- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കണം; ഗൂഢാലോചനയിൽ പങ്കെടുത്തവരെ ഇനിയും കണ്ടെത്താനുണ്ടെന്നും പ്രോസിക്യൂഷൻ; മുദ്രവച്ച കവറിൽ പ്രൊസിക്യൂഷൻ നൽകിയിട്ടുള്ള 219 തെളിവുകളുടെ മൂല്യവും ഇന്നറിയാം; അന്വേഷണത്തിലെ ആധികാരികതയിൽ പിടിച്ച് രാമൻപിള്ള വക്കീലും; താരത്തെ വീട്ടിലെത്തിക്കാൻ റാലിക്കുള്ള ഒരുക്കങ്ങളും തയ്യാർ: ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പതിനൊന്നോടെ
കൊച്ചി: പീഡനദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്തവരെ ഇനിയും കണ്ടെത്താനുണ്ട്. ദിലീപിന്റെ ജാമ്യം ഹർജിയെ എതിർത്ത് പ്രൊസിക്യൂഷൻ പ്രധാനമായും മുന്നോട്ടുവച്ചിട്ടുള്ള വാദം ഇതാണ്. മുമ്പ് ജാമ്യ ഹർജി പരിഗണിച്ചപ്പോഴും ഈ വാദഗതിയിൽ ഊന്നിയായിരുന്നു പ്രൊസിക്യൂഷന്റെ പ്രതിരോധം. ഇന്ന് വിധിപറയാൻ മാറ്റിവച്ചിട്ടുള്ള ജാമ്യഹർജിയിലെ വാദത്തിനിടയിലും ഇതിലപ്പുറമൊന്നും പ്രൊസിക്യൂഷന് പറയനുണ്ടായിരുന്നില്ല. ഈ വാദഗതികൾ പരിഗണിച്ചാണ് മുമ്പ് രണ്ട് തവണയും ജനപ്രിയ നായകന് കോടതി ജാമ്യം നിഷേധിച്ചത്. ഇക്കുറിയും സ്ഥിതി മറിച്ചാവാനിടയില്ലെന്നുതന്നെയാണ് പ്രൊസിക്യൂഷന്റെ പ്രതീക്ഷ. മുദ്രവച്ച കവറിൽ ഹാജരാക്കിയ കൂടുതൽ തെളിവുകളുടെ പിൻബലവും പൊലീസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. കേസിൽ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ ആധീകാരികതയാണ് പ്രധാനമായും പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ചോദ്യം ചെയ്തത്. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന രാമൻപിള്ളയുടെ വാദം കോടതി വിശദമായി പരിശോധിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ കണക്
കൊച്ചി: പീഡനദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്തവരെ ഇനിയും കണ്ടെത്താനുണ്ട്. ദിലീപിന്റെ ജാമ്യം ഹർജിയെ എതിർത്ത് പ്രൊസിക്യൂഷൻ പ്രധാനമായും മുന്നോട്ടുവച്ചിട്ടുള്ള വാദം ഇതാണ്. മുമ്പ് ജാമ്യ ഹർജി പരിഗണിച്ചപ്പോഴും ഈ വാദഗതിയിൽ ഊന്നിയായിരുന്നു പ്രൊസിക്യൂഷന്റെ പ്രതിരോധം. ഇന്ന് വിധിപറയാൻ മാറ്റിവച്ചിട്ടുള്ള ജാമ്യഹർജിയിലെ വാദത്തിനിടയിലും ഇതിലപ്പുറമൊന്നും പ്രൊസിക്യൂഷന് പറയനുണ്ടായിരുന്നില്ല.
ഈ വാദഗതികൾ പരിഗണിച്ചാണ് മുമ്പ് രണ്ട് തവണയും ജനപ്രിയ നായകന് കോടതി ജാമ്യം നിഷേധിച്ചത്. ഇക്കുറിയും സ്ഥിതി മറിച്ചാവാനിടയില്ലെന്നുതന്നെയാണ് പ്രൊസിക്യൂഷന്റെ പ്രതീക്ഷ. മുദ്രവച്ച കവറിൽ ഹാജരാക്കിയ കൂടുതൽ തെളിവുകളുടെ പിൻബലവും പൊലീസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. കേസിൽ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ ആധീകാരികതയാണ് പ്രധാനമായും പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ചോദ്യം ചെയ്തത്. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന രാമൻപിള്ളയുടെ വാദം കോടതി വിശദമായി പരിശോധിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ കണക്കുകൂട്ടൽ.
കേസിൽ ദലീപിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിച്ചിട്ടില്ലന്നും നിരവധിപേരിൽ നിന്നും ലഭിച്ച മൊഴികളും സാഹചര്യത്തെളിവുകളും മാത്രം കണക്കിലെടുത്താണ് നടനെ അറസ്റ്റുചെയ്തതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കൂടുതൽ വിശകലനത്തിൽ തെളിവുകളുടെ വിശ്വാസ്യത സംബന്ധിച്ച് കോടതിക്ക് സംശയമുണ്ടാവുന്ന സാഹചര്യം സംജാതമായാൽ പ്രൊസിക്യൂഷൻ അഭിഭാഷകനെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടാനിടയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഈ ഘട്ടത്തിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലങ്കിൽ കാര്യങ്ങൾ പ്രതിഭാഗത്തിനനുകൂലമായി ഭവിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. മുദ്രവച്ച കവറിൽ പ്രൊസിക്യൂഷൻ നൽകിയിട്ടുള്ള 219 തെളിവുകളുടെ മൂല്യമാണ് ഇന്ന് ജനപ്രിയ നായകന് ജാമ്യം ലഭിക്കുന്നതിൽ അളവുകോലാവുക എന്ന് ചുരുക്കം. ദിലീപ് ജയിൽ മോചിതനാകുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ആരാധകർ. ദിലീപിന്റെ ഔദ്യോഗിക ഫാൻ പേജ് ആയ ദിലീപ് ഓൺലൈനിൽ ആരാധകർ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
ജയിലിൽ നിന്ന് തിരിച്ചു വന്ന് ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ പേജിൽ ആരാധകർ പറയുന്നു. ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിലും പതനം കാണാൻ ആഗ്രഹിച്ചവർക്ക് മുന്നിലും തോറ്റ് കൊടുക്കരുതെന്ന് ആരാധകർ പേജിൽ വ്യക്തമാക്കുന്നു. ജയിലിൽ നിന്ന് തിരിച്ചുവന്ന് സന്തോഷമായി ജീവിച്ച് കാണിച്ച് കൊടുക്കാനും ആരാധകർ പറയുന്നുണ്ട്.
വീണകല്ല് ചവിട്ടുപടിയാക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങൾക്ക് അറിയാമെന്നാണ് ആരാധകർ പറയുന്നത്. അതിന് ദിലീപിന് കഴിയുമെന്നും ആരാധകർ വിശ്വസിക്കുന്നു. കുടുംബവും ദിലീപിനെ ഇഷ്ടപ്പെടുന്നവരും ദിലീപിന് പൂർണ പിന്തുണ നൽകി ഒപ്പമുണ്ടെന്നാണ് ഫാൻസ് പറയുന്നത്. ദിലീപ് അറസ്റ്റിലായതു മുതൽ നടന് പിന്തുണയുമായി ഫാൻസ് ഒപ്പമുണ്ടായിരുന്നു. ആർക്കു മുന്നിലും തോൽക്കാൻ മനസില്ലെന്ന ഉറച്ച തീരുമാനവുമായി മീനാക്ഷി ഉണ്ടെന്നും മീനാക്ഷിക്ക് എല്ലാ പിന്തുണയുമായി പതറാതെ പിടിച്ചു നിർത്താൻ എപ്പോഴും കാവ്യയ്ക്ക് കഴിഞ്ഞുവെന്നും ആരാധകർ പറയുന്നു.
ദിലീപ് മോചിതനായാൽ ജയിൽ നിന്ന് റാലി നടത്തി ദിലീപിനെ ആലുവയിലെ വീട്ടിലെത്തിക്കാൻ ആരാധകർ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ദീലിപിനെ എല്ലാ തീയെറ്ററുകളിലുമെത്തിച്ച് വരാനിരിക്കുന്ന ചിത്രം രാംലീലയ്ക്ക് പ്രചരണം നൽകാനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.