- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയെങ്കിലും രേഖകൾ ശരിയാക്കാമെന്ന് വച്ചാലും ദിലീപിന് കോടികൾ വിലമതിക്കുന്ന ഏഴേക്കറോളം ഭൂമി പോയി കിട്ടും; സിനിമയിലെ ഇടപാടുകളിൽ നിന്നും സമ്പാദിച്ച തുക നിക്ഷേപിച്ചത് ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്; ഇതുവരെ കണ്ടെത്തിയത് ദിലീപിന്റെ പേരിലുള്ള 21.67 ഏക്കർ
കൊച്ചി: ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒരാൾക്ക് പരമാവധി 15 ഏക്കർ ഭൂമിയെ സ്വന്തമാക്കാനാകൂ. എന്നാൽ ദിലീപിന്റെ പേരിൽ ഇതുവരെ 22 ഏക്കറോളം ഭൂമി കണ്ടെത്തി. ഇതോടെ ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്നു സംസ്ഥാന ലാൻഡ് ബോർഡ് തിരിച്ചറിഞ്ഞു. അഞ്ചു ജില്ലകളിൽ ദിലീപിനും കുടുംബത്തിനുമായി 21.67 ഏക്കർ ഭൂമിയുണ്ട്. അധികമുള്ള 6.67 ഏക്കർ ഭൂമി പിടിച്ചെടുക്കാൻ സാധിക്കുമോയെന്നു ലാൻഡ് ബോർഡ് പരിശോധിച്ചു വരുന്നു. ഈ ഭൂമികളിൽ കൂടുതലും കൈയേറ്റമാണെന്ന വാദമുണ്ട്. ഇത് ശരിയല്ലെന്ന് തെളിയിക്കാൻ രേഖകൾ കണ്ടെത്തിയാലും 15 ഏക്കറിൽ അധികമുള്ളത് സർക്കാരിന് പിടിച്ചെടുക്കാനാവും. റവന്യൂ, റജിസ്‌ട്രേഷൻ, സർവേ വകുപ്പുകളോടു ലാൻഡ് ബോർഡ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. റജിസ്‌ട്രേഷൻ, സർവേ, റവന്യൂ രേഖകൾ ഉടൻ ഹാജരാക്കാനാണു ലാൻഡ് ബോർഡ് സെക്രട്ടറിയുടെ നിർദ്ദേശം. ഭൂമി കൈമാറ്റം, പോക്കുവരവ്, പണം കൈമാറിയത് എന്നിവയെ കുറിച്ചും റവന്യൂ ഉദ്യോഗസ്ഥർ വിവരം ശേഖരിക്കുന്നുണ്ട്. കലക്ടർമാരുടെ വിശദറിപ്പോർട്ട് പരിശോധിച്ചശേഷം അധികഭൂമി പിടിച്ചെടുക്കുന്ന
കൊച്ചി: ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒരാൾക്ക് പരമാവധി 15 ഏക്കർ ഭൂമിയെ സ്വന്തമാക്കാനാകൂ. എന്നാൽ ദിലീപിന്റെ പേരിൽ ഇതുവരെ 22 ഏക്കറോളം ഭൂമി കണ്ടെത്തി.
ഇതോടെ ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്നു സംസ്ഥാന ലാൻഡ് ബോർഡ് തിരിച്ചറിഞ്ഞു. അഞ്ചു ജില്ലകളിൽ ദിലീപിനും കുടുംബത്തിനുമായി 21.67 ഏക്കർ ഭൂമിയുണ്ട്. അധികമുള്ള 6.67 ഏക്കർ ഭൂമി പിടിച്ചെടുക്കാൻ സാധിക്കുമോയെന്നു ലാൻഡ് ബോർഡ് പരിശോധിച്ചു വരുന്നു. ഈ ഭൂമികളിൽ കൂടുതലും കൈയേറ്റമാണെന്ന വാദമുണ്ട്. ഇത് ശരിയല്ലെന്ന് തെളിയിക്കാൻ രേഖകൾ കണ്ടെത്തിയാലും 15 ഏക്കറിൽ അധികമുള്ളത് സർക്കാരിന് പിടിച്ചെടുക്കാനാവും.
റവന്യൂ, റജിസ്‌ട്രേഷൻ, സർവേ വകുപ്പുകളോടു ലാൻഡ് ബോർഡ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. റജിസ്‌ട്രേഷൻ, സർവേ, റവന്യൂ രേഖകൾ ഉടൻ ഹാജരാക്കാനാണു ലാൻഡ് ബോർഡ് സെക്രട്ടറിയുടെ നിർദ്ദേശം. ഭൂമി കൈമാറ്റം, പോക്കുവരവ്, പണം കൈമാറിയത് എന്നിവയെ കുറിച്ചും റവന്യൂ ഉദ്യോഗസ്ഥർ വിവരം ശേഖരിക്കുന്നുണ്ട്. കലക്ടർമാരുടെ വിശദറിപ്പോർട്ട് പരിശോധിച്ചശേഷം അധികഭൂമി പിടിച്ചെടുക്കുന്നതിനെ കുറിച്ചു റവന്യൂവകുപ്പ് തീരുമാനമെടുക്കും.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണു ദിലീപിനും കുടുംബത്തിനും ഭൂമിയുള്ളത്. തൊടുപുഴയിലെ വെള്ളിയാമറ്റത്തെ നാലേക്കറാണ് കൂട്ടത്തിൽ ഏറ്റവും വിസ്തൃതിയുള്ള ഭൂമി. അതേസമയം, പൊലിസീന്റെ നിസ്സഹകരണം മൂലം ദിലീപിനെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം വഴിമുട്ടിയതായി ആക്ഷേപമുണ്ട്. രണ്ടാഴ്ച മുൻപ് എഫ്‌ഐആർ ഉൾപ്പെടെ രേഖകൾ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ല. രേഖകൾ കിട്ടാത്തതിനാൽ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു.
ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്നിടത്തും കുമരകത്തും ആലുവയിലെ കരുമാല്ലൂരിലും ദിലീപ് ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം ഡി സിനിമാസ് ഭൂമി റീ സർവേ നടത്തുകയും ചെയ്തു.