- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയ്യപ്പഭക്തരെ വെല്ലുവിളിച്ച് ആരും സന്നിധാനത്തെത്തില്ലെന്ന് കെ.സുധാകരൻ പറയുമ്പോൾ സ്ത്രീകളെ തടയുക കോൺഗ്രസ് നയമല്ലെന്ന് മുല്ലപ്പള്ളി; നിലയ്ക്കലിൽ ഏകദിന ഉപവാസത്തിനായി സുധാകരൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ പാർട്ടി അദ്ധ്യക്ഷന് വേറിട്ടസ്വരം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത എഐസിസി സമരത്തിന് പച്ചക്കൊടി വീശിയത് കെപിസിസിയുടെ താൽപര്യം കണക്കിലെടുത്ത്; സമരം അതിരുവിടരുതെന്നും മുല്ലപ്പള്ളിക്ക് രാഹുലിന്റെ നിർദ്ദേശം
കണ്ണൂർ: കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നിലയ്ക്കലിൽ ഉപവാസ സമരം നടത്താൻ കണ്ണൂരിൽ നിന്നും പുറപ്പെട്ടു. തന്ത്രി കുടുംബവും വിശ്വാസികളും നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് സുധാകരൻ ഏകദിന ഉപവാസ സമരം നടത്താൻ പുറപ്പെട്ടത്. പമ്പയിലും നിലയ്ക്കലിലും വച്ച് കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് സമരം ആരംഭിക്കുക. വിശ്വാസ സംരക്ഷണത്തിനായി ഏക ദിന ഉപവാസ സമരം നടത്താൻ സുധാകരന് കെപിസിസി. അനുമതി നൽകിയിട്ടുണ്ട്. നാളെ ശബരിമലയിൽ നടതുറക്കുന്ന ദിവസമായതിനാൽ കൂടുതൽ ഭക്തജനങ്ങളെത്തും. മാത്രമല്ല നിലവിൽ സമരം നടത്തുന്ന സംഘപരിവാറിനെ പിറകിലാക്കി ഭക്തജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള തന്ത്രവും കോൺഗ്രസ്സ് മെനയുന്നുണ്ട്. അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിച്ച് ആരും സന്നിധാനത്തിലെത്തിച്ചേരില്ലെന്ന് കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. മാത്രമല്ല അവിശ്വാസികൾക്കും ആചാര ലംഘനം നടത്തുന്നവർക്കും പതിനെട്ടാം പടിവരെ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കണ്ടറിയാം എന്ന് സുധാകരൻ വെല്ലു വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുധാകരൻ നടത്തുന
കണ്ണൂർ: കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നിലയ്ക്കലിൽ ഉപവാസ സമരം നടത്താൻ കണ്ണൂരിൽ നിന്നും പുറപ്പെട്ടു. തന്ത്രി കുടുംബവും വിശ്വാസികളും നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് സുധാകരൻ ഏകദിന ഉപവാസ സമരം നടത്താൻ പുറപ്പെട്ടത്. പമ്പയിലും നിലയ്ക്കലിലും വച്ച് കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് സമരം ആരംഭിക്കുക. വിശ്വാസ സംരക്ഷണത്തിനായി ഏക ദിന ഉപവാസ സമരം നടത്താൻ സുധാകരന് കെപിസിസി. അനുമതി നൽകിയിട്ടുണ്ട്.
നാളെ ശബരിമലയിൽ നടതുറക്കുന്ന ദിവസമായതിനാൽ കൂടുതൽ ഭക്തജനങ്ങളെത്തും. മാത്രമല്ല നിലവിൽ സമരം നടത്തുന്ന സംഘപരിവാറിനെ പിറകിലാക്കി ഭക്തജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള തന്ത്രവും കോൺഗ്രസ്സ് മെനയുന്നുണ്ട്.
അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിച്ച് ആരും സന്നിധാനത്തിലെത്തിച്ചേരില്ലെന്ന് കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. മാത്രമല്ല അവിശ്വാസികൾക്കും ആചാര ലംഘനം നടത്തുന്നവർക്കും പതിനെട്ടാം പടിവരെ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കണ്ടറിയാം എന്ന് സുധാകരൻ വെല്ലു വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുധാകരൻ നടത്തുന്ന ഉപവാസ സമരം വിശ്വാസികൾ ഉറ്റു നോക്കുകയാണ്. എന്നാൽ കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത് ഇങ്ങനെ. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നിലപാട് കോൺഗ്രസ്സിനില്ല. യുവതികൾ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോൺഗ്രസ്സിന്റെ അഭിപ്രായം.
പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു പറയുന്നു. ശബരിമല കാര്യത്തിൽ സുപ്രീം കോടതി വിധിയിൽ സർക്കാർ റിവ്യൂ ഹർജി നൽകാത്തത് നിഗൂഢമായ അജണ്ട ഉണ്ടായതിനാലാണ്. ശബരിമലയെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. കേരളത്തെ അയോദ്ധ്യയാക്കാനുള്ള ബിജെപി.യുടെ ശ്രമം ഇവിടെ വിലപ്പോവില്ല. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന റിവ്യൂ ഹർജിയെ കോൺഗ്രസ്സ് പിൻതുണക്കും. സമരം അതിരുവിടരുതെന്ന നിർദ്ദേശം എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധിയിൽ നിന്നും കെപിസിസി ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ് ഹൈക്കമാൻഡിന് ഈ വിഷയത്തിൽ കോൺഗ്രസ് നേരിട്ട് സമരത്തിൽ പങ്കെടുക്കുന്നതിനോട് വിയോജിപ്പായിരുന്നു. എന്നാൽ സംസ്ഥാനുടനീളം ഉയർന്ന നാമജപപ്രതിഷേധങ്ങൾ കണക്കിലെടുത്ത് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് സ്വീകരിക്കേണ്ടിയും വന്നു. രാഹുൽ ഗാന്ധിയെ കാണാൻ വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് പോകുന്നുമുണ്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.