- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി; തകരുന്നത് കേസിൽ കുടുക്കിയത് മഞ്ജുവാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ഗൂഢാലോചനയെന്ന വാദം അന്വേഷിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രം; മുൻ ഭാര്യക്കായി കുടുക്കിയത് ബെഹ്റയും സന്ധ്യയുമെന്ന് ആരോപണവും നിലനിൽക്കില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി ഉത്തരവ്; കോടിയേരിയുടെ മകന്റെ ഇടപെടലുണ്ടോയെന്ന സംശയവും പുകമറ തന്നെ; നടിയെ ആക്രമിച്ച കേസിൽ ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ കുറ്റപത്രത്തിൽ തന്നെ വിചാരണ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം പക്ഷപാതകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദീലീപിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിന് പിന്നിൽ വിചാരണ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്ന വാദം സജീവായിരുന്നു. പൊലീസിലെ ഉന്നതരാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഹർജി തള്ളുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണ സാധ്യത ഇല്ലാതാവുകയാണ്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേർത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹർജി. നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ദിലീപിന്റെ അമ്മയും സമാനമായ ഹർജിയുമായി നേരത്തേ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹർജിയും ഹൈക
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം പക്ഷപാതകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദീലീപിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിന് പിന്നിൽ വിചാരണ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്ന വാദം സജീവായിരുന്നു. പൊലീസിലെ ഉന്നതരാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഹർജി തള്ളുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണ സാധ്യത ഇല്ലാതാവുകയാണ്.
ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേർത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹർജി. നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ദിലീപിന്റെ അമ്മയും സമാനമായ ഹർജിയുമായി നേരത്തേ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് ഹർജിയിൽ പ്രോസിക്യൂഷൻ വാദിച്ചു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം നാൽപ്പതിലേറെ ഹർജികളാണ് വിവിധ കോടതികളിലായി ദിലീപ് നൽകിയിരിക്കുന്നത്. ഇത് വിചാരണ വൈകിപ്പിക്കാനുള്ള മനപ്പൂർവ്വമായ ശ്രമാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. കീഴ്‌കോടതിയിൽ വിചാരണയ്ക്ക് വേണ്ടി കുറ്റപത്രം സമർപ്പിച്ച കേസിൽ മേൽക്കോടതിയിൽ ഹർജികൾ നൽകിയാൽ സാധാരണ ഗതിയിൽ വിചാരണ നേരിടുന്നതിൽ കാലതാമസമുണ്ടാകും.
നേരത്തെ തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. അമ്മയുടെ പരാതി സർക്കാർ ഗൗരവത്തോടെ എടുത്തില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയത്.
അഴിക്കുള്ളിൽ നിന്ന് പുറത്തറിങ്ങിയ ദിലീപ് പുതിയ നിയമവഴികൾ തേടുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണ്. തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തകരാറുകൾ ഏറെ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിൽ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയ ശേഷമാണ് ദിലീപിന്റെ അമ്മ പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചത്. ഈ കത്തിലെ വാദങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും സിബിഐയ്ക്കായി പുനരവതരിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താൻ പൊലീസിന് കൈമാറിയിരുന്നു എന്നാൽ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും കത്തിൽ ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് എവി ജോർജ് വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ കുടുങ്ങി. ഇതിന് ശേഷമാണ് സിബിഐ അന്വേഷണ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. 2017 ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ നിലപാട്.
ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. ഇത് വിചാരണ അട്ടിമറിക്കാനുള്ള ആവശ്യമായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചർച്ചയാക്കാനും കേസിൽ സിബിഐ അന്വേഷണം സാധ്യമാക്കാനുമായിരുന്നു ഹർജിയുമായി എത്തിയത്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാർ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴികൾ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസിൽപ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നൽകുന്നതെന്നും ദിലീപ് ആരോപിക്കുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറയുന്നത്. സിിബഐയെ എത്തിച്ച് തന്റെ ശത്രുക്കൾക്കെതിരെ മൊഴി നൽകി അന്വേഷണം പുതിയ തലത്തിലെത്തിക്കാനായിരുന്നു നീക്കം. ഇതാണ് ഹൈക്കോടതി ഇടപെടലോടെ പൊളിയുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് ദിലീപ് ഇനി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.