ചണ്ഡീഗഡ്: ഗൂഗിളിലും ഫേസ്‌ബുക്കിലും യാഹൂവിലും ഉന്നത ശമ്പളത്തോടെ ജോലി എന്നത് ഇന്നത്തെ കാലത്തെ യുവാക്കളുടെ വലിയൊരു സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാർത്ഥ്യമായെന്ന് വരുത്തി തീർക്കാൻ വേണ്ടി വ്യാജന്മാരായി വിലസുന്ന ചിലരുടെ കഥ അടുത്തിടെ പുറത്തുവന്നിരുന്നു. മാധ്യമങ്ങളെയും അധികാരികളെയും വിഗദ്ധമായി കബളിപ്പിക്കാൻ വേണ്ടി തന്ത്രങ്ങളൊക്കെ ഇത്തരം തട്ടിപ്പുകാർ പുറത്തെടുക്കാരുണ്ട്. അത്തരമൊരു തട്ടിപ്പുകാരന്റെ കഥയാണ് ഒടുവിൽ പുറത്തുവന്നത്.

ഹരിയാനയിലെ പതിനാറു വയസുകാരൻ ഹർഷിത് ശർമയാണ് ജോലി കിട്ടിയെന്ന് പറഞ്ഞ് തട്ടിപ്പുമായി രംഗത്തെത്തി മാധ്യമങ്ങളെ മൊത്തത്തിൽ കബളിപ്പിച്ചത്. മാസം 12 ലക്ഷം രൂപ ശമ്പളത്തിൽ ഗൂഗിളിൽ ജോലി ലഭിച്ചു എന്ന് അവകാശപ്പെട്ടാണ് ഈ കൗമരക്കാരൻ രംഗത്തെത്തിയത്. ഇതോടെ മാധ്യമങ്ങൾ മുന്നും പിന്നും നോക്കാതെ സ്തുതികളുമായി രംഗത്തെത്തുകയും ചെയ്തു. ചെറുപ്രായത്തിൽ പലരുടെയും സ്വപ്നത്തിൽ പോലു കടന്നു വരാത്ത കാര്യമാമെന്നും മറ്റു പറഞ്ഞ് കത്തിച്ചു വിടുകയായിരന്നു, മാധ്യമങ്ങൽ.

ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായിട്ടാണ് ഈ പതിനാറുകാരാൻ കാലിഫോർണിയയിലേക്ക് പറക്കാനിരിക്കുന്നത്. തന്റെ ആഗ്രഹം സഫലമായിരിക്കുന്നുവെന്നും സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതിലും അപ്പുറമാണെന്നും ഹർഷിത് പറഞ്ഞുവെന്ന് പറഞ്ഞ് ആധികാരികമായാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗിളിന്റെ ഒരു വർഷം നീണ്ട ഗ്രാഫിക് ഡിസൈനിങ് കോഴ്‌സിന് നേരത്തെ ഹർഷിതിനെ തിരഞ്ഞെടുത്തിരുന്നു. ഇക്കാലയളവിൽ നാല് ലക്ഷം രൂപയായിരുന്നു ഹർഷിതിന് ലഭിച്ചിരുന്നത്. അതിനു ശേഷം നടന്ന ഓൺലൈൻ അഭിമുഖത്തിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. - മാധ്യമങ്ങൾ എഴിതി.

ചണ്ഡീഗഡിലെ സർക്കാർ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷിത്. പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിൽ ഹർഷിത് മിടുക്കനാണെന്നും അവൻ തങ്ങളുടെയെല്ലാം അഭിമാനമായെന്നും സകൂൾ പ്രിൻസിപ്പാൾ പറഞ്ഞു. പഠനത്തിൽ ശരാശരിക്കാരനായ ഹർഷിതിന് ഗ്രാഫിക് ഡിസൈനിംഗിലുള്ള താൽപര്യം കൊണ്ടാണ് ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. ഗ്രാഫിക് ഡിസൈനിംഗിലുള്ള താൽപര്യം ഹർഷിതിന് പല അംഗീകാരങ്ങളും നേടി കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട ചിത്രീകരണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്യാഷ് അവാർഡും ഹർഷിതിന് ലഭിച്ചിട്ടുണ്ട്.- ഇങ്ങനെ മാധ്യമ സ്തുതികൾ ഇഷ്ടംപോലെ വന്നതോടെ വസ്തുത വെളിച്ചത്തു കൊണ്ടുവന്നത് മറ്റു ചില ദേശീയ മധ്യമങ്ങളാണ്. ഗൂഗിളുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇത് തെറ്റായ സംഭവമാണെന്ന് വ്യക്തമാക്കി.

16 വയസുകാരന ജോലി നൽകിയിട്ടില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയതോടെ പയ്യൻ ഫോൺ സ്വിച്ച് ഓഫ് ചെയത്ു മുങ്ങി. അതേസമയം ഫേസ്‌ബുക്ക് പ്രൊഫൈലിൽ 'വർക്ക് അറ്റ് ഗൂഗിളും' ലിവിംങ് ഇൻ 'കാലിഫോർണിയ'യും ആക്കിയിരുന്നു. സ്‌കൂൾ അധികൃതർ അടക്കം ഹർഷിതിന്റെ ജോലിക്കഥ കേട്ട് അഭിനന്ദക കുറിപ്പിറക്കിയിരുന്നു. എന്നാൽ, തട്ടിപ്പാണെന്ന് ബോധ്യമായതോടെ എല്ലാവർക്കും ഉത്തരം മുട്ടി.