- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമ്മതയ്ക്കും സാഹസികതയ്ക്കും സല്യൂട്ട്; ഡി സിനിമാസിലെ കള്ളനെ പിടിച്ചപ്പോൾ ദിലീപ് നടത്തിയ പുകഴത്തൽ ഇപ്പോൾ അറംപറ്റിയോ?
കൊച്ചി: കേരളാ പൊലീസിന് നടൻ ദിലീപിന്റെ വക ഒരു വലിയ സല്യൂട്ട്. തന്റെ ഫോസ്ബുക്ക് പേജിലൂടെ മുമ്പ് പറഞ്ഞത് അറംപറ്റിയെന്നതാണ് വസ്തുത. നടൻ ജയിലിൽ ആകുമ്പോൾ പഴയ പോസ്റ്റ് ചർച്ചയാക്കുകയാണ് സൈബർ ലോകം. കഴിഞ്ഞ നവംബറിൽ പറഞ്ഞ കാര്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിലായ അവസരത്തിലായിരുന്നു കേരളാ പൊലീസിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമ്മതയ്ക്കും സാഹസികതയ്ക്കും സല്യൂട്ട് പറഞ്ഞ ദിലീപ് കേരളാ പൊലീസിന് മുന്നിൽ അസാധ്യമായ് ഒന്നുമില്ലെന്ന് പറയുക കൂടി ചെയ്തു. എട്ട് മാസങ്ങൾക്കിപ്പുറവും ദിലീപിന് ഇതേ നിലപാട് തന്നെയാണോ എന്തോ ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... കേരളാപൊലീസിന് ഒരു വലിയസല്യൂട്ട്. ഓഗസ്റ്റ് 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്. കഴിഞ്ഞ രണ്ടരമാസം കൊണ്ട് ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ് കീഴ്‌പ്പെടുത്ത അസാധാരണ വൈഭവമ
കൊച്ചി: കേരളാ പൊലീസിന് നടൻ ദിലീപിന്റെ വക ഒരു വലിയ സല്യൂട്ട്. തന്റെ ഫോസ്ബുക്ക് പേജിലൂടെ മുമ്പ് പറഞ്ഞത് അറംപറ്റിയെന്നതാണ് വസ്തുത. നടൻ ജയിലിൽ ആകുമ്പോൾ പഴയ പോസ്റ്റ് ചർച്ചയാക്കുകയാണ് സൈബർ ലോകം. കഴിഞ്ഞ നവംബറിൽ പറഞ്ഞ കാര്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിലായ അവസരത്തിലായിരുന്നു കേരളാ പൊലീസിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ്.
പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമ്മതയ്ക്കും സാഹസികതയ്ക്കും സല്യൂട്ട് പറഞ്ഞ ദിലീപ് കേരളാ പൊലീസിന് മുന്നിൽ അസാധ്യമായ് ഒന്നുമില്ലെന്ന് പറയുക കൂടി ചെയ്തു. എട്ട് മാസങ്ങൾക്കിപ്പുറവും ദിലീപിന് ഇതേ നിലപാട് തന്നെയാണോ എന്തോ
ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
കേരളാപൊലീസിന് ഒരു വലിയസല്യൂട്ട്. ഓഗസ്റ്റ് 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്.
കഴിഞ്ഞ രണ്ടരമാസം കൊണ്ട് ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ് കീഴ്‌പ്പെടുത്ത അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥർ കാഴ്ചവച്ചത്,കേരളാപൊലീസിനു മുന്നിൽ അസാധ്യമായ് ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കൽക്കൂടി കേരളാ പൊലീസിന് ഒരു ബിഗ് സല്യൂട്ട്.
ഒപ്പം ഈ കേസ് സുത്യർഹമാം വിധം അന്വ്വേഷണം പൂർത്തിയാക്കിയ, അതിനു നേതൃത്ത്വം നൽകിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ് C I കൃഷ്ണൻM.K S Iജയേഷ് ബാലൻ ad S Iലോനപ്പൻK.D, ASI murali, senior CPO സതീശൻ മനോജ്, CPO അജിത്,സിജൊ തുടങ്ങിയവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.