- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളക്കാറിൽ വന്നിറങ്ങി നേരെ ലാലേട്ടന് അടുത്തേക്ക്; തൊട്ടടുത്ത് നിന്ന പൃഥ്വിയെ കൈപിടിച്ച് ആശംസ അറിയിച്ച് കുശലാന്വേഷണം; ആന്റണിയോട് സംസാരിക്കുമ്പോൾ വിജയചിഹ്നം; വേദിയിൽ നടനെ ചേർത്ത് നിർത്തി ലാലും; അങ്ങനെ പൃഥ്വിയും ദിലീപും വീണ്ടും കണ്ടുമുട്ടി; മോഹൻലാലിന്റെ ബറോസിന്റെ 'പൂജ'യിൽ താരമായി ദിലീപ്; അസാന്നിധ്യത്തിൽ ചർച്ചയാകുന്നത് കാവ്യയും മഞ്ജുവും
കൊച്ചി: അവർ വീണ്ടും കണ്ടുമുട്ടി. ദിലീപും പൃഥ്വിരാജും. മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസിന്റെ പൂജാ ചടങ്ങായിരുന്നു വേദി. അതിഥിയായെത്തിയതായിരുന്നു ദിലീപ്. ആതിഥേയന്റെ റോളിൽ മോഹൻലാലിനൊപ്പം പൃഥ്വിയും. പൂജയ്ക്ക് മുമ്പ് ദിലീപ് എത്തി. പതിവ് പോലെ മോഹൻലാൽ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂരിനും കൈകൊടുത്തു. അതിന് ശേഷം ദിലീപ് നേരെ പോയത് പൃഥ്വിക്ക് അടുത്തേക്ക്. കുശലം പറഞ്ഞ് തോളിൽ തട്ടൽ.
അതിന് ശേഷം വീണ്ടും ആന്റണി പെരുമ്പാവൂരുമായി കുശലം പറച്ചിൽ. ഇതിനിടെയും പൃഥ്വിയെ ഒന്നു നോക്കി. പൃഥ്വിയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കൈവിരലുകൾ കാട്ടി വിജയചിഹ്നം. അതിനോട് കൈ വീശി പ്രതികരിച്ച് പൃഥ്വിയും. അങ്ങനെ ആ രണ്ടു പേരും വീണ്ടും കൊടുത്തു. മോഹൻലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിയും പിന്നെ മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയും. ഇവരാണ് പൂജയ്ക്ക് എത്തിയ വിവിഐപികളെ സ്വീകിരിച്ചത്. പൂജയുടെ വേദിയിലും മോഹൻലാലിനൊപ്പം ദിലീപ് ചേർന്ന് നിന്നു. അധികമല്ലാതെ മാറി പൃഥ്വിയും.
മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസ് എല്ലാം മാറ്റി മറിച്ചു. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കി. ഇതിന് പിന്നിൽ പൃഥ്വി രാജിന്റെ ഉറച്ച നിലപാടുകൾ ആയിരുന്നു. നടിയെ ആക്രമിച്ച കേസ് ചർച്ചയായതിന് മുമ്പേ ദിലീപും പൃഥ്വിയും രണ്ട് തട്ടിലായിരുന്നു. തന്റെ സിനിമകളെ ദിലീപിന്റെ ആരാധകർ കൂകി തോൽപ്പിക്കുന്നുവെന്ന പരാതി പോലും പൃഥ്വിക്കുണ്ടായിരുന്നു. ഇതിനിടെയാണ് കേസും ദിലീപിന്റെ അറസ്റ്റും ഉണ്ടാകുന്നത്. ദിലീപിനെ പ്രതിരോധിക്കാൻ മോഹൻലാലും മമ്മൂട്ടിയും പോലും ശ്രമിച്ചു. പക്ഷേ പൃഥ്വിയുടെ ഇടപെടൽ അതിനും അപ്പുറത്തായി. അങ്ങനെ ദിലീപ് സംഘടനയിൽ നിന്ന് പുറത്തുമായി.
ജയിൽ മോചനത്തിന് ശേഷം ദിലീപ് വീണ്ടും സിനിമയിൽ സജീവമായി. അപ്പോഴും രണ്ടു പേരും പരസ്പരം കണ്ടു മുട്ടിയിരുന്നില്ല. മോഹൻലാലിന്റെ ബറോസിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പൃഥ്വി ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ വമ്പൻ വിജയവുമായിരുന്നു. ഇതിന്റെ ആവേശത്തിലാണ് ലാലും സംവിധായക വേഷത്തിലേക്ക് മാറുന്നത്. കൊച്ചിയിൽ ഗംഭീര പൂജാ ചടങ്ങാണ് നടന്നത്. ഇതിലേക്ക് മിക്ക സിനിമാ താരങ്ങളേയും ക്ഷണിക്കുകയും ചെയ്തു. മമ്മൂട്ടി അടക്കമുള്ളവർ ചടങ്ങിനെത്തി. കാവ്യാമാധവനെ കൂട്ടാതെയാണ് ദിലീപ് ചടങ്ങിനെത്തിയതെന്നതും ശ്രദ്ധേയമാണ്. മഞ്ജു വാര്യർ ചടങ്ങിനെത്തിയില്ലെന്നതും കൗതുകമായി.
മമ്മൂട്ടിയും ഫാസിലും സന്ത്യൻ അന്തിക്കാടും സുരേഷ് കുമാറും സിബിമലയിലും അടക്കമുള്ളവർ പൂജയിൽ നിറസാന്നിധ്യമായി. മോഹൻലാലിന്റേയും പൃഥ്വിയുടേയും ഭാര്യമാകും താരമായി നിറഞ്ഞു. അങ്ങനെ മോഹൻലാലും സംവിധായകനാകുകയാണ്. നാളെ മുതൽ ബറോസിന്റെ ഷൂട്ടിങ് തുടങ്ങും. അമിതാഭ് ബച്ചൻ അടക്കം നിരവധി പേരാണ് ബറോസിന് ആശംസകളുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചൻ മോഹൻലാലിന് ആശംസകൾ അറിയിച്ചത്. 'മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയർച്ചകളും ഉണ്ടാവട്ടെ', എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹൻലാൽ മറുപടിയും നൽകി.
'സർ, വളരെ നന്ദിയോടെ ഞാൻ താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ സ്വീകരിക്കുന്നു. ഹൃദയസ്പർശിയായ അങ്ങയുടെ വാക്കുകൾ ഞാൻ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങെയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടർന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി', എന്നാണ് മോഹൻലാൽ കുറിച്ചത്. നടൻ സുരേഷ് ഗോപിയും മോഹൻലാലിന് ആശംസകൾ നേർന്നു. ''അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്‌നേഹം,'' സുരേഷ് ഗോപി കുറിച്ചു.
ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്റെ സെറ്റ് വർക്കുകൾ ആരംഭിച്ചിരുന്നു. മോഹൻലാലിന്റെ ദീർഘകാല സുഹൃത്ത് ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ