- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പൊലീസ് രാജോ? യാത്രക്കാരന്റെ മൂക്കിടിച്ചു തകർത്ത് ഏമാൻ, അരീക്കോട് മാധ്യമപ്രവർത്തകന് ലോക്കപ്പിലിട്ട് മർദ്ദനം; ക്രമസമാധാന നില തകരാറിലെന്നും പൊലീസ് നിയമം കൈയിലെടുക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ; അവസാനിപ്പിക്കാനാവില്ലേ കേരളത്തിലെ പൊലീസ് അതിക്രമങ്ങൾ? സമീപകാലത്തെ മുഴുവൻ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും മറുനാടൻ മലയാളി ചർച്ചചെയ്യുന്നു
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴുള്ളത് പൊലീസ് രാജാണോ? ക്രിമിനൽ പൊലീസുകാരെ വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭിപ്രായപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മലപ്പുറത്ത് പൊലീസുകാരൻ യാത്രക്കാരന്റെ മൂക്കിടിച്ചു തകർത്ത സംഭവവും ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരുടെ അപകടമരണത്തിന് കാരണമായതും പൊലീസിന്റെ പേടിപ്പിക്കൽ നടപടിയായിരുന്നു. ഇന്നലെ മറ്റൊരു സംഭവവും കൂടി പുറത്തുവന്നു. പൊലീസിനെതിരെ വാർത്ത നൽകിയെന്ന കാരണത്താൽ ലോക്കപ്പിൽ കയറ്റി മാധ്യമപ്രവർത്തകരനെ മർദ്ദിച്ച സംഭവവും ഏറെ വിവാദമായിരുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ രംഗത്തെത്തി. പൊലീസ് അതിക്രമങ്ങളിൽ പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പൊലീസിനുമേൽ സർക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തല ആരോപിച്ചു. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ഡിജിപി ട്യൂഷനെടുക്കുകയാണ്. മലപ്പുറത്ത് യാത്രക്കാരന്റെ
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴുള്ളത് പൊലീസ് രാജാണോ? ക്രിമിനൽ പൊലീസുകാരെ വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭിപ്രായപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മലപ്പുറത്ത് പൊലീസുകാരൻ യാത്രക്കാരന്റെ മൂക്കിടിച്ചു തകർത്ത സംഭവവും ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരുടെ അപകടമരണത്തിന് കാരണമായതും പൊലീസിന്റെ പേടിപ്പിക്കൽ നടപടിയായിരുന്നു. ഇന്നലെ മറ്റൊരു സംഭവവും കൂടി പുറത്തുവന്നു. പൊലീസിനെതിരെ വാർത്ത നൽകിയെന്ന കാരണത്താൽ ലോക്കപ്പിൽ കയറ്റി മാധ്യമപ്രവർത്തകരനെ മർദ്ദിച്ച സംഭവവും ഏറെ വിവാദമായിരുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ രംഗത്തെത്തി.
പൊലീസ് അതിക്രമങ്ങളിൽ പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പൊലീസിനുമേൽ സർക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തല ആരോപിച്ചു. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ഡിജിപി ട്യൂഷനെടുക്കുകയാണ്. മലപ്പുറത്ത് യാത്രക്കാരന്റെ മൂക്കിനിടിച്ചിട്ട് മോതിരം തട്ടി മൂക്ക് മുറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
കള്ളം പറയുന്നതിന് അതിരുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മലപ്പുറത്തടക്കം ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായതെന്നും ക്രമസമാധാനനില ഭദ്രമാണെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊലീസ് സംവിധാനം തകർന്നുവെന്ന് ആരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കയറൂരി വിട്ട പൊലീസിന്റെ മുഖമാണ് ജനങ്ങൾ കാണുന്നതെന്നും കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുന്നത് ശിക്ഷാ നടപടിയായി കാണാനാകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
മലപ്പുറം, ആലപ്പുഴ, കോട്ടയം, മലയിൻകീഴ് എന്നിവിടങ്ങളിലെ പൊലീസ് അതിക്രമങ്ങൾ ഉന്നയിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. അവർ നിയമം കയ്യിലെടുക്കുകയും ജനങ്ങളോടു മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നില്ല. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. അതേസമയം ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് സർക്കാർ വാദിച്ചത്.
ഫോട്ടോ എടുക്കാൻ നീ ആരടാ എന്ന് ആക്രോശിച്ച് ലോക്കപ്പിലിട്ടു മർദ്ദിച്ചു
സുപ്രഭാതം അരീക്കോട് ലേഖകൻ എൻ.സി ഷെരീഫ് കിഴിശ്ശേരിയെ പൊലീസ് ലോക്കപ്പിലിട്ടാണ് ക്രൂരമായി മർദ്ദിച്ചത്. ഗെയിൽ സമരവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ ചെന്നതായിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈനിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് കൊണ്ട് കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽ ഗെയിൽ ഇരകൾ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡ് നീക്കം ചെയ്യാനെത്തിയ പൊലീസ് പ്രദേശത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വാർത്ത എടുക്കാൻ അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തിയ എൻ.സി ഷെരീഫ് പൊലീസ് നീക്കം ചെയ്ത ബോർഡ് മൊബൈലിൽ പകർത്തുന്നതിനിടെ ഫോട്ടോ എടുക്കാൻ നീ ആരടാ എന്ന് ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു. ഈ സമയം സുപ്രഭാതത്തിന്റെ ഐ.ഡി കാർഡ് കാണിച്ചെങ്കിലും കോളറിന് പിടിച്ച് പൊലീസ് വലിച്ചുകൊണ്ടുപോയി ലോക്കപ്പിലേക്ക് തള്ളുകയായിരുന്നു. ലോക്കപ്പിന്റെ വാതിലിന് മുന്നിൽ വീണ ഷെരീഫിനെ പൊലീസുകാർ വീണ്ടും ലോക്കപ്പിലേക്ക് തള്ളി. ഈ സമയം ചില പൊലീസുകാർ വിട്ടയക്കാൻ പറഞ്ഞെങ്കിലും സ്റ്റേഷനിലെ ഗ്രിൽ അടച്ചു പൂട്ടി പൊലീസ് വീണ്ടും മർദിക്കുകയായിരുന്നു.
ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നീ പൊലീസിനെ നാണം കെടുത്തി വാർത്ത നൽകിയില്ലെ?. നിന്നെ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മർദനം. ഈ സമയം ചന്ദ്രിക ലേഖകൻ അഡ്വ.പി.സാദിഖലി, ഏഷ്യാനെറ്റ് സ്ട്രിംഗർ ജലൂദ്, ടീം വീഷൻ ചാനൽ റിപ്പോർട്ടർ ഉമറലി ശിഹാബ്, മീഡിയ പ്ലസ് ചാനൽ റിപ്പോർട്ടർ കെ.ടി ബക്കർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിനെതിരെ വാർത്ത നൽകാനുള്ള പൂതി തീർത്ത് തരാമെന്നും എൻ.സി ഷെരീഫിനെ എന്ത് ചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം.
ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സുപ്രഭാതം ലേഖകനെ വിട്ടയച്ചത്. ഷെരീഫ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. മുമ്പ് മയക്കുമരുന്ന് കേസിലെ പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിലും ഗെയിൽ സമരവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിലും സുപ്രഭാതം വാർത്ത നൽകിയിരുന്നു. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചത്.
എഴുപതുകാരന്റെ മൂക്കിടിച്ചു തകർത്ത പൊലീസുകാരന് ശിക്ഷ സ്ഥലംമാറ്റത്തിൽ മാത്രം
മലപ്പുറം കോട്ടയ്ക്കലിൽ പൊതുവഴിയിൽ എഴുപതുകാരനെ മൂക്കിനിടിച്ച് പരുക്കേൽപിച്ച പൊലീസുകാരന് സ്ഥലംമാറ്റം നൽകി സംരക്ഷിക്കാൻ മാത്രമാണ് നീക്കം നടക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയാക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഊർജ്ജിത ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നതോടെ വകുപ്പുതല നടപടിയെങ്കിലും സ്വീകരിക്കാൻ ഉന്നത ഉദ്യോസ്ഥർ തയ്യാറായത്.
കാക്കിയിട്ടവനെ കടുപ്പിച്ചൊന്ന് നോക്കിയാലോ എതിർത്തൊരു വാക്ക് പറഞ്ഞാലോ പൊലീസുജോലി തടസപ്പെടുത്തിയെന്ന പേരിൽ സാധാരണക്കാരൻ ജാമ്യമില്ലാത്ത കേസിൽ പ്രതിയാകും. എന്നാൽ കാക്കിയുടെ കയ്യൂക്കിൽ സാധാരണക്കാരനായൊരു വയോധികൻ ചോരയൊലിപ്പിച്ച് നിൽക്കുന്ന കാഴ്ച വാർത്തകളിൽ നിറഞ്ഞിട്ടും പൊലീസ് മേധാവിമാരുടെ കണ്ണുതുറക്കുന്നില്ലെന്നാണ് ആക്ഷേപം.
കോട്ടയ്ക്കലിലെ എഎസ്‌ഐ ബെന്നി വർഗീസിനെ നല്ല നടപ്പിന് ശിക്ഷിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം, തിരുവനന്തപുരത്ത് ബറ്റാലിയനിലേക്ക് മാറ്റം. എന്നാൽ ബെന്നിയുടെ ഇടികൊണ്ട് മൂക്കും വായും പൊട്ടിയ എഴുപതുകാരൻ ജനാർദനൻ ഇപ്പോഴും ചികിൽസയിലാണ്. മൂക്കിന്റെ പാലത്തിന് പൊട്ടലുള്ളതായും സംശയമുണ്ട്. അതുകൊണ്ട് തന്നെ പരാതി രേഖാമൂലം നൽകാനായിട്ടില്ല. അതിന് മുൻപെ നടപടിയെടുത്തുവെന്ന് വരുത്തി, എല്ലാവരുടെയും കണ്ണിൽ പൊടിയിടാനാണ് ഉദ്യോഗസ്ഥ നീക്കം. പൊലീസ് സംഘടനയും ബെന്നിയെ സംരക്ഷിക്കാനായി സജീവമായി രംഗത്തുണ്ട്.