- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്റർ കാർഡിനും വിസ കാർഡിനും അധികനാൾ ഇന്ത്യയിൽനിന്നും കോടികൾ ഉണ്ടാക്കാൻ സാധിച്ചേക്കില്ല; ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെ അപ്രസക്തമാക്കി ആധാർ കാർഡിനെ സ്കാനിങ് കാർഡാക്കി മാറ്റാൻ മോദി സർക്കാർ; സേവിങ്‌സ് ബാങ്കുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മൊബൈൽ ഫോൺ ഇല്ലാത്തവർക്കുപോലും ഡിജിറ്റലാകാം
ആധാർ കാർഡുകളെ രാജ്യത്തെ പൗരന്മാരുടെ പരമപ്രധാനമായ രേഖയാക്കി മാറ്റാൻ കേന്ദ്രം തയ്യാറെടുക്കുന്നു. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളും ആധാർ കാർഡുമായി ബന്ധപ്പെടുത്താനും അതുവഴി ഡിജിറ്റൽ ഇടപാടുകളെ പുതിയ പാതയിലേക്ക് നയിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. മൊബൈൽ ഫോൺ ഇല്ലാത്തവർക്കും ആധാർ കാർഡുണ്ടെങ്കിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്ന സാഹചര്യത്തിലേക്കാകും കാര്യങ്ങൾ മുന്നേറുക. വിസയുടെയും മാസ്റ്റർ കാർഡിന്റെയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെയുള്ള ഇടപാടുകൾക്കുപകരം ആധാർ വരുന്ന കാലം വിദൂരമല്ല. രാജ്യത്തെ 30 കോടിയോളം ആളുകൾക്ക് മൊബൈൽ ഫോൺ ഇല്ലെന്നാണ് കണക്കാക്കുന്നത്. അവരെക്കൂടി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാണ് ആധാർ കാർഡിനെ പുതിയ രൂപത്തിലേക്ക് മാറ്റുന്നത്. ഈ നീക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയോടും വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനോടും ഇതെങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സേവിങ്‌സ് അക്കൗണ്ടുകള
ആധാർ കാർഡുകളെ രാജ്യത്തെ പൗരന്മാരുടെ പരമപ്രധാനമായ രേഖയാക്കി മാറ്റാൻ കേന്ദ്രം തയ്യാറെടുക്കുന്നു. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളും ആധാർ കാർഡുമായി ബന്ധപ്പെടുത്താനും അതുവഴി ഡിജിറ്റൽ ഇടപാടുകളെ പുതിയ പാതയിലേക്ക് നയിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. മൊബൈൽ ഫോൺ ഇല്ലാത്തവർക്കും ആധാർ കാർഡുണ്ടെങ്കിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്ന സാഹചര്യത്തിലേക്കാകും കാര്യങ്ങൾ മുന്നേറുക. വിസയുടെയും മാസ്റ്റർ കാർഡിന്റെയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെയുള്ള ഇടപാടുകൾക്കുപകരം ആധാർ വരുന്ന കാലം വിദൂരമല്ല.
രാജ്യത്തെ 30 കോടിയോളം ആളുകൾക്ക് മൊബൈൽ ഫോൺ ഇല്ലെന്നാണ് കണക്കാക്കുന്നത്. അവരെക്കൂടി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാണ് ആധാർ കാർഡിനെ പുതിയ രൂപത്തിലേക്ക് മാറ്റുന്നത്. ഈ നീക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയോടും വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനോടും ഇതെങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സേവിങ്‌സ് അക്കൗണ്ടുകളെ എത്രത്തോളം ആധാറുമായി ബന്ധപ്പെടുത്തുന്നോ അത്രയേറെ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനാകുമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്ത് 112 കോടി സേവിങ്‌സ് അക്കൗണ്ടുകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിൽ 40 കോടിയോളം എണ്ണം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കി അക്കൗണ്ടുകളെ എത്ര വേഗത്തിൽ ആധാറുമായി ബന്ധിപ്പിക്കുന്നോ അത്രയും വേഗത്തിൽ ഡിജിറ്റൽ ബാങ്കിങ്ങും സാർവത്രികമാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഉപഭോക്താക്കളുടെ കൈയിൽ മൊബൈൽ ഫോണില്ലെങ്കിൽക്കൂടി ഡിജിറ്റൽ ഇടപാടുകൾ നടത്താനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ബയോമെട്രിക്‌സ് സ്‌കാൻ ചെയ്യുന്നതോ ആധാർ കാർഡ് സ്‌കാൻ ചെയ്യുന്നതോ ആയ ഉപകരണം വ്യാപാരിയുടെ പക്കലുണ്ടായാൽ മതി. ആധാർ ബയോമെട്രിക് ലിങ്കിലൂടെ ലോഗിൻ ചെയ്തും പണമിടപാട് നടത്താനാവും. ഉപഭോക്താവിന് കണക്ടിവിറ്റി ഇല്ലെങ്കിൽക്കൂടി ഇടപാടുകൾ സുരക്ഷിതമായും എളുപ്പത്തിലും നടപ്പാക്കാനാവും എന്നതാണ് ഇതിന്റെ ഗുണം. നിലവിലെ ആധാർ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ സജ്ജമാക്കേണ്ടിവരുമെന്നേയുള്ളൂ..