- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനേയും നാദിർഷായേയും അർദ്ധ രാത്രി വരെ ചോദ്യം ചെയ്തത് അറസ്റ്റ് ചെയ്യാനുറച്ച് തന്നെ; സിദ്ദിഖും നാദിർഷായുടെ സഹോദരനും എത്തിച്ചേർന്നത് ജാമ്യം എടുക്കാൻ; അവസാന നിമിഷം വിട്ടയച്ചത് തലസ്ഥാനത്ത് നിന്നെത്തിയ കർശന നിർദ്ദേശം മൂലം; പൊലീസ് മേധാവി ഒഴിയുന്നതോടെ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് സിനിമാലോകം
കൊച്ചി : നടൻ ദിലീപിനേയും നാദിർഷായേയും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ അന്വേഷണ സംഘത്തിന് നിരാശ. കേസിൽ നിർണ്ണായക തെളിവുണ്ടായിട്ടും നടപടിയുമായി മുന്നോട്ട് പോകാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം ഇനി അധികദൂരം മുന്നോട്ട് പോകില്ല. കേസ് അന്വേഷണം പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കും. ഇതിനുള്ള നിർദ്ദേശം വരും ദിവസങ്ങളിൽ എഡിജിപി സന്ധ്യയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വിലയിരുത്തിയ ശേഷം പൊലീസിലെ ഉന്നതൻ ഈ തീരുമാനം എടുക്കും. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെൻകുമാർ ഒഴിയുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു വിട്ടയച്ചത് തിരുവനന്തപുരത്തുനിന്നു ലഭിച്ച നിർണായക ഫോൺവിളിയെത്തുടർന്നായിരുന്നു. അഞ്ചു മണിക്കൂർകൂടി ദിലീപിന്റെ മൊഴികൾ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള ഉന്നത ഇടപെടൽ എല്ലാം
കൊച്ചി : നടൻ ദിലീപിനേയും നാദിർഷായേയും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ അന്വേഷണ സംഘത്തിന് നിരാശ. കേസിൽ നിർണ്ണായക തെളിവുണ്ടായിട്ടും നടപടിയുമായി മുന്നോട്ട് പോകാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം ഇനി അധികദൂരം മുന്നോട്ട് പോകില്ല. കേസ് അന്വേഷണം പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കും. ഇതിനുള്ള നിർദ്ദേശം വരും ദിവസങ്ങളിൽ എഡിജിപി സന്ധ്യയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വിലയിരുത്തിയ ശേഷം പൊലീസിലെ ഉന്നതൻ ഈ തീരുമാനം എടുക്കും. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെൻകുമാർ ഒഴിയുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു വിട്ടയച്ചത് തിരുവനന്തപുരത്തുനിന്നു ലഭിച്ച നിർണായക ഫോൺവിളിയെത്തുടർന്നായിരുന്നു. അഞ്ചു മണിക്കൂർകൂടി ദിലീപിന്റെ മൊഴികൾ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള ഉന്നത ഇടപെടൽ എല്ലാം മാറ്റി മറിച്ചു. കേസിൽ ഇതുവരെ പ്രതിയല്ലാത്ത മുൻനിര നടനെ വിട്ടയയ്ക്കാനായിരുന്നു പൊലീസിനു ലഭിച്ച കർശന നിർദ്ദേശം. ഇതോടെ ഗൂഢാലോചനക്കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർക്കും മനസ്സിലായി. ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ അന്വേഷണം മുന്നോട്ട് പോകുമായിരുന്നു. പൊലീസിൽ സമ്മർദ്ദവും കുറയുന്ന സാഹചര്യം അറസ്റ്റുണ്ടാക്കും.
ഇതാണ് സിനിമയിലെ ഉന്നതരുടെ സമ്മർദ്ദത്തിലൂടെ തകർന്നത്. സെൻകുമാർ മാറി ലോക്‌നാഥ് ബെഹ്‌റ എത്തുന്നതോടെ എല്ലാം അവസാനിപ്പിക്കും. ഒരു തെളിവും ഇല്ലെന്ന് വിലയിരുത്തേണ്ടിയും വരും. പുതിയ പൊലീസ് മേധാവിയുടെ നിലപാട് അറിഞ്ഞ ശേഷമേ ദിലീപിനെ ഇനി ചോദ്യം ചെയ്യണമോ എന്ന് പോലും കണ്ടെത്തൂ. ദിലീപിന്റെ മൊഴികളിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും നിലവിലുണ്ട്. അഞ്ച് ദിവസത്തേക്ക് കൊച്ചി വിട്ടുപോകരുതെന്നും അനാവശ്യ പ്രസ്താവനകൾ പാടില്ലെന്നും ദിലീപിനോട് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്‌നാഥ് ബെഹ്‌റയുടെ മനസ്സ് അറിയാനുള്ള കാത്തിരിപ്പിലാണ് കൊച്ചിയിലെ അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും ദിലീപുമായുള്ള ബന്ധത്തിലേക്ക് പൊലീസിനെ നയിച്ചത് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്. നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൾസർ സുനിയും ദിലീപും ഒരു ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കേസുമായി ദിലീപിനെ ബന്ധപ്പെടുത്താൻ പൊലീസിന് ലഭിച്ച ഏക തെളിവാണ് ഇത്. കേസിൽ നിർണ്ണായകമായ വഴിത്തിരിവായേക്കാവുന്ന തെളിവും ഇത് തന്നെയാണെന്ന് പൊലീസ് കരുതുന്നു. ദിലീപിനെ ഇന്നലെ ആലുവ പൊലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ തെളിവു കൊണ്ട് മാത്രം ദിലീപിനെ കേസിൽ ബന്ധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടും ശക്തമാണ്.
അതുകൊണ്ട് തന്നെ എല്ലാ തെളിവും വിലയിരുത്തി ദിലീപിന് അനുകൂലമായ തീരുമാനം പൊലീസിലെ ഉന്നതർ എടുക്കുകയും അത് എഡിജിപി സന്ധ്യയെ അറിയിക്കുകയും ചെയ്യാനാണ് സാധ്യത. ഇതോടെ ഗൂഢാലോചനക്കേസിൽ അന്വേഷണം തെളിവുകൾ ഉറപ്പിക്കാനായില്ലെന്നതിന്റെ പേരിൽ ഉപേക്ഷിക്കും. ഇതിന്റെ വ്യക്തമായ സൂചനയാണ് ദിലപീനെ വിട്ടയ്ക്കാനുള്ള നിർദ്ദേശത്തിലൂടെ തിരുവനന്തപുരത്തെ ഉന്നതൻ നൽകിയത്. ദിലീപിന്റെ മൊഴിയെടുപ്പ് അനന്തമായി നീളുന്നതു കേരളത്തിലെ തിയറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (എഫ്ഇയുഒകെ) ഉദ്ഘാടനം മുടങ്ങാൻ വഴിയൊരുക്കിയ സാഹചര്യവുമുണ്ടായിരുന്നു. ഈ സംഘടനയുടെ പ്രസിഡന്റാണു ദിലീപ്. ഈ ന്യായം പറഞ്ഞാണ് മോചിപ്പിച്ചത്.
ദിലീപ്, സംവിധായകൻ നാദിർഷാ ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് വിശദമായി തന്നെയാണ് ചോദ്യം ചെയ്തത്. ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ എസ്‌പി എ.വി ജോർജ് അറിയിച്ചിട്ടുമുണ്ട്. എന്നാൽ അത് നടക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിലെ പ്രമുഖർ പോലും കരുതുന്നത്. ആലുവ പൊലീസ് ക്ലബിൽ 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോൾ സൗഹൃദമില്ലെന്ന് ദിലീപ് സമ്മതിച്ചു. നടിയുമായി അകലാനുള്ള കാരണങ്ങളും പൊലീസുകാർ താരത്തിൽ നിന്ന് ചോദിച്ചറിഞ്ഞു. ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് ചോദിച്ചതായാണ് വിവരം. ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റിൽ പൾസർ സുനി വന്നിരുന്നോ, പൾസർ സുനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം പൊലീസ് ചോദിച്ചു. പൾസറിനെ അറിയില്ല എന്ന മറുപടിയാണ് ദിലീപ് ചോദ്യം ചെയ്യലിൽ നൽകിയത്. ഇത് പൊളിക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയതുമില്ല.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേർത്താണ് പൊലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായി മൊഴികൾ പൊലീസ് ഇന്ന് ഒത്തുനോക്കും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തത് 12 മണിക്കൂർ. ആദ്യമായിട്ടാകും കേരളത്തിൽ ഒരു സൂപ്പർതാരത്തെ ഇത്തരമൊരു ചോദ്യംചെയ്യലിന് വിധേയനാക്കുന്നത്. ദിലീപിനൊപ്പം സുഹൃത്തും സംവിധായകനുമായ നദിർഷയെയും മാനേജർ അപ്പുണ്ണിയെയും പൊലീസ് ചോദ്യംചെയ്തു.
ആലുവയിലെ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യൽ പുരോഗമിക്കുമ്പോൾ പുറത്ത് ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു ജനങ്ങളും മാധ്യമപ്പടയും. ഒരു ഘട്ടത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്നുവരെ അഭ്യൂഹം പരന്നിരുന്നു. രാത്രി വൈകി നടൻ സിദ്ധിഖും നാദിർഷയുടെ സഹോദരൻ സമദും എത്തിയതോടെ പൊലീസിൽ സമ്മർദ്ദം ഏറി. ഒടുവിൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്ന് വ്യക്തമാക്കി ഒന്നേകാലോടെ ദിലീപ് പൊലീസ് ക്ലബ്ബിന് പുറത്തെത്തി. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദർശൻ,ആലുവ റൂറൽ എസ്‌പി എ.വി ജോർജ്,അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.ഐ ബൈജു പി പൗലോസ് എന്നിവരാണ് ഇവരെ ചോദ്യം ചെയ്തത്.
ആലുവ പൊലീസ് ക്ലബിൽ ഉച്ചയ്ക്ക് 12.30 മണിക്കാണ് മൊഴിയെടുക്കലും ചോദ്യംചെയ്യലും ആരംഭിച്ചത്. ഇതിനാണ് പതിമൂന്ന് മണിക്കൂറിന് ശേഷം അവസാനമായത്.