- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു; മൊബൈൽ ലൊക്കേഷനും ഹോട്ടൽ ബുക്കിംഗും ഒരുമിച്ചെത്തുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി മാറി; സിംകാർഡും മെമ്മറി കാർഡും കൈമാറാനുള്ള ശ്രമവും നിർണ്ണായകമായി; മുൻകൂർ ജാമ്യമായി ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയും വിനയായി; ദിലീപ് കുറ്റക്കാരൻ ആണെന്ന് പൊലീസ് പറയുന്നത് ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പൊലീസ് വാദങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്ത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഇതോടെ ദിലീപ് ഇനിയും ജയിലിൽ തുടരും. ഈ മാസം 20 ന് ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം കേസ് ഡയറി വിശദമായി പരിശോദിച്ചു. ഇതിൽ നിന്നാണ് നിർണ്ണായക തീരുമാനം കോടതി എടുക്കുന്നത്. കേസിൽ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താൻ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകൾ തന്നെയായിരുന്നു. രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാൻ സാധ്യത കുറവായതിനാൽ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷൻ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പൊലീസ് വാദങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്ത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഇതോടെ ദിലീപ് ഇനിയും ജയിലിൽ തുടരും. ഈ മാസം 20 ന് ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം കേസ് ഡയറി വിശദമായി പരിശോദിച്ചു. ഇതിൽ നിന്നാണ് നിർണ്ണായക തീരുമാനം കോടതി എടുക്കുന്നത്. കേസിൽ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താൻ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകൾ തന്നെയായിരുന്നു.
രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാൻ സാധ്യത കുറവായതിനാൽ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷൻ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനിൽകുമാറിനെ അറിയുകയേ ഇല്ലെന്നു ദിലീപ് പറഞ്ഞത് വിനായായി. ഇവർ തമ്മിലെ ബന്ധം വിശദീകരിക്കാൻ നിരവധി തെളിവുകൾ പൊലീസ് കണ്ടെടുത്തു. ഇത് പരിശോധിച്ച ഹൈക്കോടതിക്ക് കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു.
കൊച്ചിയിലെ ഹോട്ടലിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ദിലീപ് സുനിൽകുമാറിനെ കണ്ടുവെന്നാണ് കണ്ടെത്തൽ. കൃത്യം നടത്താൻ നിർദേശിച്ചു വൻതുക വാഗ്ദാനം ചെയ്തതു ഹോട്ടൽ മുറിയിൽ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരിൽ മുറി ബുക്ക് ചെയ്തതിനു ഹോട്ടൽ രേഖകളും അഞ്ചിടങ്ങളിൽ പ്രതികൾ ഒന്നിച്ചെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും കോൾ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷൻ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷകർ തെളിവുകളും ശേഖരിച്ചു.
സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രിൽ 20നു ദിലീപ് പരാതി നൽകിയതു തന്റെ പേരു പൾസർ സുനി വെളിപ്പെടുത്തുന്നതു മുൻകൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നു. സുനിൽകുമാർ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തൽ. ഗുഢാലോചനയെക്കുറിച്ചു സുനിൽകുമാർ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലിൽ ഒളിച്ചുകടത്തിയ മൊബൈൽ വഴി സുനിൽകുമാർ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിൻ ബോക്‌സ് ലൈൻ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലർ വഴി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചു. സുനിൽകുമാർ ജയിലിൽ നിന്നു കത്തയച്ചതായും കാണുന്നു.
കുറ്റകൃത്യം നടത്തിയ ഉടൻ സുനിൽ കൂട്ടുപ്രതികൾക്കൊപ്പം മൊബൈൽ ഫോണും മെമ്മറി കാർഡും ദിലീപിന്റെ കൂട്ടാളികൾക്കു കൈമാറാൻ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാൻ ലൈംഗികാതിക്രമ ക്വട്ടേഷൻ നൽകിയതു ക്രിമിനൽ നിയമചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്.
ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി പൂർണമായും അംഗീകരിച്ചു എന്നാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞിരിക്കുന്നത്. അന്വേഷണം പൂർത്തായാകാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ദിലീപിന്റെ ആദ്യ റിമാൻഡ് കാലാവധി ഇനിയും അവസാനിച്ചിട്ടില്ല. ഈമാസം ഇന്നാണ് ദിലീപിന്റെ ആദ്യ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. അതിനാൽത്തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. നിർണായക തെളിവുകൾ കണ്ടെത്താനുള്ളതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
ഗൂഢാലോചനയുടെ കിങ് പിൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. അതിനാൽത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാൽ കേസിന്റെ തുടർന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേൾപ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകൻ കെ രാംകുമാർ പറഞ്ഞു. എന്നാൽ കത്തു ലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നൽകിയതെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുമാണ് ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതാണ് അംഗീകരിക്കപ്പെട്ടത്.