- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണം; ദിലീപിന്റെ ഹർജിയിൽ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് വിചാരണ പൂർത്തിയാകുന്നതുവരെ തടയണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടി. തുടർന്ന് ഹർജി ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി അടുത്ത ബുധനാഴ്ചയിലേക്കു മാറ്റി.
കേസിന്റെ രഹസ്യ വിചാരണ നടന്നുവരുന്ന സാഹചര്യത്തിൽ കോടതി നടപടിക്രമങ്ങളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് വിചാരണക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതു ലംഘിച്ച് അച്ചടി, ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വാർത്തകളും വസ്തുതകളും പുറത്തുവിടുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.
ഈ വിഷയത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സിംഗിൾബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവു ലംഘിച്ചെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് റിപ്പോർട്ടർ ചാനലിനും എം വി നികേഷ് കുമാറിനുമെതിരേ കേസ് രജിസ്റ്റർ ചെയ്തെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വ്യക്തമാക്കി.