- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദിർഷായെ അവസാന നിമിഷം അറസ്റ്റിൽ നിന്നും ഒഴിവാക്കിയത് മാപ്പുസാക്ഷിയാക്കാനോ? ചരട് വലികുൾക്ക് പിന്നിൽ സർക്കാരിൽ സ്വാധീനമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥനോ? കാവ്യയേയും അമ്മയേയും കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം വേണ്ടെന്ന് വച്ചത് ദിലീപ് കുറ്റം സമ്മതിച്ചപ്പോൾ; മാഡത്തെ കുറിച്ചുള്ള അന്വേഷണം തുടർന്നാൽ ഇരുവരുടേയും അറസ്റ്റ് അനിവാര്യമായേക്കും
തിരുവനന്തപുരം: അമ്മയുടെ യോഗം ചേരുമ്പോഴായിരുന്നു ദിലീപിനെ ആദ്യം ചോദ്യം ചെയ്തത്. പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടപ്പോൾ താര രാജക്കന്മാർ സമ്മർദ്ദവുമായെത്തി. ഒടുവിൽ ദിലീപിനേയും നാദിർഷായേയും വിട്ടയച്ചു. അന്നും അറസ്റ്റിന് മതിയായ കാരണങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആരും അറിയാതെ ദിലീപിനെ വിളിച്ചു വരുത്തിയതും ചോദ്യം ചെയ്തതും. എല്ലാത്തിനും ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ പ്രചരിച്ചത് നാദിർഷായേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യുമെന്നായിരുന്നു. എന്നാൽ പൊലീസ് അത് വേണ്ടെന്ന് വച്ചു. നാദിർഷായെ രക്ഷിച്ചതിന് പിന്നിൽ ചില ഉന്നത ഇടപെടലുകളുണ്ടെന്നാണ് സൂചന. നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കി രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി ആരോപണം സജീവമാണ്. കേസിൽ നാദിർഷായ്ക്ക് നേരത്തെ ഒരു എഡിജിപി ക്ലാസെടുത്തതായി വാർത്ത വന്നു. ഇത് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെൻകുമാർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഈ എഡിജിപിയാണ് നാദിർഷായെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത്. ഈ കേ
തിരുവനന്തപുരം: അമ്മയുടെ യോഗം ചേരുമ്പോഴായിരുന്നു ദിലീപിനെ ആദ്യം ചോദ്യം ചെയ്തത്. പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടപ്പോൾ താര രാജക്കന്മാർ സമ്മർദ്ദവുമായെത്തി. ഒടുവിൽ ദിലീപിനേയും നാദിർഷായേയും വിട്ടയച്ചു. അന്നും അറസ്റ്റിന് മതിയായ കാരണങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആരും അറിയാതെ ദിലീപിനെ വിളിച്ചു വരുത്തിയതും ചോദ്യം ചെയ്തതും. എല്ലാത്തിനും ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ പ്രചരിച്ചത് നാദിർഷായേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യുമെന്നായിരുന്നു. എന്നാൽ പൊലീസ് അത് വേണ്ടെന്ന് വച്ചു. നാദിർഷായെ രക്ഷിച്ചതിന് പിന്നിൽ ചില ഉന്നത ഇടപെടലുകളുണ്ടെന്നാണ് സൂചന. നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കി രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി ആരോപണം സജീവമാണ്.
കേസിൽ നാദിർഷായ്ക്ക് നേരത്തെ ഒരു എഡിജിപി ക്ലാസെടുത്തതായി വാർത്ത വന്നു. ഇത് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെൻകുമാർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഈ എഡിജിപിയാണ് നാദിർഷായെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത്. ഈ കേസിൽ പൾസർ സുനിയുമായി നേരട്ടി ബന്ധിപ്പിക്കാവുന്ന തെളിവുകൾ നാദിർഷായ്ക്ക് എതിരെയുണ്ട്. എന്നാൽ ദിലീപിന് ശിക്ഷ ഉറപ്പാക്കാൻ അതി ശക്തമായ തെളിവ് അനിവാര്യവുമാണ്. ഇതിന് വേണ്ടിയാണ് നാദിർഷായെ മാപ്പു സാക്ഷിയാക്കാൻ നീക്കം. ദിലീപിന്റെ മാനേജരുടെ ഫോണിലും പൾസർ സുനി ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ദിലീപിന് വേണ്ടിയാണെന്നാണ് വാദം. അതുകൊണ്ട് തന്നെ നാദിർഷായേയും അപ്പുണ്ണിയേയും മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിന് നാദിർഷായെ പ്രേരിപ്പിക്കുകയാണ് ഈ എഡിജിപി. ഈ സാഹചര്യത്തിലാണ് നാദിർഷായുടെ അറസ്റ്റ് പൊലീസ് ഒഴിവാക്കിയത്.
എന്നാൽ മാപ്പുസാക്ഷിയാകാൻ നാദിർഷാ ഇനിയും തയ്യാറായിട്ടില്ല. എന്നും ദിലീപിനൊപ്പം ഉറച്ചു നിന്ന ആളാണ് നാദിർഷ. തുടക്കം മുതൽ അതായിരുന്നു രീതി. കലാഭവനിൽ തുടങ്ങി ദേ മാവേലിക്കൊമ്പത്തിലൂടെ സിനിമയിലെത്തിയ സൗഹൃദം. എന്നും ഇരുവരും താങ്ങും തണലുമായി. എല്ലാ ബിസിനസ്സിലും ഇരുവരും പങ്കാളികൾ. അതുകൊണ്ട് തന്നെ നിർണ്ണായക ഘട്ടത്തിൽ നാദിർഷാ ഒറ്റുകാരനാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നാദിർഷായുടെ കാര്യത്തിൽ ഉടൻ അന്വേഷണ സംഘം തീരുമാനമെടുക്കും. അതിനിടെ നടിയെ ആക്രമിക്കപ്പെട്ടതിൽ ദിലീപിന്റെ കുറ്റസമ്മത മൊഴി നിർണ്ണായകമാണ്. വ്യക്തിവിരോധമാണ് എല്ലാത്തിനും കാരണമെന്ന് ദിലീപ് പറയുന്നു. ഇതിന് പിന്നിലും ചില വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. കാവ്യാ മാധവനേയും അമ്മ ശ്യമളയേയും രക്ഷിക്കാനാണ് ഇതിലൂടെ ദിലീപ് ശ്രമിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഗൂഡോലചനയെത്തിയാൽ കാവ്യയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിൽ കാര്യങ്ങൾ അവസാനിക്കണണം. ഈ ലക്ഷ്യത്തോടെയാണ് കുറ്റമെല്ലാം ദിലീപ് ഏറ്റെടുക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലൂടെ ഇതിന് ദിലീപ് ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ നാദിർഷായോ അപ്പുണ്ണിയോ മാപ്പുസാക്ഷിയായാൽ പിന്നെ ജീവപര്യം ഉറപ്പാണെന്ന് ദിലീപിന് അറിയാം. അതുകൊണ്ട് തന്നെ ആ വഴിക്ക് കാര്യങ്ങൾ പോകാതിരിക്കാനും ശ്രമമുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും നാദിർഷാ സമ്മർദ്ദത്തിലാണ്. മാപ്പുസാക്ഷിയായാൽ അറസ്റ്റ് ഒഴിവാക്കാം. അല്ലാത്ത പക്ഷം സുഹൃത് ബന്ധം തകരാതെ നോക്കുകയും ചെയ്യാം. ഗൂഢാലോചന സംബന്ധിച്ച കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടിയ ഘട്ടത്തിൽ നിർണായക സൂചനകൾ നൽകിയത് കേസിലെ ഒരു പ്രതിയാണെന്ന് പൊലീസും പറയുന്നു.
ഈയാളെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. എന്നാൽ നാദിർഷായാണോ അപ്പുണ്ണിയാണോ എന്ന് പൊലീസ് പറയുന്നില്ല. ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘം ശേഖരിച്ചതു 40 പേരുടെ സാക്ഷിമൊഴികളായിരുന്നു. ഇതിൽ സിനിമാരംഗത്തെ 10 പേരും അടങ്ങുന്നു. എന്നാൽ നിർണായക മൊഴി നൽകിയ പലരും പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ ഹാജരാവാൻ വിസമ്മതിച്ചു. ഇവരിൽ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽ ആവശ്യമില്ലാത്തവരെ പൊലീസ് സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. ദിലീപ് തെളിവുകൾ നശിപ്പിക്കാൻ നടത്തിയ നീക്കങ്ങളാണു നിർണായക തെളിവുകളായി പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമാക്കുക. ഇന്നലെ കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തിൽ, തന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ സംരക്ഷിക്കുന്ന മൊഴിയാണ് ദിലീപ് നൽകിയത്. തന്റെ ആദ്യവിവാഹ ബന്ധത്തിന്റെ തകർച്ചയ്ക്കു കാരണം അക്രമിക്കപ്പെട്ട നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണു ക്വട്ടേഷനിലേക്കു നയിച്ചതെന്നും ദിലീപ് പറഞ്ഞുവെന്നാണു സൂചന.
എന്നാൽ പൊലീസ് ഇതു മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയതിലൂടെ ദിലീപിന് 62 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാവുമെന്നു മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനക്കുറ്റത്തിൽ സംവിധായകൻ നാദിർഷാ പ്രതിയാവാൻ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പൊലീസിന്റെ നിഗമനം. ഇതിന് പിന്നിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടോ എന്ന സംശയം വ്യാപകമാണ്. നാദിർഷായെ കുറ്റവിമുക്തനാക്കുന്നത് കൂടിയാണ് ദിലീപിന്റെ മൊൊഴി.
മഞ്ജു വാരിയരുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ദിലീപിന് താൽപര്യമില്ലായിരുന്നു. വിവാഹബന്ധം വേർപെടുത്താനുള്ള ആത്മധൈര്യം മഞ്ജുവിനു നൽകിയതിൽ മുഖ്യപങ്കുവഹിച്ചത് ഉപദ്രവിക്കപ്പെട്ട നടിയാണ്. ഒരിക്കൽ ദിലീപും കാമുകിയെന്നു കരുതപ്പെട്ട നടിയും ഒരുമിച്ചുള്ള സന്ദർഭത്തിൽ ഈ വിവരം അറിഞ്ഞ മഞ്ജു ഫോണിൽ വിളിച്ചു പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ നിന്നാണു കുടുംബകോടതിയിലെ കേസിന്റെ തുടക്കമെന്നാണ് ദിലീപ് മൊഴി നൽകിയത്. രഹസ്യം മഞ്ജുവിനെ അറിയിച്ചതു ഉപദ്രവിക്കപ്പെട്ട നടിയാണെന്നു ദിലീപ് സംശയിച്ചു. ഇതോടെ അവർക്കു മലയാള സിനിമയിലുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താനും തുടങ്ങി. ഏതാണ്ട് ഈ ഘട്ടത്തിലാണു ഇവരെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ ദിലീപ് പൾസർ സുനിക്കു നൽകുന്നത്. ഈ ഘട്ടത്തിലൊന്നും സംഭവത്തിൽ നാദിർഷായുടെ സാന്നിധ്യമില്ലെന്നാണ് ഉയർത്തുന്ന വാദം.
ദിലീപിന്റെ വ്യക്തിപരമായ സ്വഭാവ വൈകല്യങ്ങളെ തള്ളിപ്പറയാൻ സുഹൃത്തായ നാദിർഷായ്ക്കു കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു ആദ്യ ചോദ്യം ചെയ്യൽ മുതൽ നാദിർഷാ നൽകിയ മൊഴികൾ വസ്തുതാപരമെന്നു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതോടെ സംശയ നിഴൽ ദിലീപിൽ മാത്രമായി. ഇതുകൊണ്ടാണ് നാദിർഷായെ ഒഴിവാക്കാൻ പറയുന്ന ന്യായം. അതിനിടെ കേസിൽ ഉയർന്നു കേട്ട മാഡത്തെ കുറിച്ച് പൊലീസ് നിശബ്ദത പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നാൽ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.