ന്യൂഡൽഹി: രാജ്യത്തെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കുകളോട് പ്രിയമേറുന്നതായി പഠനം.നാലായിരത്തോളം ഇന്ത്യക്കാരിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. സർവേയിൽ പങ്കെടുത്ത 91 ശതമാനം പേരും മാസത്തിൽ ഒരിക്കലെങ്കിലും ഡിജിറ്റൽ ബാങ്കിങ്ങ് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി.

സർവ്വേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടു പേരും തങ്ങളുടെ ബാങ്കിങ്ങ് ആവശ്യങ്ങൾക്കായി ഡിജിറ്റൽ സൗകര്യം മാത്രമുള്ള ബാങ്കുകളിലേക്ക് മാറാൻ തയ്യാറാണെന്ന് വ്യക്തമാക്കി.

ഗ്ലോബൽ കൺസൾട്ടൻസിയാണ് ഇതു സംബന്ധിച്ച് സർവ്വേ നടത്തിയത്. സർവ്വേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും വെർച്വൽ ബാങ്കിലേക്ക് മാറാൻ തയ്യാറാണെന്ന് വ്യക്തമാക്കി. ഡിജിറ്റലൈസേഷനിലേക്ക് പൂർണമായും മാറാത്ത ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ ഈ തീരുമാനം വെല്ലുവിളി ഉയർത്തുമെന്ന് കൺസൾട്ടൻസി പറഞ്ഞു.