- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ ദിലീപിന്റെ കാവ്യയുമായുള്ള അതിരുവിട്ട ബന്ധം മഞ്ജുവിനെ അറിയിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നം; അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ ഗോഗോ വിളിയിൽ എത്തിയപ്പോൾ വാശികയറി; റിയൽ എസ്റ്റേറ്റ് ഇടപാടിൽ പാലം വലിച്ചതോടെ ക്വട്ടേഷൻ ഉറപ്പിച്ചു; വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതിരുന്നത് കുതന്ത്രങ്ങളിലൂടെ പയറ്റി തെളിഞ്ഞ വിരുത് പുറത്താക്കി
കൊച്ചി: അമേരിക്കൻ ഷോയാണ് എല്ലാത്തിനും കാരണം. അന്ന് ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. വഴിവിട്ട ബന്ധം സിനിമാ മേഖലയിൽ ആകെ പാട്ടായി. മഞ്ജു വാര്യരുടെ സുഹൃത്തുക്കളും എല്ലാം അറിഞ്ഞു. അവർ ആദ്യം മഞ്ജുവിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടു വന്നുവെങ്കിലും അത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ വരവ്. അമേരിക്കൻ യാത്രയിൽ ദിലീപിനൊപ്പമുണ്ടായിരുന്ന നടി എല്ലാം മഞ്ജുവിനോട് പറഞ്ഞു. തെളിവുകൾ കൈമാറി. ഇതോടെ ഭർത്താവായിരുന്ന ദിലീപിനെ മഞ്ജു ചോദ്യം ചെയ്തു. എനിക്ക് രണ്ട് പേരേയും വേണമെന്നായിരുന്നുവേ്രത ദിലീപിന്റെ മറുപടി. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ച നടിയേയും ദിലീപിന് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന നടിയോടുള്ള വിരോധം തുടങ്ങി. വിവാഹ മോചനത്തിലെ വൈരാഗ്യമാണ് നടിയുടെ ആക്രമത്തിന് പിന്നിലെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. ഇപ്പോൾ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും മറുനാടൻ വാർത്തകളെ സ്ഥിരീകരിക്കുന്ന വാദമെത്തുകയാണ്. ക
കൊച്ചി: അമേരിക്കൻ ഷോയാണ് എല്ലാത്തിനും കാരണം. അന്ന് ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. വഴിവിട്ട ബന്ധം സിനിമാ മേഖലയിൽ ആകെ പാട്ടായി. മഞ്ജു വാര്യരുടെ സുഹൃത്തുക്കളും എല്ലാം അറിഞ്ഞു. അവർ ആദ്യം മഞ്ജുവിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടു വന്നുവെങ്കിലും അത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.
ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ വരവ്. അമേരിക്കൻ യാത്രയിൽ ദിലീപിനൊപ്പമുണ്ടായിരുന്ന നടി എല്ലാം മഞ്ജുവിനോട് പറഞ്ഞു. തെളിവുകൾ കൈമാറി. ഇതോടെ ഭർത്താവായിരുന്ന ദിലീപിനെ മഞ്ജു ചോദ്യം ചെയ്തു. എനിക്ക് രണ്ട് പേരേയും വേണമെന്നായിരുന്നുവേ്രത ദിലീപിന്റെ മറുപടി. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ച നടിയേയും ദിലീപിന് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന നടിയോടുള്ള വിരോധം തുടങ്ങി. വിവാഹ മോചനത്തിലെ വൈരാഗ്യമാണ് നടിയുടെ ആക്രമത്തിന് പിന്നിലെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. ഇപ്പോൾ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും മറുനാടൻ വാർത്തകളെ സ്ഥിരീകരിക്കുന്ന വാദമെത്തുകയാണ്.
കുതതന്ത്രങ്ങളുടെ ആശാനായിരുന്നു ദിലീപ്. അതുകൊണ്ട് തന്നെ എല്ലാം കരുതലോടെയായിരുന്നു. സിനിമയിൽ നിന്ന് നടിയെ ഒറ്റപ്പെടുത്താനായിരുന്നു ആദ്യ നീക്കം. ഇത് ഏതാണ്ട് വിജയിച്ചു. ഇതിനിടെയാണ് പുതിയ സംഭവം ഉണ്ടാകുന്നത്. എറണാകുളം എംജി റോഡിലെ ഹോട്ടലിൽ നടന്ന അമ്മ ഷോയുടെ റിഹേഴ്‌സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടി, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ച വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു ശ്രമിച്ച് അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന പൾസർ സുനിയും അന്ന് ആ ഹോട്ടലിൽ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനൽകി. ഇവിടെനിന്നാണ് ഗൂഢാലോചന തുടങ്ങുന്നത്.
പിന്നേയും ദിലീപ് വേണ്ടെന്ന് വച്ചു. ഇതിനിടെ റിയൽ എസ്റ്റേറ്റ് ബന്ധം അവസാനിപ്പിച്ച് സ്വത്തുക്കൾ തിരിച്ചു വാങ്ങാനുള്ള ശ്രമം തുടങ്ങി. എന്നാൽ സ്വത്തെല്ലാം മഞ്ജുവിന്റെ പേരിൽ എഴുതാമെന്നായിരുന്നു നടിയുടെ നിലപാട്. ഇത് ദിലീപിനെ പ്രകോപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കിടെ മറ്റ് ചിലരും നടിക്കെതിരെ രംഗത്ത് എത്തി. എല്ലാവരും ദീലീപിനെ പ്രചോദിപ്പിച്ചു. അങ്ങനെ വീണ്ടും ക്വട്ടേഷൻ സജീവമാക്കി. പൾസർ സുനിയെ കൊണ്ട് പ്രതികാരം നിറവേറ്റി. അപ്പോഴും പിടിക്കപ്പെടുമെന്ന് കരുതിയില്ല. ലാലിന്റെ വീട്ടിൽ യാദൃശ്ചികമായി പിടി തോമസ് എത്തിയത് എല്ലാം മാറ്റി മറിച്ചു. പൊലീസും കേസുമായി. ഒടുവിൽ ദിലീപ് അഴിക്കുള്ളിലും.
നാലു സ്ഥലങ്ങളിലായാണ് ഗൂഢാലോചന നടന്നത്; കൊച്ചിയിലെ ഹോട്ടൽ, തോപ്പുപടി 'സിഫ്റ്റ് ജംക്ഷൻ', തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്, തൊടുപുഴ ശാന്തിഗിരി കോളജ്. എന്നിവിടങ്ങളിലായിരുന്നു ഇത്. നടിയെ ഈ വിധത്തിൽ തകർക്കാൻ പാകത്തിനുള്ള ചില പദ്ധതികൾ ഇരുവരും ചേർന്ന് ആസൂത്രണം ചെയ്യുകയുണ്ടായി. പിന്നീട് അത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയില്ല. ശേഷം, സുനി മുകേഷിന്റെ ഡ്രൈവർ ജോലിയിൽനിന്നു മാറുകയും ചെയ്തു. എന്നാൽ 2016ൽ ദിലീപിന്റെ ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഇരുവരും തമ്മിൽ കണ്ട് അന്നു പദ്ധതിയിട്ട കാര്യങ്ങളെക്കുറിച്ചു കൂടുതൽ ചർച്ച ചെയ്യുകയും ചെയ്തു. ഇപ്പോഴാണു പറ്റിയ സമയം എന്നു ദിലീപ് സുനിയെ ഓർമിപ്പിച്ചു. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു, നടിക്കു കാര്യമായ സിനിമകൾ ഒന്നും ഇല്ലാതിരിക്കുന്ന സമയംതുടങ്ങിയ കാര്യങ്ങളാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഉടനെ വേണമെന്നു സുനിക്കു നിർദ്ദേശം നൽകി. ഇതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 17ന് സുനി നടിയെ ആക്രമിച്ചത്. വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തിൽ അന്വേഷണം തന്റെ മേലേക്കു വരില്ലെന്നായിരിക്കും ദിലീപ് കരുതി. ഒപ്പം നടിയുടെ വിവാഹ ജീവിതം തകർക്കുകയും വേണമെന്നതായിരുന്നു ലക്ഷ്യം. ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതിൽനിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകൾ പൊലീസ് ശേഖരിച്ചത്. അതിൽ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. അവരിൽനിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്.
ദൃശ്യം കൃത്രിമം അല്ലെന്നു ദിലീപിനെ ബോധ്യപ്പെടുത്താൻ നടിയുടെ മുഖം, കഴുത്ത്, മോതിര വിരൽ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതു ദിലീപിനെതിരെ സുനിൽ നൽകിയ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ട്. ജയിലിനുള്ളിൽ നിന്നു സുനി പുറത്തേക്കു വിളിച്ച ഫോണിന്റെ ലൊക്കേഷൻ ജയിലിനു സമീപത്തെ ടവറിനു കീഴിലാണ്. ഇതേ ഫോണിൽ നിന്നാണു ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷാ, ഡ്രൈവറും മാനേജരുമായ അപ്പുണ്ണി എന്നിവരെ തുടർച്ചയായി വിളിച്ചത്. കുറ്റകൃത്യത്തിനു ശേഷം ദൃശ്യങ്ങൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ പക്കൽ ഏൽപിച്ചിട്ടും നേരത്തേ പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാതിരുന്നതു സുനിയെ പ്രകോപിപ്പിച്ചു. ഇതാണു ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളികൾക്കു വഴിയൊരുക്കിയത്. സുനി ഇക്കാര്യം പറയാൻ അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം സമീപം ദിലീപുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഈ വർഷം പൾസർ സുനിയും ദിലീപും മൂന്നു തവണ നേരിൽക്കണ്ടതിനു പൊലീസിന്റെ പക്കൽ തെളിവുകളുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം ദിലീപിനെ വിളിച്ചറിയിക്കാൻ നിർമ്മാതാവ് ആന്റോ ജോസഫ് വിളിച്ച ഫോൺകോൾ 12 സെക്കൻഡിൽ ദിലീപ് കട്ട് ചെയ്തു. വിവരമറിഞ്ഞ് നടിയുടെ അടുത്ത് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു ആന്റോ ജോസഫ്. ഇത്രയും ഗൗരവമായ ഒരു വിഷയം ആദ്യമായി കേൾക്കുന്ന ആരും 12 സെക്കൻഡിൽ കോൾ കട്ടാക്കില്ലെന്ന ബോധ്യം ദിലീപിനെ സംശയിക്കാൻ ഇടയാക്കി. നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പതിനാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. എന്നാൽ ഇക്കാര്യം നേരത്തേതന്നെ ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു. പൊലീസ് ആന്റോ ജോസഫിനെ ചോദ്യം ചെയ്ത് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.