- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസ് എടുക്കാൻ മറന്നാലും മൊബൈൽ കയ്യിലുണ്ടെങ്കിൽ പൊലീസിനെ പേടിക്കേണ്ട..! വാഹന പരിശോധനാ സമയം രേഖകൾ ആധികാരിക ഡിജിറ്റൽ രൂപത്തിൽ നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശം; വാഹന ഉടമകൾ ചെയ്യേണ്ടത് മൊബൈൽ ഫോണുകളിലും ടാബ് ലെറ്റുകളിലും ഡിജി ലോക്കറോ എം പരിവാഹൻ അപ്ലിക്കേഷനുകളോ ഡൗൺലോഡ് ചെയ്തു വെക്കുക
തിരുവനന്തപുരം: ലൈസൻസ് എടുക്കാതെ കാറോ ബൈക്കോ ഓടിക്കുന്ന ശീലം മലയാളികൾക്ക് പതിവാണ്. ഇങ്ങനെ പോകുമ്പോൾ പൊലീസിന് മുമ്പിൽ ചെന്നുപെട്ടാൽ പണി കിട്ടുകയും ചെയ്യും. പലപ്പോഴും മറവി തന്നെയാണ് മലയാളികൾക്ക് പ്രശ്‌നമാകുന്നത്. എന്നാൽ, ഇനി മുതൽ ലൈസൻസ് എടുത്തില്ലെങ്കിലും പൊലീസിനെ പേടിക്കാതെ യാത്ര ചെയ്യാം. വാഹന പരിശോധനാ വേളയിൽ ഒറിജിനൽ രേഖകൾ ഹാജരാക്കുന്നതിന് പകരം ഡിജിറ്റൽ രൂപത്തിൽ രേഖകൾ ഹാജരാക്കിയാൽ മാതിാകും. ഇതിനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. വാഹന പരിശോധനാ സമയം രേഖകൾ ആധികാരിക ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയാൽ മതിയെന്നും ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സർക്കാരിനു രേഖാമൂലം നിർദ്ദേശം നൽകി. ഡ്രൈവിങ് ലൈസൻസ്, റജിസ്‌ട്രേഷൻ, ഇൻഷുറൻസ്, പെർമിറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കാം. ഇലക്രോണിക് പകർപ്പുകൾ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. രാജ്യ
തിരുവനന്തപുരം: ലൈസൻസ് എടുക്കാതെ കാറോ ബൈക്കോ ഓടിക്കുന്ന ശീലം മലയാളികൾക്ക് പതിവാണ്. ഇങ്ങനെ പോകുമ്പോൾ പൊലീസിന് മുമ്പിൽ ചെന്നുപെട്ടാൽ പണി കിട്ടുകയും ചെയ്യും. പലപ്പോഴും മറവി തന്നെയാണ് മലയാളികൾക്ക് പ്രശ്‌നമാകുന്നത്. എന്നാൽ, ഇനി മുതൽ ലൈസൻസ് എടുത്തില്ലെങ്കിലും പൊലീസിനെ പേടിക്കാതെ യാത്ര ചെയ്യാം. വാഹന പരിശോധനാ വേളയിൽ ഒറിജിനൽ രേഖകൾ ഹാജരാക്കുന്നതിന് പകരം ഡിജിറ്റൽ രൂപത്തിൽ രേഖകൾ ഹാജരാക്കിയാൽ മാതിാകും. ഇതിനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.
വാഹന പരിശോധനാ സമയം രേഖകൾ ആധികാരിക ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയാൽ മതിയെന്നും ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സർക്കാരിനു രേഖാമൂലം നിർദ്ദേശം നൽകി. ഡ്രൈവിങ് ലൈസൻസ്, റജിസ്‌ട്രേഷൻ, ഇൻഷുറൻസ്, പെർമിറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കാം.
ഇലക്രോണിക് പകർപ്പുകൾ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. രാജ്യത്തെല്ലായിടത്തും ഇതു ബാധകമാണ്. എന്നാൽ പലസംസ്ഥാനങ്ങളിലും ഇതു പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ഓരോ സംസ്ഥാനങ്ങൾക്കും രേഖാമൂലം നിർദ്ദേശം നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഇലക്ട്രോണിക് പകർപ്പുകളാണ് ആധികാരിക രേഖയായി കണക്കാക്കുക. സ്‌കാൻ ചെയ്ത പകർപ്പുകൾ അംഗീകരിക്കില്ല.
ഡിജിറ്റൽ രേഖയാകേണ്ടത് ഡിജി ലോക്കറോ എം പരിവാഹൻ ആപ്പുകളോ
അടുത്തിടെ കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തെ തുടർന്ന് കേരള സര്ക്കാറും ആപ്പു സംവിധാനങ്ങളിലേക്ക് നീങ്ങിയിരുന്നു. വാഹന യാത്രകളിൽ ഇനി യഥാർഥ രേഖകൾ കൈയിലുണ്ടാവണമെന്ന നിർബന്ധമില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഡിജിലോക്കർ, എം പരിവാഹൻ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൽ കാണിച്ചാൽ മതിയെന്നാണ് വ്യക്തമാക്കിയത്. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃത രേഖയായി കണക്കാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി.
രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.
ഡ്രൈവിങ് ലൈസൻസിന്റേയും വാഹന രജിസ്‌ട്രേഷൻ രേഖകളുടെയും ഡിജിറ്റൽ പകർപ്പിന് നിയമ സാധുത നൽകിക്കൊണ്ട് കഴിഞ്ഞമാസം കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഡിജി ലോക്കർ, എം പരിവാഹൻ എന്നീ സർക്കാരിന്റെ തന്നെ അംഗീകൃത മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിക്കുന്ന രേഖകൾക്കാണ് സർക്കാർ നിയമ സാധുത നൽകുന്നത്.
വളരെ മുമ്പ് തന്നെ ഈ ആപ്പുകൾ നിലവിലുണ്ടെങ്കിലും അതിൽ സൂക്ഷിക്കുന്ന രേഖകൾ അധികൃതർ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകൾ കയ്യിൽ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകൾക്ക് നിയമസാധുതയില്ലാത്തത് പരാതികൾക്കിടയാക്കുകയും ചെയ്തു. തുടർന്നാണ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.