- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാങ്കേതികവിദ്യ യുവജനങ്ങളുടെ മസ്തിഷ്കത്തിൽ രൂപമാറ്റമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
മെൽബൺ: ഇത് സൈബർയുഗമാണ്. സാങ്കേതികവിദ്യയ്ക്ക് മനുഷ്യൻ അടിമയായ കാലവുമാണ്. സാങ്കേതികവിദ്യയുടെ അമിത സ്വാധീനം യുവജനങ്ങളുടെയും കുട്ടികളുടെയും മസ്തിഷ്‌ക്കത്തിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ സൂസൻ ഗ്രീൻഫീൽഡ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലെ നൈസർഗികമായ ഭാവനയെ ഇത് ഇല്ലാതാക്
മെൽബൺ: ഇത് സൈബർയുഗമാണ്. സാങ്കേതികവിദ്യയ്ക്ക് മനുഷ്യൻ അടിമയായ കാലവുമാണ്. സാങ്കേതികവിദ്യയുടെ അമിത സ്വാധീനം യുവജനങ്ങളുടെയും കുട്ടികളുടെയും മസ്തിഷ്‌ക്കത്തിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ സൂസൻ ഗ്രീൻഫീൽഡ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലെ നൈസർഗികമായ ഭാവനയെ ഇത് ഇല്ലാതാക്കുമെന്നും അവർ പറയുന്നു. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടത്തിയ ഒരു പൊതുപ്രഭാഷണത്തിലാണവർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുറച്ച് മുമ്പ് വരെ വളർന്നു വരുന്ന പ്രായത്തിൽ കുട്ടികൾ അവരുടെ നൈസർഗികമായ ഭാവന ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നവർ ടിവിയും കമ്പ്യൂട്ടറും സോഷ്യൽ മീഡിയയും പോലുള്ള നവമാദ്ധ്യമങ്ങൾക്ക് മുന്നിൽ ഓർമ വച്ച നാൾ മുതൽ കുത്തിയിരിക്കുകയാണ്. മറ്റാരോ നിശ്ചയിച്ച മെനു പ്രകാരമാണ് അവർ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഇത് അവരുടെ ബുദ്ധിയെയും ഭാവനയെയും തെറ്റായി സ്വാധീനിക്കുമെന്നും അതിൽ ആശാവഹമല്ലാത്ത വ്യതിയാനങ്ങളുണ്ടാക്കുമെന്നുമാണ് സൂസൻ അഭിപ്രായപ്പെടുന്നത്.
വെൽച്വൽ ലോകത്ത് ഒതുങ്ങുന്ന കുട്ടികളെ ചുറ്റുമുള്ള സമൂഹവുമായി ബന്ധപ്പെടുത്താനുള്ള പ്രാഥമിക ചുമതല അച്ഛനമ്മമാർക്കും ഇൻസ്പിരേഷനൽ ടീച്ചർമാർക്കുമാണെന്ന് അവർ ഓർമപ്പെടുത്തി. ലോകമാകമാനമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് അതുല്യമാണ്. എന്നാൽ യഥാർത്ഥത്തിൽ അറിയാത്ത സുഹൃത്തുക്കളുമായാണ് ഇതിലൂടെ അധികസൗഹൃദങ്ങളുമുണ്ടാകുന്നത്. അത്തരം സുഹൃത്തുക്കൾ വെറുമൊരു ആൾക്കൂട്ടം മാത്രമാണെന്നും സൂസൻ പറയുന്നു.
അവയിൽ പലതും കൃത്രിമ ഐഡന്റിറ്റിയുള്ളവരുമായിരിക്കും. ഇത്തരത്തിലുള്ള ടെക്‌നോളജികൾ ഒരു സമാന്തരലോകമാണ് മിക്കവർക്ക് മുന്നിലും സൃഷ്ടിക്കുന്നതെന്നും ഇത് യഥാർത്ഥ ജീവിതത്തിൽ നിന്നും അവരെ അകറ്റാനിടയാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോഴും നാം ജീവിക്കുന്നത് യഥാർത്ഥ ലോകത്താണെന്ന ബോധം നിലനിർത്തണമെന്നും അവർ നിഷ്‌കർഷിക്കുന്നു.
ചുറ്റുമുള്ള പരിതസ്ഥിതിയോട് ഇണങ്ങാനുള്ള തലച്ചോറിന്റെ കഴിവ് ഒരു ന്യൂറോളജിസ്‌റ്റെന്ന നിലയിൽ തനിക്ക് നന്നായി അറിയാമെന്നും അവർ പറഞ്ഞു. പ്രചോദിപ്പിക്കുന്ന പരിതസ്ഥിതിയിലേക്ക് അതിനെ വിടുകയാണെങ്കിൽ അത് അപ്രകാര പെരുമാറും. മറിച്ചാണെങ്കിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ മസ്തിഷ്‌കത്തിലുണ്ടാകുകയും ചെയ്യുമെന്നവർ വ്യക്തമാക്കുന്നു.