമായി ബന്ധപ്പെടുത്തുന്ന ലൈംഗിക ഇടപാടുകളിലേക്ക് ആക്ഷേപം നീണ്ടു.
ദുബായ് അമേരിക്കയോ ലണ്ടനോ ഒന്നുമല്ല. അവിടെ അറുപത് ശതമാനം മലയാളികളാണ്. അവിടെ ആരോട് ചോദിച്ചാലും കോടിയേരിയുടെ മക്കളുടെ കച്ചവടം അറിയാം. നൈറ്റ് ക്ലബ്ബാണ് അവർ നടത്തുന്നത്. കാബറയുള്ള നൈറ്റ് ക്ലബ്. ഇത് അറിയാൻ പാഴൂർ പടിക്കൽ പോയി കവടി നിരത്തേണ്ട.. ദുബായിലുള്ള 50 പേരുടെ ഫോൺ നമ്പർ ഞാൻ തരാം. അതിൽ വിളിച്ചു ചോദിച്ചാൽ ആർക്കും കാര്യം അറിയാവുന്നതേ ഉള്ളൂ. നേപ്പാളിൽ നിന്ന് കാബറ നർത്തകികളെ എത്തിച്ചാണ് നൈറ്റ് ക്ലബ്ബ് നടത്തുന്നത്. ലൈംഗിക കച്ചവടമാണ് നടക്കുന്നതെന്ന ആരോപണും ഉണ്ണിത്താൻ ഉയർത്തി. നേപ്പാളുമായുള്ള ബന്ധത്തെ കുറിച്ചൊന്നും അറിയില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ വിശദീകരിച്ചു.
ആദർശ ധീരനായ പാർട്ടിയുടെ സെക്രട്ടറിയാണ് കോടിയേരി. മൂന്ന് പേർ. അതിൽ പരാതിക്കാരനും പണം കൊടുക്കാനുള്ള ശ്രീജിത്തും പിന്നെ ബിനോയിയും ചേർന്നാണ് നൈറ്റ് ക്ലബ്ബ് നടത്തുന്നതെന്ന സൂചനകളുമായാണ് ഉണ്ണിത്താൻ കത്തികയറിയത്. ഇതു സംബന്ധിച്ച തർക്കങ്ങളാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ മക്കളുടെ കച്ചവടത്തെ കുറിച്ച് കോടിയേരി വിശദീകരിക്കണം. എല്ലാം പിന്നീട് പറയാമെന്ന് കോടിയേരി പറയുന്നതിന് കാരണം പാർട്ടി സെക്രട്ടറി പദം ഉറപ്പിക്കാനാണെന്നും ആരോപിച്ചു.
ഇപ്പോൾ ദുബായിൽ ബിനോയിക്ക് യാത്രാവലിക്കുണ്ട്. നേരത്തെ കേസ് വന്നപ്പോൾ 60,000 ദിർഹം പിഴയായി ബിനോയ് ദുബായ് കോടതിയിൽ അടച്ചു. അങ്ങനെ ക്രിമിനൽ കേസ് ഒഴിവായി. നിലവിലെ സാഹചര്യത്തിൽ പത്ത് ലക്ഷം ദിർഹം കൊടുത്തു തീർക്കാനാണ് ബിനോയ് ശ്രമിക്കുന്നത്. ചില പ്രവാസികൾ സഹായിക്കുമെന്ന പ്രതീക്ഷ ബിനോയിക്കുണ്ട്. ഇത് മനസ്സിൽ വച്ചുള്ള നീക്കം നടക്കുകയാണ്. അതു പൊളിഞ്ഞാൽ ബിനോയിക്ക് മൂന്ന് വർഷം ജയിലിൽ കഴിയേണ്ടി വരും.
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് വരാൻ കാരണമായ കേസിൽ ഏതുതരം ചെക്കാണ് നൽകിയത് എന്ന കാര്യം സുപ്രധാനമാണ്. 30 ലക്ഷം ദിർഹം സംബന്ധിച്ച് ജാസ് ടൂറിസം നേരത്തെ ഹാജരാക്കിയ രേഖകൾ പ്രകാരം ചെക്കുകളിൽ രണ്ടെണ്ണം ബിനോയിയുടെ കമ്പനിയുടേതും ഒന്ന് സ്വന്തം പേരിലുള്ളതുമാണ്. കമ്പനിയുടെ ചെക്ക് മടങ്ങിയതിനാണു കേസെങ്കിൽ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ചായിരിക്കും വിധി. കേസിൽ ബിനോയി അപ്പീൽ നൽകിയിട്ടുണ്ട്.
കമ്പനിയുടെ പേരിൽ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് ബിനോയിക്ക് എതിരായ പരാതി. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും കമ്പനിയുടെ അക്കൗണ്ടിൽനിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകൻ മുങ്ങിയെന്ന് ജാസ് ടൂറിസം നൽകിയ പരാതിയിൽ ആരോപിക്കുന്നു.