- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് നടത്തിയത് പ്രതികളെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമം; ദിലീപിനെ കാണാൻ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദം; പൊലീസ് പരാതിയിൽ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി അങ്കമാലി കോടതി: നടനെ ആലുവയിലെ ജയിലിൽ നിന്ന് മാറ്റാൻ ഉറച്ച് പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ദിലീപിനെ കാണാൻ പോയതിനും അനുകൂലിച്ച് പ്രസ്താവന നടത്തിയതിനും നടനും എംഎൽഎ യുമായ ഗണേശ്കുമാറിനെതിരേ അന്വേഷണസംഘം കോടതിയിലെത്തി. കോടതി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ അന്വേഷണസംഘം പ്രസ്താവന ആസൂത്രിതവും പ്രതികളെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദം. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. യാതൊരു നിയന്ത്രണവുമില്ലാതെ ആലുവ സബ്ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ജയിൽ സുപ്രണ്ട് ബാബുരാജ് അവസരമൊരുക്കുന്നുവെന്നാണ് പാരാതി. ഓണനാളിൽ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ് ഉണ്ടായിരുന്നത്. അറസ്റ്റ് നടന്ന 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് പൊലീസ് കണക്കാക്കുന്നത്. അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ദിലീപിനെ കാണാൻ പോയതിനും അനുകൂലിച്ച് പ്രസ്താവന നടത്തിയതിനും നടനും എംഎൽഎ യുമായ ഗണേശ്കുമാറിനെതിരേ അന്വേഷണസംഘം കോടതിയിലെത്തി. കോടതി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ അന്വേഷണസംഘം പ്രസ്താവന ആസൂത്രിതവും പ്രതികളെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദം. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. യാതൊരു നിയന്ത്രണവുമില്ലാതെ ആലുവ സബ്ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ജയിൽ സുപ്രണ്ട് ബാബുരാജ് അവസരമൊരുക്കുന്നുവെന്നാണ് പാരാതി. ഓണനാളിൽ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ് ഉണ്ടായിരുന്നത്. അറസ്റ്റ് നടന്ന 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് പൊലീസ് കണക്കാക്കുന്നത്. അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എംഎൽഎയുമായ കെ.ബി.ഗണേശ്‌കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷമാണ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്.
കെ.ബി ഗണേശ്കുമാർ എംഎൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചിരുന്നു. ജയിൽ ചട്ടമനുസരിച്ച് പരമാവധി അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. എംഎൽഎ എന്ന നിലയിൽ ഗണേശ്കുമാറിന് ആലുവ സബ് ജയിലിൽ പ്രത്യേക പരിഗണന നൽകിയ സുപ്രണ്ട് ഗണേശനെ ജയിൽ സുപ്രണ്ടിന്റെ മുറിയും കടന്ന് ജയിലിനുള്ളിൽ ദിലീപിന്റെ സെല്ലുവരെ പോകാൻ അനുവദിച്ചതായും വിവരമുണ്ട്.. സ്ഥലം എംഎൽഎ അല്ലാതിരുന്നിട്ടും ഗണേശിന് പരിഗണന നൽകിയത് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ ജയിൽ വകുപ്പിനുള്ളിലും എതിർപ്പുയരുകയാണ്.
ദിലീപിന്റെ ആനുകൂല്യം പറ്റിയവർ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേശ് ജയിലിന് പുറത്തു പറഞ്ഞത്. പൊലീസുകാർ ചോദ്യം ചെയ്യുമെന്നോ ഫോൺ ചോർത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാൻ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാൻ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേശ് പരസ്യമായി പറഞ്ഞു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ഗണേശ് ഇത്തവണ എംഎൽഎയായത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് പൊലീസ് കോടതിയെ സമീപിച്ചതെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണം കടുപ്പിക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. ദിലീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്.
കഴിഞ്ഞ ഒഴാഴ്ചക്കിടെ ദിലീപിനെ അൻപതോളം പേർ സന്ദർശിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. കാവ്യ മാധവനും നാദിർഷയും ദിലീപിനെ കണ്ട് സമയത്ത് സി സി ടി വി പോലും വർക്ക് ചെയ്തിരുന്നില്ലന്നും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് മാറ്റാനും സാധ്യതകൾ പൊലീസ് ആരായും. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലേക്ക് ദിലീപിനെ മാറ്റാനാണ് ആലോചന. കോടതിയുടെ അനുമതിയോടെ ഇതിന് സാഹചര്യമൊരുക്കാനാണ് നീക്കം. കേസിൽ കൂട്ടു പ്രതികളോ മുഖ്യ സാക്ഷികളോ മാപ്പു സാക്ഷികളോ ആയേക്കാവുന്നവരാണ് കാവ്യയും നാദിർഷയും. ഇത് ബോധ്യമായിട്ടും ഇവരെ ദിലീപിനെ കാണാൻ അനുവദിച്ചത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്ന് അന്വേഷണസംഘം കരുതുന്നു.
ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താനും ദിലീപിനെ ആലുവയിൽ നിന്നും കൂടുതൽ സുരക്ഷയുള്ള തിരുവനന്തപുരം സെന്ററൽ ജയിലിലേക്ക് മാറ്റാനും അന്വേഷണ സംഘം ആവിശ്യപ്പെട്ടേക്കും. ആലുവ ജയിലിലെ സന്ദർശക പ്രവാഹം കണക്കിലെടുത്ത് ദിലീപിനെ കുടുതൽ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനും ജയിൽ വകുപ്പിനോടു ആവിശ്യപ്പെട്ടാതായാണ് വിവരം. ദിലീപിനെ കണ്ടിറങ്ങിയ ശേഷമാണ് നാദിർഷ മുൻ കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആശുപത്രിയിൽ അഡ്‌മിറ്റായതും.
അതേസമയം ഗണേശ് കുമാറിന്റെ പ്രസ്താവന ദിലീപിന് ദോഷമായി ഭവിക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. കേസിൽ കൂടുതൽ കരുതലോടെയാണ് പൊലീസിന്റെ നീക്കം. ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ദിലീപിനെ സന്ദർശിക്കാനെത്തുന്നവരുടെ തിരക്കിനെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ െബെജു പൗലോസ് അങ്കമാലി കോടതി മുൻപാകെ ഇന്നലെ പരാതി നൽകിയിരുന്നു. ദിലീപിനെ അനിയന്ത്രിതമായി സന്ദർശിക്കുന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും ഇത് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ കാരണമാകുമെന്നും കാണിച്ചാണ് സിഐ കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസ് ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ ആലുവ സബ് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഉത്തരവ് എത്തിയതോടെ, ഇന്നലെ ഉച്ചമുതൽ ദിലീപിനെ സന്ദർശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. ബന്ധുക്കളും സിനിമാപ്രവർത്തകരും ഇന്നലെ ദിലീപിനെ സന്ദർശിക്കാൻ എത്തിയെങ്കിലും ഇവർക്കെല്ലാം സന്ദർശനം നിഷേധിച്ചിരുന്നു.