- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിൽ കെട്ടിയിരുന്ന വള്ളിക്ക് നീളം കൂടി; 40 മീറ്റർ ഉയരമുള്ള പാലത്തിൽ നിന്നും ചാരിറ്റിക്ക് വേണ്ടി എടുത്ത് ചാടിയ യുവാവ് ഭാര്യയുടെയും മകന്റെയും മുമ്പിൽ വച്ച് തല തകർന്ന് മരിച്ചു
ബ്രസീലിലെ സാവോപോളോ സ്റ്റേറ്റിലെ 40 മീറ്റർ ഉയരത്തിലുള്ള പാലത്തിൽ നിന്നും എടുത്ത് ചാടിയ 36കാരൻ ഫാബിയോ എസെക്യുൽ ഡി മൊറായ്സ് ദാരുണമായി മരിച്ചു.ഒരു ചാരിറ്റിക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി തന്റെ കാലിൽ വള്ളി കെട്ടിയായിരുന്നു ഇദ്ദേഹം എടുത്ത് ചാടിയിരുന്നത്. എന്നാൽ വള്ളിക്ക് കണക്ക് കൂട്ടിയതിനേക്കാൾ നീളം കൂടിയതിനാൽ ഇയാൾ നിലത്ത് വീണ് തല ചിറിയാണ് മരിച്ചിരിക്കുന്നത്. തന്റെ ഭാര്യയും ആറ് വയസുകാരനായ മകനും നോക്കി നിൽക്കവെയാണ് ഫാബിയോയ്ക്ക് ഈ ദാരുണാന്ത്യമുണ്ടായിരിക്കുന്നത്. അപകടം നടന്നയുടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരുക്കുകൾ മൂലം മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഈ അപടം പിടിച്ച ബംഗീ ജമ്പ് വീഡിയോയിൽ പകർത്തപ്പെട്ടിട്ടുണ്ട്. യുവാവിന്റെ അവാസനനിമിഷത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. അൽപം മനക്കരുത്തുള്ളവർക്ക് മാത്രമേ ഇത് കാണാനാവുകയുള്ളൂ. നിലത്തെത്തുന്നതിന് മുമ്പ് കാലിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടക്കാമെന്നാണ് കണക്ക് കൂട്ടിയിരുന്നതെങ്കിലും കയറിന് പ്രത
ബ്രസീലിലെ സാവോപോളോ സ്റ്റേറ്റിലെ 40 മീറ്റർ ഉയരത്തിലുള്ള പാലത്തിൽ നിന്നും എടുത്ത് ചാടിയ 36കാരൻ ഫാബിയോ എസെക്യുൽ ഡി മൊറായ്സ് ദാരുണമായി മരിച്ചു.ഒരു ചാരിറ്റിക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി തന്റെ കാലിൽ വള്ളി കെട്ടിയായിരുന്നു ഇദ്ദേഹം എടുത്ത് ചാടിയിരുന്നത്. എന്നാൽ വള്ളിക്ക് കണക്ക് കൂട്ടിയതിനേക്കാൾ നീളം കൂടിയതിനാൽ ഇയാൾ നിലത്ത് വീണ് തല ചിറിയാണ് മരിച്ചിരിക്കുന്നത്. തന്റെ ഭാര്യയും ആറ് വയസുകാരനായ മകനും നോക്കി നിൽക്കവെയാണ് ഫാബിയോയ്ക്ക് ഈ ദാരുണാന്ത്യമുണ്ടായിരിക്കുന്നത്.
അപകടം നടന്നയുടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരുക്കുകൾ മൂലം മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഈ അപടം പിടിച്ച ബംഗീ ജമ്പ് വീഡിയോയിൽ പകർത്തപ്പെട്ടിട്ടുണ്ട്. യുവാവിന്റെ അവാസനനിമിഷത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. അൽപം മനക്കരുത്തുള്ളവർക്ക് മാത്രമേ ഇത് കാണാനാവുകയുള്ളൂ.
നിലത്തെത്തുന്നതിന് മുമ്പ് കാലിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടക്കാമെന്നാണ് കണക്ക് കൂട്ടിയിരുന്നതെങ്കിലും കയറിന് പ്രതീക്ഷിച്ചതിനേക്കാൾ നീളം കൂടിയതിനാലാണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഫാബിയോ ചാടാനുപയോഗിച്ച കയറും മറ്റു സാമഗ്രികളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ സൗത്തുകൊറിയയിൽ ഒരു 29കാരിക്ക് ബംഗീ ജമ്പ് ഇത്തരത്തിൽ തെറ്റായി നടത്തിയതിനെ തുടർന്ന് ഗുരുതരമായ പരുക്കേറ്റിരുന്നു.